കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കു കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1968–ല്‍ സ്ഥാപിതമായി. സര്‍വ്വകലാശാലതല വിദ്യാഭ്യാസത്തിനുതകുന്ന പാഠപുസ്തകങ്ങളും അധികവായനാപുസ്തകങ്ങളും മാതൃഭാഷയില്‍ പ്രസിദ്ധീകരിക്കുതിനുള്ള കേന്ദ്രപദ്ധതിയുടെ ഭാഗമായാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനമാരംഭിച്ചത്. ബഹുമുഖ പ്രതിഭയായിരുന്ന ശ്രീ.എന്‍.വി. കൃഷ്ണവാര്യരാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടര്‍. ഭൗതീകശാസ്ത്രം, ജീവശാസ്ത്രം, സാങ്കേതിക ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഭാഷ, സാഹിത്യം, സംസ്‌കാരം എന്നീ മേഖലകളിലായി 2600–ലധികം മികച്ച പുസ്തകങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. മലയാള ഭാഷയെ ആധുനിക വിജ്ഞാനത്തിനു സജ്ജമാക്കുതിനായി 16 വിഷയാധിഷ്ഠിത ശബ്ദാവലികളും വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്രദമായ വിധത്തില്‍ വിവിധ നിഘണ്ടുക്കളെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരളത്തെപ്പോലെ മെച്ചപ്പെട്ട സാക്ഷരതയും ഉയര്‍ സാമൂഹികാവബോധവും ഉള്ള ഒരു സമൂഹത്തില്‍ പുസ്തകങ്ങള്‍ക്കുള്ള പ്രാധാന്യത്തെ ഉള്‍ക്കൊണ്ടുതന്നെയാണ് പുസ്തകപ്രസാധനം നിര്‍വഹിച്ചുപോരുന്നത്. കലാസാംസ്‌കാരികവൈജ്ഞാനിക മൂല്യമുള്ള മികച്ച ഗ്രന്ഥങ്ങള്‍ മിതമായ വിലയ്ക്ക് സാധാരണവായനക്കാരനു ലഭ്യമാക്കുക എന്ന വെല്ലുവിളി ഫലപ്രദമായി ഏറ്റെടുക്കുന്ന ഒരു സാംസ്‌കാരിക സ്ഥാപനമെന്ന നിലയില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനു കേരള സമൂഹത്തിലുള്ള സ്ഥാനം ചെറുതല്ല. മാത്രമല്ല ആഗോളികരണത്തിന്റെ വര്‍ത്തമാന സാഹചര്യത്തില്‍ പ്രാദേശികഭാഷകളും സംസ്‌കാരങ്ങളും നേരിടുന്ന ഭീഷണിയെ വിജ്ഞാനവിനിമയത്തിലൂടെ പ്രതിരോധിക്കാനുള്ള ചരിത്രപരമായ പ്രവര്‍ത്തനങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്നുണ്ട്.

 

 

contact us

Director

state institute of Languages

Nalanda,Trivandrum

ph:0471-2316306, 2314768, 2313856

Email: keralabhashatvm@gmail.com