പറങ്ങോടീപരിണയം
പറങ്ങോടീപരിണയം(നോവല്‍)
കിഴക്കേപ്പാട്ടു രാമന്‍ കുട്ടി മേനോന്‍
മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യനോവലാണ് പറങ്ങോടീപരിണയം. കിഴക്കേപ്പാട്ടു രാമന്‍ കുട്ടി മേനോനാണ് കര്‍ത്താവ്. കുന്ദലത, ഇന്ദുലേഖ, മീനാക്ഷി, സരസ്വതിവിജയം എന്നീ നോവലുകളെ ആക്ഷേപിച്ചുകൊണ്ടാണ് രാമന്‍ മേനോന്‍ ഈ ക്യതി രചിച്ചിട്ടുള്ളത്. 1892 ലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. കുളത്തില്‍ പോയതും നീര്‍ക്കോലിയെ കണ്ടതും മറ്റുമായ തമാശകളാണ് ഇതില്‍. ഒരത്ഭുതം, ചെണ്ടകൊട്ടിയത്, ഒരു ആണ്ടിയൂട്ട്, മരുമകന്‍ വക്കീലായതും മകള്‍ തിരണ്ടതും, കൊടുങ്ങല്ലൂര്‍ ഭരണി, തോക്ക് ഉണക്കിയതും രസക്കയറു മുറിഞ്ഞതും, പറങ്ങോടിയുടെ പരിഭ്രമവും പറങ്ങോടന്റെ പരുങ്ങലും, പറങ്ങോടിക്കുട്ടിയുടെ പശ്ചാത്താപം, എന്നിങ്ങനെ പന്ത്രണ്ട് അദ്ധ്യായങ്ങള്‍ അടങ്ങിയതാണ് ഈ ക്യതി. തുടക്കം ഇപ്രകാരമാണ്: ‘ഹിമവത്സേതുപര്യന്തം നീണ്ടുകിടക്കുന്നതായ ഭാരതഖണ്ഡത്തില്‍ പണ്ട് രജതമംഗലം രജതമംഗലം എന്നൊരു രാജ്യം. രജതേശ്വരന്‍ രജതേശ്വരന്‍ എന്നൊരു രാജാവ്. താമ്രനാഥന്‍ താമ്രനാഥന്‍ എന്നൊരു മന്ത്രി. കനകമംഗളാ കനകമംഗളാ എന്നൊരു ഭാര്യ!
Leave a Reply