തെറ്റും ശരിയും (പവര്‍ഗം)
| പക്ഷപാതം | പക്ഷവാതം |
| പക്ഷവാതം | പക്ഷപാതം |
| പക്ഷെ | പക്ഷേ |
| പഞ്ചകരിണി | പഞ്ചകരണി |
| പഞ്ചഗൂഡം | പഞ്ചഗൂഢം |
| പഞ്ചതത്വം | പഞ്ചതത്ത്വം |
| പഞ്ചപുശ്ചം | പഞ്ചപുച്ഛം |
| പടജനം | പടജ്ജനം |
| പടഹധ്വനി | പടഹദ്ധ്വനി |
| പട്ടമഹഷി | പട്ടമഹിഷി |
| പട്ടാളശിപായി | പട്ടാളശ്ശിപായി |
| പണസഞ്ചി | പണസ്സഞ്ചി |
| പണ്ഡിതമ്മന്യന് | പണ്ഡിതമാന്യന് |
| പതജ്ഞലി | പതഞ്ജലി |
| പതാകവ്യൂഹം | പതാകാവ്യൂഹം |
| പതിത്വം | പാതിത്വം |
| പതിനാല് | പതിന്നാല് |
| പതിവൃത | പതിവ്രത |
| പതിവ്രതത്വം | പതിവ്രതാത്വം |
| പത്മളാക്ഷി | പക്ഷ്മളാക്ഷി |
| പദഛേദം | പദച്ഛേദം |
| പന്തായം | പന്തയം |
| പയസ്സിനി | പയസ്വിനി |
| പയോദരം | പയോധരം |
| പരത്രാണനം | പരത്രാണം |
| പരദൂക്ഷണം | പരദൂഷണം |
| പരപുശ്ചം | പരപുച്ഛം |
| പരമകാഷ്ട | പരമകാഷ്ഠ |
| പരമഭാഗ്യന് | പരമഭാഗ്യവാന്‍ |
| പരശതം | പരശ്ശതം |
| പരസഹസ്രം | പരസ്സഹസ്രം |
| പരസ്പരവിരോധം | പരസ്പരവിരുദ്ധം |
| പരാമൃഷ്ഠം | പരാമൃഷ്ടം |
| പരാശ്ശക്തി | പരാശക്തി |
| പരിഗൃഹണം | പരിഗ്രഹണം |
| പരിഛിന്ന | പരിച്ഛിന്ന |
| പരിഛേദം | പരിച്ഛേദം |
| പരിണാമം | പരിമാണം |
| പരിത്രാണനം | പരിത്രാണം |
| പരിതസ്ഥിതി | പരിത:സ്ഥിതി |
| പരിനിഷ്ടിത | പരിനിഷ്ഠിത |
| പരിണിതപ്രജ്ഞന്‍ | പരിണതപ്രജ്ഞന്‍ |
| പരിതാവസ്ഥ | പരിതോവസ്ഥ |
| പരിപാകത | പരിപാകം |
| പരിമിതപ്പെടുത്തുക | പരിമിതിപ്പെടുത്തുക |
| പരിവര്‍ത്തി | പരിവൃത്തി |
| പരിവേധനം | പരിവേദനം |
| പരിശിഷ്ഠം | പരിശിഷ്ടം |
| പരിഷത് | പരിഷത്ത് |
| പരിഷത്ഭാരവാഹി | പരിഷദ്ഭാരവാഹി |
| പരിഷ്കാരചിത്തന് | പരിഷ്കൃതചിത്തന് |
| പരിഷ്ക്കരിക്കുക | പരിഷ്കരിക്കുക |
| പരിസ്സരം | പരിസരം |
| പരീക്ഷാത്തീയതി | പരീക്ഷത്തീയതി |
| പര്ണ്ണശ്ശാല | പര്‍ണ്ണശാല |
| പര്യയം | പര്യായം |
| പര്യായം | പര്യയം |
| പര്യവസ്സാനം | പര്യവസാനം |
| പര്യവേഷകന് | പര്യവേക്ഷകന് |
| പര്യവേഷണം | പര്യവേക്ഷണം |
| പലടം | പലേടം, പലയിടം |
| പലവ്യജ്ഞനം | പലവ്വഞ്ജനം, പലവ്യഞ്ജനം |
| പശുദാനം | പശൂദ്ദാനം |
| പള്ളീക്കള്ളന് | പള്ളിക്കള്ളന്‍ |
| പഴംചൊല്ല് | പഴഞ്ചൊല്ല് |
| പഴുതെ | പഴുതേ (വെറുതേ) |
| പറയിപ്പിക്കുക | പറയിക്കുക |
| പാടെ | പാടേ |
| പാട്ടക്കുടിശ്ശിഖ | പാട്ടക്കുടിശ്ശിക |
| പാഠവം | പാടവം |
| പാഠശ്ശാല | പാഠശാല |
| പാണിഗൃഹണം | പാണിഗ്രഹണം |
| പാതിത്വം | പാതിത്യം |
| പാതിവൃത്യം | പാതിവ്രത്യം |
| പാദസ്സരം | പാദസരം |
| പാദാതികേശം | പാദാദികേശം ( |
| പാദാംഗുഷ്ടം | പാദാംഗുഷ്ഠം |
| പാദുകപട്ടാഭിഷേകം | പാദുകാപട്ടാഭിഷേകം |
| പാപഗൃഹം | പാപഗ്രഹം |
| പാപഗ്രഹം | പാപഗൃഹം |
| പായാരം | പായ്യാരം |
| പാരതന്ത്രം | പാരതന്ത്ര്യം |
| പാരതന്ത്ര്യത | പാരതന്ത്ര്യം |
| പാരത്രീകം | പാരത്രികം |
| പാരമ്യത | പാരമ്യം |
| പ്രാധാന്യത | പ്രാധാന്യം |
| പാരസ്പര്യത | പാരസ്പര്യം |
| പാരവശ്യത | പാരവശ്യം |
| പാരലൗകീകം | പാരലൗകികം |
| പാരിതോക്ഷികം | പാരിതോഷികം |
| പാരിവ്രാജ്യത | പാരിവ്രാജ്യം |
| പാരിഹാസ്യത | പാരിഹാസ്യം |
| പാര്ശ്വവൃത്തി | പാര്‍ശ്വവര്‍ത്തി |
| പാര്‍ഷദി | പാര്‍ഷതി (പാഞ്ചാലി) |
| പാശ്ചാത്തലം | പശ്ചാത്തലം |
| പാഷണ്ടന് | പാഷണ്ഡന് (മതവിരോധി) |
| പാഴ്ച്ചിലവ് | പാഴ്ച്ചെലവ് |
| പാറിപ്പിക്കുക | പാറിക്കുക |
| പിടിയ്ക്കുക | പിടിക്കുക |
| പിടുത്തം | പിടിത്തം |
| പിണ്ണം | പിണ്ഡം |
| പിതൃകൃയ | പിതൃക്രിയ |
| പിന്നെപ്പിന്നെ | പിന്നപ്പിന്നെ |
| പിമ്പെ | പിമ്പേ |
| പില | പുല |
| പിശാശ് | പിശാച് |
| പിഷ്ടപേക്ഷണം | പിഷ്ടപേഷണം |
| പിഴവ് | പിഴ |
| പിഴ | പിഴവ് |
| പിറനാള് | പിറന്നാള്‍ |
| പിറ്റന്ന് | പിറ്റേന്ന് |
| പീഢ | പീഡ |
| പീഢിത | പീഡിത |
| പുജ്ഞം | പുഞ്ജം |
| പുഞ്ചകൃഷി | പുഞ്ചക്കൃഷി |
| പുഞ്ചിരിക്കുക | പുഞ്ചിരിപൊഴിക്കുക |
| പുണ്ണാക്ക് | പിണ്ണാക്ക് |
| പുണ്യാകം | പുണ്യാഹം |
| പുത്രകാമേഷ്ഠി | പുത്രകാമേഷ്ടി |
| പുന:പ്പരിശോധന | പുന:പരിശോധന, പുനപ്പരിശോധന |
| പുന:വിചാരം | പുനര്വിചാരം |
| പുനപ്രവേശം | പുന:പ്രവേശം |
| പുനരാവര്‍ത്തി | പുനരാവൃത്തി |
| പുനര്‍ചിന്ത | പുനശ്ചിന്ത |
| പുനര്‍പരിശോധന | പുന:പരിശോധന |
| പുനര്‍സംഘടന | പുന:സംഘടന, പുനസ്സംഘടന |
| പുനര്‍സൃഷ്ടി | പുന:സൃഷ്ടി |
| പുനസമാഗമം | പുന:സമാഗമം, പുനസ്സമാഗമം |
| പുരന്തരന്‍ | പുരന്ദരന്‍ (ഇന്ദ്രന്) |
| പുരസരം | പുരസ്സരം |
| പുരാണഇതിഹാസങ്ങള്‍ | പുരാണേതിഹാസങ്ങള്‍ |
| പുരീക്ഷം | പുരീഷം |
| പുലഭ്യത്തം | പുലഭ്യം |
| പുല്ലിങ്ങം | പുല്ലിംഗം |
| പുശ്ചം | പുച്ഛം |
| പുഷ്പവൃഷ്ഠി | പുഷ്പവൃഷ്ടി |
| പുഷ്പാജ്ഞലി | പുഷ്പാഞ്ജലി |
| പുറകില്‍, പുറകേ | പിറകില്‍, പിറകേ |
| പുറന്നാള് | പിറന്നാള്‍ |
| പുറമേയ്ക്ക് | പുറത്തേക്ക് |
| പുറരാജ്യം | പുറംരാജ്യം |
| പൂച്ചസന്യാസി | പൂച്ചസ്സന്യാസി |
| പൂര്വ്വീകന് | പൂര്വ്വികന്, പൂര്വികന് |
| പൂവ്വ് | പൂവ് |
| പൂശാരി | പൂജാരി |
| പൃധ്വി | പൃത്ഥ്വി-പൃഥവീ, പൃഥ്വി |
| പൃഷ്ടം | പൃഷ്ഠം |
| പെട്ടന്ന് | പെട്ടെന്ന് |
| പെരുംപറ | പെരുമ്പറ |
| പെഴ | പിഴ |
| പൊട്ടഭാഗ്യം | പൊട്ടബ്ഭാഗ്യം |
| പൊണ്ണത്വം | പൊണ്ണത്തം |
| പൊതുഉടമ | പൊതുവുടമ |
| പൊന്‍കുടം | പൊല്കുടം |
| പോയിപറഞ്ഞു | പോയിപ്പറഞ്ഞു |
| പോയെല്ലോ | പോയല്ലോ |
| പോര | പോരാ |
| പോരെ | പോരേ |
| പൗരസ്ഥ്യം | പൗരസ്ത്യം |
| പൗരാണീകം | പൗരാണികം |
| പൗരോഹത്യം | പൗരോഹിത്യം |
| പൗര്വ്വാപര്യത | പൗര്‍വ്വാപര്യം, പൗര്‍വാപര്യം |
| പ്രകൃതീദേവി | പ്രകൃതിദേവി |
| പ്രകൃത്യാലുള്ള | പ്രകൃത്യാ ഉള്ള |
| പ്രക്ഷുബ്ദം | പ്രക്ഷുബ്ധം |
| പ്രഗല്ഭന്, പ്രഗത്ഭന്‍ | പ്രഗല്ഭന് |
| പ്രചരണം | പ്രചാരണം |
| പ്രണയനി | പ്രണയിനി |
| പ്രണീതാവ് | പ്രണേതാവ് |
| പ്രതികൂലി | പ്രതികൂലന്‍ |
| പ്രതിക്ഷേധം | പ്രതിഷേധം |
| പ്രതിഗൃഹം | പ്രതിഗ്രഹം |
| പ്രതിഛായ | പ്രതിച്ഛായ |
| പ്രതിധ്വനി | പ്രതിദ്ധ്വനി |
| പ്രതിനിധീകരിക്കുക | പ്രതിനിധാനം ചെയ്യുക |
| പ്രതിഷ്ട | പ്രതിഷ്ഠ |
| പ്രത്യല്പന്നമതി | പ്രത്യുല്പന്നമതി |
| പ്രഥമശിശ്രൂഷ | പ്രഥമശുശ്രൂഷ |
| പ്രദക്ഷണം | പ്രദക്ഷിണം |
| പ്രദിക്ഷണം | -പ്രദക്ഷിണം |
| പ്രബന്ധകല്പന | പ്രബന്ധകല്പന |
| പ്രഭുത്ത്വം | പ്രഭുത്വം |
| പ്രമാണിത്വം | പ്രമാണിത്തം |
| പ്രാമാണ്യത | പ്രാമാണ്യം |
| പ്രരോധനം | പ്രരോദനം |
| പ്രലോപനം | പ്രലോഭനം |
| പ്രവര്‍ത്തി | പ്രവൃത്തി |
| പ്രവൃത്തിക്കുക | പ്രവര്‍ത്തിക്കുക |
| പ്രഷ്ഠം | പൃഷ്ഠം |
| പ്രസ്താവ്യം | പ്രസ്താവയോഗ്യം |
| പ്രസ്ഥരം | പ്രസ്തരം |
| പ്രാകുക | പിരാകുക |
| പ്രാഗല്ഭ്യം | പ്രാഗല്ഭ്യം |
| പ്രാചുര്യത | പ്രാചുര്യം |
| പ്രാതസന്ധ്യ | പ്രാതസ്സന്ധ്യ, പ്രാത:സന്ധ്യ |
| പ്രാണിപീഢ | പ്രാണിപീഡ |
| പ്രാതികൂല്യത | പ്രാതികൂല്യം |
| പ്രാതിലോമ്യത | പ്രാതിലോമ്യം |
| പ്രാധാന്യത | പ്രാധാന്യം |
| പ്രാബല്യത | പ്രാബല്യം |
| പ്രാമാണ്യത | പ്രാമാണ്യം |
| പ്രാമുഖ്യത | പ്രാമുഖ്യം |
| പ്രായാധിക്യത | പ്രായാധിക്യം |
| പ്രായച്ചിത്തം, പ്രായച്ഛിത്തം | പ്രായശ്ചിത്തം |
| പ്രാരബ്ദം | പ്രാരബ്ധം |
| പ്രാരാബ്ധം | പ്രാരബ്ധം |
| പ്രാവിശ്യം | പ്രാവശ്യം |
| പ്രാവീണ്യത | പ്രാവീണ്യം |
| പ്രാസംഗികന് | പ്രസംഗകന്, പ്രസംഗകര്‍ത്താവ് |
| പ്രിയദര്ശനന് | പ്രിയദര്ശന് |
| പ്രീണിപ്പെടുത്തുക | പ്രീണിപ്പിക്കുക |
| പ്രേക്ഷിതന് | പ്രേഷിതന് |
| പ്രേരണശക്തി | പ്രേരണാശക്തി |
| പ്രേഷകന് | പ്രേക്ഷകന് |
| പ്രൗഡത | പ്രൗഢം |
| പ്രൗഡി | പ്രൗഢി |
| ഫൂല്‍ക്കാരം | ഫൂല്‍ക്കാരം |
| ബന്ദി (തടവുകാരന്) | വന്ദി(സ്തുതിപാഠകന്) |
| ബന്ധനസ്തന്‍ | ബന്ധനസ്ഥന് |
| ബയങ്കരം | ഭയങ്കരം |
| ബയാനകം | ഭയാനകം |
| ബര്ഹണം (ഇല( | ബര്‍ഹിണം(മയില്‍) |
| ബലാല്ക്കാരം | ബലാല്ക്കാരം |
| ബലിഷ്ടന്‍ | ബലിഷ്ഠന്‍ |
| ബഹുദാ | ബഹുധാ |
| ബഹുപത്നീത്വം | ബഹുപത്നീകത്വം |
| ബഹുഭാര്യാത്വം | ബഹുഭാര്യത്വം |
| ബഹുഭാര്യാവാന് | ബഹുഭാര്യന്‍ |
| ബാഢവാഗ്നി | ബാഡവാഗ്നി, ബഡവാനലന്‍ |
| ബാധിര്യത | ബാധിര്യം |
| ബാലപീഢ | ബാലപീഡ |
| ബാലാരിഷ്ഠം | ബാലാരിഷ്ടം |
| ബാലാരിഷ്ടത | ബാലാരിഷ്ടം |
| ബാഹുല്യത | ബാഹുല്യം |
| ബിംബപ്രതിഷ്ട | ബിംബപ്രതിഷ്ഠ |
| വിമ്മിഷ്ഠം | വിമ്മിട്ടം |
| ബുദ്ധികൂര്‍മ്മത | ബുദ്ധികൂര്‍മ്മ |
| ബൃഹദ്പദ്ധതി | ബൃഹത്പദ്ധതി |
| ബ്രഹദ്ഗ്രന്ഥം | ബൃഹദ്ഗ്രന്ഥം |
| ബ്രഹ്മാണി (ബ്രഹ്മാവിന്റെ പത്നി) | ബ്രാഹ്മണി (ബ്രാഹ്മണസ്ത്രീ) |
| ബ്രഹ്മാണ്ടം | ബ്രഹ്മാണ്ഡം |
| ബ്രഹ്മാണ്ടകടാകം | ബ്രഹ്മാണ്ഡകടാഹം |
| ബ്രാഹ്മണ്യത | ബ്രാഹ്മണ്യം |
| ഭക്തിവൈരാഗ്യത | ഭക്തിവൈരാഗ്യം |
| ബ്രഹ്മാവൃത്തം | ബ്രഹ്മാവര്‍ത്തം |
| ഭക്ഷ്യോല്പാദനം | ഭക്ഷ്യോല്പാദനം |
| ഭഗവത്ദൂത് | ഭഗവദ്ദൂത് |
| ഭഗവത്ഗീത, ഭഗവല്‍ഗീത | ഭഗവദ്ഗീത |
| ഭടജ്ജനം | ഭടജനം |
| ഭണ്ഡാകാരം | ഭണ്ഡാഗാരം |
| ഭത്സനം | ഭര്‍ത്സനം |
| ഭയങ്കരി | ഭയങ്കര |
| ഭയചകിതന് | ചകിതന് |
| ഭൂഉടമ | ഭൂവുടമ |
| ഭൃഷ്ട് | ഭ്രഷ്ട് |
| ഭോഗേശ്ച | ഭോഗേച്ഛ |
| ഭോഷത്വം | ഭോഷത്തം |
| ഭൗതീകം | ഭൗതികം |
| മഞ്ജുഭാക്ഷിണി | മഞ്ജുഭാഷിണി |
| മഞ്ജുഷ | മഞ്ജൂഷ |
| മടയത്വം, മഠയത്തം | മടയത്തം |
| മടിശീല | മടിശ്ശീല |
| മഠയന്‍ | മടയന് (അരിവെപ്പുകാരന്) ഭോഷന് |
| മണ്ടൂകം | മണ്ഡൂകം |
| മത്സ്യതൊഴിലാളി | മത്സ്യത്തൊഴിലാളി |
| മന:ശ്ശാസ്ത്രം | മന:ശാസ്ത്രം, മനശ്ശാസ്ത്രം |
| മന:സ്സാക്ഷി, മനസാക്ഷി | മന:സാക്ഷി, മനസ്സാക്ഷി |
| മനസ് | മനസ്സ് |
| മനസാന്നിദ്ധ്യം | മനസ്സാന്നിദ്ധ്യം |
| മനസില്‍ | മനസ്സില്‍ |
| മനസ്സാവാചാ | മനസാ വാചാ |
| മനസിലാക്കുക | മനസ്സിലാക്കുക |
| മനസുഖം | മന:സുഖം, മനസ്സുഖം |
| മനശക്തി | മന:ശക്തി, മനശ്ശക്തി |
| മനപൂര്‍വം | മനപ്പൂര്‍വം, മനഃപൂര്‍വം |
| മനപ്പീഡ,മനഃപ്പീഡ, മനപീഡ | മനഃപീഡ |
| മനസ്ഥാപം | മനസ്താപം |
| മനുഷ്യത്ത്വം | മനുഷ്യത്വം |
| മനുഷ്യചങ്ങല | മനുഷ്യച്ചങ്ങല (മനുഷ്യ:+ചങ്ങല) |
| മനോചാഞ്ചല്യം | മനശ്ചാഞ്ചല്യം |
| മനോഹരി | മനോഹര |
| മന്ത്രവാതം | മന്ത്രവാദം |
| മന്ധര | മന്ഥര |
| മന്മദന് | മന്മഥന് |
| മയില്‍പീലി | മയില്‍പ്പീലി |
| മയില്പേട | മയില്‍പ്പേട |
| മര്‍ക്കടമുഷ്ഠി | മര്‍ക്കടമുഷ്ടി |
| മര്മ്മഞ്ജന് | മര്‍മ്മജ്ഞന്‍ |
| മര്യാദകേട് | മര്യാദക്കേട് |
| മലയാളിത്വം | മലയാളിത്തം |
| മലര്‍പൊടി | മലര്‍പ്പൊടി |
| മസ്തിഷ്ക്കം | മസ്തിഷ്കം |
| മഹസ് | മഹസ്സ് |
| മഹജ്ജനം | മഹാജനം |
| മഹത്ചരിതം | മഹച്ചരിതം |
| മഹത്വ്യക്തി | മഹദ്വ്യക്തി, മഹാവ്യക്തി |
| മഹത്വം | മഹത്ത്വം |
| മഹാദുരന്തം | കൊടും ദുരന്തം |
| മഹദ്വാക്യം (മഹാന്റെ വാക്യം) | മഹാവാക്യം (ശ്രേഷ്ഠമായ വാക്യം) |
| മഹാത്മ്യം | മാഹാത്മ്യം |
| മറക്കുക | മറയ്ക്കുക (അര്‍ത്ഥവ്യത്യാസം) |
| മറുവടി | മറുപടി |
| മറ്റു ഗത്യന്തരമില്ലാതെ | ഗത്യന്തരമില്ലാതെ |
| മാത്രമെ | മാത്രമേ |
| മാറുന്നതിനനുസരിച്ച് | മാറുന്നതനുസരിച്ച് |
| മാദ്ധ്യസ്ഥം | മാദ്ധ്യസ്ഥ്യം , മദ്ധ്യസ്ഥത |
| മാധുര്യത | മാധുര്യം |
| മാനവീകം | മാനവികം |
| മാനുഷീകം | മാനുഷികം |
| മാന്ദ്യത | മാന്ദ്യം |
| മാരക്രീഢ | മാരക്രീഡ |
| മാര്ക്കണ്ടേയന് | മാര്ക്കണ്ഡേയന് |
| മാര്ഗ്ഗഭൃംശം | മാര്‍ഗഭ്രംശം, മാര്‍ഗ്ഗഭ്രംശം |
| മാര്‍വ്വിടം, മാര്‍വിടം | മാറിടം |
| മാഹാത്മ്യത | മാഹാത്മ്യം |
| മിധുനം | മിഥുനം |
| മിന്നല്പിണര് | മിന്നല്‍പ്പിണര്‍ |
| മിഷ്ഠാന്നം | മിഷ്ടാന്നം (മൃഷ്ടാന്നം തെറ്റ്) |
| മിറ്റം | മുറ്റം |
| മീതെ | മീതേ |
| മുഖച്ചായ | മുഖച്ഛായ |
| മുഖച്ചിത്രം | മുഖച്ചിത്രം |
| മുഖദാവില്‍ | മുഖതാവില്‍ |
| മുഖാന്തിരം | മുഖാന്തരം |
| മുന്നോക്കം | മുന്നാക്കം |
| മുഗ്ദം | മുഗ്ദ്ധം |
| മുഗ്ദ്ധകണ്ഠം | മുക്തകണ്ഠം |
| മുട്ടാളത്വം | മുട്ടാളത്തം |
| മുണ്ടന്‍(കുറിയവന്) | മുണ്ഡന് (ക്ഷുരകന്) |
| മുതലാളിത്വം | മുതലാളിത്തം |
| മുദ്രപത്രം | മുദ്രപ്പത്രം |
| മുന്നെ | മുന്നേ |
| മുമ്പെ | മുമ്പേ |
| മുരടത്വം | മുരടത്തം |
| മുഷ്ടിമൈധുനം | മുഷ്ടിമൈഥുനം |
| മുഷ്ഠി | മുഷ്ടി |
| മുന്‍നിറുത്തി | മുന്‍നിര്‍ത്തി |
| മുള്‍കിരീടം | മുള്‍ക്കിരീടം |
| മുഴുവനെ | മുഴുവനേ |
| മൂഡന് | മൂഢന് |
| മൂഢത്ത്വം | മൂഢത്വം |
| മൂര്‍ത്തീഭാവം | മൂര്‍ത്തിമദ്ഭാവം |
| മൂധേവി | മൂതേവി (മൂദേവി- മഹാലക്ഷ്മിയുടെ ജ്യേഷ്ഠത്തി) |
| മൂര്‍ച്ഛ (ബോധക്കേട്) | മൂര്‍ച്ച (-മൂര്‍ച്ചയുള്ള) |
| മൂലച്ചേദം | മൂലച്ഛേദം |
| മൂവ്വന്തി | മൂവന്തി, മുവ്വന്തി |
| മൂവ്വലകം | മുവ്വുലകം |
| മൂശേട്ട | മൂചേട്ട |
| മൃഗത്ത്വം | മൃഗത്വം |
| മൃഗയ | മൃഗയാ |
| മൃതസഞ്ജീവനി | മൃതസഞ്ജീവിനി |
| മൃത്യജ്ഞയന് | മൃത്യുഞ്ജയന് |
| മൃദുലസമീപനം | മൃദുസമീപനം |
| മെല്ലേമെല്ലേ | മെല്ലമെല്ലേ |
| മേഘജ്യോതിസ് | മേഘജ്യോതിസ്സ് |
| മേച്ചില്പുറം | മേച്ചില്‍പ്പുറം |
| മേദസ് | മേദസ്സ് |
| മേധാവിത്തം | മേധാവിത്വം |
| മേപ്പടി | മേല്പടി |
| മേല്‍പാലം | മേല്‍പാലം |
| മൈധുനം | മൈഥുനം |
| മൊണ്ണയാന് | മൊണ്ണയന്‍ (ഭോഷന്) |
| മൊറടന് | മുറടന് |
| മൗഢ്യത | മൗഢ്യം |
| മൗനവൃതം | മൗനവ്രതം |
| മൗലീകം | മൗലികം |
| മ്ലേശ്ചന്‍ | മ്ലേച്ഛന്‍ |
