തെറ്റും ശരിയും (ഉ, ഊ, ഋ)
| ഉച്ചഭാഷണി | ഉച്ചഭാഷിണി |
| ഉച്ചഭ്രാന്ത് | ഉച്ചബ്ഭ്രാന്ത് |
| ഉച്ചസ്തലി | ഉച്ചസ്ഥലി |
| ഉച്ചസ്തന് | ഉച്ചസ്ഥന്‍ (സൂര്യന്) |
| ഉച്ചിഷ്ഠം | ഉച്ചിഷ്ടം |
| ഉച്ചൈസ്ഥരം | ഉച്ചൈസ്തരം |
| ഉച്ഛൃംഘലന്‍ | ഉച്ഛൃംഖലന്‍ |
| ഉഛ്വാസം | ഉച്ഛ്വാസം |
| ഉജ്വലം | ഉജ്ജ്വലം |
| ഉഞ്ചവൃത്തി | ഉഞ്ഛവൃത്തി |
| ഉടപ്പുറപ്പ് | ഉടപ്പിറപ്പ് |
| ഉടമത്വം | ഉടമത്തം |
| ഉടമസ്തന് | ഉടമസ്ഥന് |
| ഉണ്ടങ്കില്‍ | ഉണ്ടെങ്കില്‍ |
| ഉണ്ടന്ന് | ഉണ്ടെന്ന് |
| ഉണ്ണികൃഷ്ണന് | ഉണ്ണിക്കൃഷ്ണന് |
| ഉണ്ണിത്വം | ഉണ്ണിത്തം |
| ഉണ്ണുനീലീസന്ദേശം | ഉണ്ണുനീലിസന്ദേശം |
| ഉത്കടേശ്ച | ഉത്കടേച്ഛ, ഉല്ക്കടേച്ഛ |
| ഉത്ഗതം | ഉദ്ഗതം |
| ഉത്ഗമം | ഉദ്ഗമം |
| ഉത്ഗ്രഥനം | ഉദ്ഗ്രഥനം |
| ഉത്ബോധനം | ഉദ്ബോധനം |
| ഉത്ഘാടനം | ഉദ്ഘാടനം |
| ഉത്തരഇന്ത്യ | ഉത്തരേന്ത്യ |
| ഉത്തരവാദിത്തം | ഉത്തരവാദിത്വം |
| ഉത്തരവാദിത്തപ്പെട്ട | ഉത്തരവാദപ്പെട്ട |
| ഉത്സവക്കാലം | ഉത്സവകാലം |
| ഉദയക്കാലം | ഉദയകാലം |
| ഉദാരവത്കരിക്കുക | ഉദാരീകരിക്കുക |
| ഉദ്ദണ്ണന് | ഉദ്ദണ്ഡന് |
| ഉദ്ദേശം | ഉദ്ദേശ്യം |
| ഉദ്ദിഷ്ഠമായ | ഉദ്ദിഷ്ടമായ |
| ഉപഗ്രഹം (അര്‍ത്ഥവ്യത്യാസം) | ഉപഗൃഹം (അര്‍ത്ഥവ്യത്യാസം) |
| ഉപദേഷ്ഠാവ് | ഉപദേഷ്ടാവ് |
| ഉപധാനം | ഉപദാനം |
| ഉപഭോക്തവസ്തുക്കള് | ഉപഭോക്തൃവസ്തുക്കള്‍ |
| ഉപലബ്ദി | ഉപലബ്ധി |
| ഉപായമാര്ഗ്ഗം | ഉപായം, മാര്‍ഗ്ഗം |
| ഉപയോക്താവ് | ഉപഭോക്താവ് |
| ഉപോത്ഘാതം | ഉപോദ്ഘാതം |
| ഉപോത്ബലകം | ഉപോദ്ബലകം |
| ഉപ്പില്ലാസംസാരം | ഉപ്പില്ലാസ്സംസാരം (രുചിക്കാത്ത വാക്ക്) |
| ഉയര്ത്തെഴുന്നേല്പ് | ഉയിര്ത്തെഴുന്നേല്പ് |
| ഉരക്കല്ല് | ഉരകല്ല് |
| ഉലൂകലം | ഉലൂഖലം (ഉരല്) |
| ഉല്ക്കടം | ഉല്ക്കടം, ഉത്കടം |
| ഉല്‍കണ്ഠ, ഉല്‍ക്കണ്ഠ | ഉത്കണ്ഠ, ഉത്ക്കണ്ഠ |
| ഉല്‍ക്കര്‍ഷം | ഉല്‍ക്കര്‍ഷം, ഉത്കര്‍ഷം |
| ഉല്പത്തി | ഉത്പത്തി, ഉല്പത്തി |
| ഉല്പന്നം | ഉത്പന്നം, ഉല്പന്നം |
| ഉല്പാദനം | ഉത്പാദനം, ഉല്പാദനം |
| ഉശ്ചിഷ്ഠം | ഉച്ഛിഷ്ടം |
| ഉഷസന്ധ്യ | ഉഷസ്സന്ധ്യ,ഉഷ:സന്ധ്യ |
| ഉഷ്ണമേഘല | ഉഷ്ണമേഖല |
| ഉള്കണ്ണ് | ഉള്ക്കണ്ണ് |
| ഉള്‍കനം | ഉള്‍ക്കനം |
| ഉള്‍കരുത്ത് | ഉള്‍ക്കരുത്ത് |
| ഉള്‍കടല്‍ | ഉള്‍ക്കടല്‍ |
| ഉള്കള്ളി | ഉള്‍ക്കള്ളി |
| ഉള്‍കാഴ്ച | ഉള്‍ക്കാഴ്ച (അന്തര്‍ദൃഷ്ടി) |
| ഉള്‍താപം | ഉള്‍ത്താപം |
| ഉള്പിരിവ് | ഉള്‍പ്പിരിവ് |
| ഉള്‍പൊരുള്‍ | ഉള്‍പ്പൊരുള്‍ |
| ഉള്‍പ്രേക്ഷ | ഉത്പ്രേക്ഷ |
| ഊരാമ്മ, ഊരായ്മ | ഊരാണ്മ |
| ഊര്‍ജ്വസ്വലന്‍ | ഊര്‍ജ്ജസ്വലന്‍ |
| ഊക്ഷ്മാവ് | ഊഷ്മാവ് |
| ഊര്‍ദ്ധശ്വാസം | ഊര്‍ദ്ധ്വശ്വാസം ( മരണവായു) |
| ഋണീകന് | ഋണികന് (കടം കൊണ്ടവന്) |
