തെറ്റും ശരിയും (ആ)
ആകര്‍ഷണീയം | ആകര്‍ഷകം |
ആകസ്മീകം | ആകസ്മികം |
ആകെക്കൂടി | ആകക്കൂടി |
ആചാരനിഷ്ട | ആചാരനിഷ്ഠ |
ആച്ചാദനം | ആച്ഛാദനം |
ആജാനബാഹു | ആജാനുബാഹു |
ആജ്ഞനേയന്‍ | ആഞ്ജനേയന് |
ആട്ടപ്പുറന്നാള് | ആട്ടപ്പിറന്നാള് |
ആഡ്യന്‍ | ആഢ്യന്‍ |
ആഢംബരം | ആഡംബരം |
ആണങ്കില്‍ | ആണെങ്കില്‍ |
ആണത്വം | ആണത്തം |
ആതിതേയന്‍ | ആതിഥേയന് |
ആതിഥേയന് (അതിഥി സല്‍ക്കാരം ചെയ്യുന്നവന്) | ആതിതേയന്‍= ദേവന് – അദിതിയുടെ പുത്രന്) |
ആത്മതത്വം | ആത്മതത്ത്വം |
ആത്മനിഷ്ടം | ആത്മനിഷ്ഠം |
ആഥിത്യം | ആതിഥ്യം |
ആഥിത്യം | ആതിഥ്യം |
ആദരാജ്ഞലി | ആദരാഞ്ജലി |
ആദ്ധ്യക്ഷം | ആദ്ധ്യക്ഷ്യം |
ആദ്ധ്യക്ഷത | അദ്ധ്യക്ഷത, ആദ്ധ്യക്ഷ്യം |
ആദ്യാവസാനം | ആദ്യവസാനം |
ആധമര്ണ്യത | ആധമര്‍ണ്യം, അധമര്ണത |
ആധിദൈവീകം | ആധിദൈവികം |
ആധിഭൗതീകം | ആധിഭൗതികം |
ആധുനീകം | ആധുനികം |
ആധുനീകരിക്കുക | ആധുനികീകരിക്കുക |
ആധ്യക്ഷം | ആധ്യക്ഷ്യം |
ആധ്യാത്മീകം | ആധ്യാത്മികം |
ആനമഠയന് | ആനമടയന്‍ |
ആനുരൂപ്യത | ആനുരൂപ്യം |
ആനുലോമ്യത | ആനുലോമ്യം |
ആന്തരീകം | ആന്തരികം |
ആന്ധ്യത | ആന്ധ്യം |
ആന്വീക്ഷകി | ആന്വീക്ഷികി (തര്‍ക്കശാസ്ത്രം) |
ആപല്ഗര്ത്തം | ആപദ്ഗര്ത്തം |
ആപത്ധര്‍മ്മം | ആപദ്ധര്‍മ്മം |
ആപത്മിത്രം | ആപന്മിത്രം |
ആപത്ശങ്ക | ആപച്ഛങ്ക |
ആപാദചൂടം | ആപാദചൂഡം |
ആപാതമസ്തകം | ആപാദമസ്തകം |
ആപാദചൂഢം | ആപാദചൂഡം |
ആപാദമധുരം | ആപാതമധുരം (വീഴുമ്പോള്‍) |
ആഭാസത്വം | ആഭാസത്തം |
ആഭിജാത്യത | ആഭിജാത്യം |
ആഭിമുഖ്യത | ആഭിമുഖ്യം |
ആമസഞ്ചി | ആമസ്സഞ്ചി (മുറുക്കാന്‍ സഞ്ചി) |
ആയിരത്തിഒന്ന് | ആയിരത്തൊന്ന് |
ആയൂര്‍വ്വേദം | ആയുര്‍വ്വേദം, ആയുര്‍വേദം |
ആരോഗ്യശരീരം | അരോഗശരീരം |
ആര്യാവൃത്തം | ആര്യാവര്‍ത്തം (ഉത്തരഭാരതം) |
ആലസ്യത | ആലസ്യം |
ആവര്‍ത്തി | ആവൃത്തി (പ്രാവശ്യം, തവണ) |
ആവലാധി | ആവലാതി |
ആവശ്യമായ | ആവശ്യമുള്ള, ആവശ്യകമായ |
ആവിശ്യം | ആവശ്യം |
ആവിഷ്ഠ | ആവിഷ്ട |
ആശ്ചാദനം | ആച്ഛാദനം |
ആശ്ഛര്യം | ആശ്ചര്യം |
ആഷാഡഭൂതി | ആഷാഢഭൂതി (കള്ളസന്ന്യാസി |
ആസ്ത | ആസ്ഥ (ഊണിന്നാസ്ഥ കുറഞ്ഞു…) |
ആസ്തിക്യത | ആസ്തിക്യം, ആസ്തികത |
ആസ്ഥി | ആസ്തി (സമ്പാദ്യം) |
ആസ്വാദ്യകരം | ആസ്വാദ്യം |
ആഴ്ചപതിപ്പ് | ആഴ്ചപ്പതിപ്പ് |