സ്വര്‍ഗ്ഗാരോഹണഗോവണി
സ്വര്‍ഗ്ഗാരോഹണഗോവണി
സന്യാസജീവിതം നയിക്കുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനായി, ആറാം നൂറ്റാണ്ടില്‍ ഈജിപ്തിലെ സീനായ് മലയില്‍ വിശുദ്ധ കാതറൈന്റെ നാമത്തിലുള്ള ആശ്രമത്തിന്റെ അധിപനായിരുന്ന യോഹന്നാന്‍ എന്ന താപസന്‍ ഗ്രീക്ക് ഭാഷയില്‍ എഴുതിയ പുസ്തകമാണ് സ്വര്‍ഗ്ഗരോഹണ ഗോവണി . ഗ്രന്ഥകര്‍ത്താവ് അറിയപ്പെടുന്നത് തന്നെ ഗ്രന്ഥവുമായി അദ്ദേഹത്തിനുള്ള ബന്ധം സൂചിപ്പിക്കുന്ന യോഹന്നാന്‍ ക്ലിമാക്കസ് അല്ലെങ്കില്‍ ഗോവണിയുടെ യോഹന്നാന്‍ എന്ന പേരിലാണ്. ക്രൈസ്തവസന്യാസവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങള്‍ക്കിടയില്‍ ഒരു ക്ലാസിക്കായി കണക്കാക്കപ്പെടുന്ന ഗോവണി ഏറെ മാനിക്കപ്പെടുന്നത് പൗരസ്ത്യ സഭകളിലാണ്. ഈ കൃതി ആദ്ധ്യാത്മികജീവിത്തിലെ പുരോഗതിയുടെ ഘട്ടങ്ങളെ ഒരു ഗോവണിയുടെ പടികളായി കാണുന്നു. ഗ്രന്ഥകാരന്റെ ഭാവനയില്‍ ഭൂമിയില്‍ നിന്നു സ്വര്‍ഗ്ഗത്തോളമെത്തുന്ന ആദ്ധ്യാത്മിക പുരോഗതിയുടെ ഗോവണിക്ക് 30 പടികളുണ്ട്.
ലോകത്തെ പരിത്യജിക്കല്‍
നിസ്സംഗത്വം
പരദേശവാസം
അനുസരണം
പശ്ചാത്താപം
മരണത്തെപ്പറ്റിയുള്ള ഓര്‍മ്മ
പാപബോധത്തില്‍ നിന്നുണ്ടാകുന്ന സന്തോഷപര്യവ്‌സായിയായ ദുഃഖം
കോപത്തെ കീഴടക്കല്‍
വിദ്വേഷത്തെ ജയിക്കുന്നത്
പരദൂഷണം നടത്താതിരിക്കുന്നത്
ആലോചനാപൂര്‍വമായ മൗനം
അസത്യഭാഷണം വര്‍ജ്ജിക്കുന്നത്
ആശാഭരിതനായിരിക്കുന്നത്
ഭോജനാസക്തിയെ ജയിക്കുന്നത്
ബ്രഹ്മചര്യനിഷ്ഠ
ധനമോഹത്തെ ജയിക്കുന്നത്
ദാരിദ്ര്യത്തെ പുണരുന്നത്
ആത്മീയമാന്ദ്യത്തില്‍ നിന്നുള്ള മുക്തി
പ്രര്‍ഥനക്കായുള്ള ജാഗരണം
ഭോഗാസക്തിക്കെതിരെ നിത്യജാഗ്രത
ഭയത്തെ ജയിക്കല്‍
വ്യര്‍ഥാഭിമാനം വര്‍ജ്ജിക്കുന്നത്
ദൈവദൂഷണം നടത്താതിരിക്കുന്നത്
ആര്‍ജ്ജവം(ലാളിത്യം)പാലിക്കുന്നത്
വിനയശീലം വികസിപ്പിക്കുന്നത്
വിവേകവാനായിരിക്കുന്നത്
ആത്മാവിന്റെ ആഴങ്ങളെ സ്പര്‍ശിക്കുന്ന നിശ്ചലത
പ്രാര്‍ഥന
പ്രശാന്തത
വിശ്വാസം, പ്രത്യാശ, സ്‌നേഹം
Leave a Reply