വൃത്തം
കാകളി | കിളിപ്പാട്ട് വൃത്തം. 1. ‘മാത്രയഞ്ചക്ഷരം മൂന്നില്‍ വരുന്നോരു ഗണങ്ങളെ എട്ടുചേര്‍ത്തുള്ളീരടിക്കു ചൊല്ലാം കാകളിയെന്നു പേര്.’ അഞ്ചുമാത്ര കിട്ടുന്നവിധത്തില്‍ മൂന്നക്ഷരം ചേര്‍ത്തത് ഒരു ഗണം. അതായത് രണ്ടു ഗുരുവും ഒരു ലഘുവും ഉള്ള രഗണമോ, തഗണമോ, യഗണമോ ആവും. സര്വ്വലഘുവിനെ അക്ഷരം മൂന്നിലധികം വരുന്നതിനാല്‍ ഇവിടെ ഗണിക്കാനില്ല. ഇങ്ങനെയുള്ള നാല് ഗണം കൂടിയത് ഒന്നാംപാദം.അതുപോലെതന്നെ രണ്ടാംപാദവും.അപ്പോള്‍ എട്ടുഗണം ചേര്‍ന്നത് ഒരു ഈരടി. ഈവിധമുള്ള ശീലിന് ‘കാകളി’ എന്നുപേര്. ഉദാ: ശാരിക/ പ്പൈതലേ /ചാരുശീ/ ലേവരി കാരോമ/ ലേ കഥാ /ശേഷവും /ചൊല്ലുനീ. (അദ്ധ്യാത്മരാമായണം) (അയോദ്ധ്യകാണ്ഡം, സഭാപര്‍വ്വം, ചാണക്യസൂത്രം രണ്ടാം പാദം ഇത്യാദികള്‍ ഈ വൃത്തത്തിലുള്ളതാണ്.) |
കളകാഞ്ചി | കിളിപ്പാട്ട് വൃത്തം. ‘കാകളിക്കാദ്യപാദാദൗ രണ്ടോ മൂന്നോ ഗണങ്ങളെ ഐയഞ്ചു ലഘുവാക്കീടിലുളവാം കളകാഞ്ചി കേള്.’ ഉദാ: ‘സുരവരജ /സുതനുമഥ /നിന്നൂ വിഷണ്ണനായ് സൂക്ഷിച്ചു/ മായമ/ റിഞ്ഞിട്ടി /രാവാനും. സകലശുക/ കുലവിമല/ തിലകിതക/ ളേബരേ/ സാരസ്യ/ പീയൂഷ /സാരസ/ ര്വ്വസ്വമേ.’ (അ. രാമായണം) |
മണികാഞ്ചി | കിളിപ്പാട്ട് വൃത്തം. ‘കാകളിക്കുള്ള പാദങ്ങള്‍ രണ്ടിലും പിന്നെയാദിമം ഗണം മാത്രം ലഘുമയമായാലോ മണികാഞ്ചിയാം.’ ഉദാ: പരമപുരു/ ഷന്‍മഹാ/ മായതന്‍/ വൈഭവം പറകയുമ/ നാരതം /കേള്‍ക്കയും/ ചെയ്കിലോ (മണികാഞ്ചി കളകാഞ്ചിയുടെ ഇടയ്ക്കല്ലാതെ ഒരു പര്‍വ്വത്തിലോ അദ്ധ്യായത്തിലോ മുഴുവന്‍ ഉപയോഗിച്ചു കണ്ടിട്ടില്ല.) |
മിശ്രകാകളി | കിളിപ്പാട്ട് വൃത്തം. ഇച്ഛപോലെ ചിലേടത്ത് ലഘുപ്രായഗണങ്ങളെ ചേര്‍ത്തും കാകളി ചെയ്തിടാമതിന് പേര് മിശ്രകാകളി. ഉദാ: ജനിമൃതിനി/ വാരണം/ ജഗദുദയ/ കാരണം ചരണനത/ ചാരണം/ ചരിതമധു/ പൂരണം |
ഊനകാകളി | കിളിപ്പാട്ട് വൃത്തം. ‘രണ്ടാം പാദാവസാനത്തില്‍ വരുന്നോരു ഗണത്തിന് വര്‍ണ്ണമൊന്നു കുറഞ്ഞീടിലൂന കാകളിയാമത്.’ ഉദാ: ‘തത്തേവ/ രികരിക/ ത്തങ്ങിരി/ മമ ചിത്തംമു/ ഹുരപി/ തെളിഞ്ഞി/ തയ്യാ.” (ഈ വൃത്തം എഴുത്തച്ഛന് പര്വ്വാരംഭങ്ങളില് ഒരു വൈചിത്രത്തിനു മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.) |
ദ്രുതകാകളി | കിളിപ്പാട്ട് വൃത്തം. ‘രണ്ടു പാദത്തിലും പിന്നെയന്ത്യമായ ഗണത്തില്‍ വര്‍ണ്ണമൊന്നു കുറഞ്ഞെന്നാല്‍ കിളിപ്പാട്ട് വൃത്തം. ‘രണ്ടു പാദത്തിലും പിന്നെയന്ത്യമായ ഗണത്തില്‍ വര്‍ണ്ണമൊന്നു കുറഞ്ഞെന്നാല്‍ ദ്രുതകാകളി കീര്‍ത്തനേ.’ ഉദാ: 1. കാളമേ/ ഘകളാ/ യങ്ങളെ/ ക്കാളം കാളനാ/ ളീകപാ/ ളികളെ/ ക്കാളും 2. പണ്ടുപ/ ണ്ടുള്ളവി/ ത്തുകളെ/ ല്ലാമേ കണ്ടാലു/ മറിയാ/ തേമാ/ ഞ്ഞുപോയ്. പാനപ്പാട്ടുകള്‍ക്കും ഇതുതന്നെ വൃത്തം: 3. ‘മാളിക/ മുകളേ/ റിയമ/ ന്നന്റെ തോളില്മാ/ റാപ്പുകേ/ റ്റുന്നതും/ ഭവാന്’. (ജ്ഞാനപ്പാന) |
കേക | കിളിപ്പാട്ട് വൃത്തം. ‘മൂന്നുംരണ്ടും രണ്ടുംമൂന്നും രണ്ടുംരണ്ടെന്നെഴുത്തുകള്‍ പതിന്നാലിന്നാറു ഗണം പാദം രണ്ടിലുമൊന്നു കിളിപ്പാട്ട് വൃത്തം. ‘മൂന്നുംരണ്ടും രണ്ടുംമൂന്നും രണ്ടുംരണ്ടെന്നെഴുത്തുകള്‍ പതിന്നാലിന്നാറു ഗണം പാദം രണ്ടിലുമൊന്നു പോല്‍ ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും നടുക്കു യതി പാദാദിപ്പൊരുത്തമിതു കേകയാം.’ ഓരോപാദത്തിലും 3, 2, 2, 3, 2, 2 എന്ന ക്രമത്തില്‍ അക്ഷരങ്ങളോടുകൂടെ ആറുഗണങ്ങള്; 14 അക്ഷരം. ഈ ഗണങ്ങളില്‍ ഓരോന്നിലും ഓരോ ഗുരുവെങ്കിലും വേണം; എല്ലാം ഗുരുവായാലും വിരോധമില്ല. അപ്പോള്‍ ഒരു പാദത്തില്‍ കുറഞ്ഞതു ഗുരു 6, ശേഷം 8 ലഘു എന്നു മാത്ര 20; എല്ലാം ഗുരുവായാല്‍ മാത്ര 28; അതുകൊണ്ട് മാത്ര 20 നും 28 നും മദ്ധ്യേ നില്ക്കും. അക്ഷരം 14 തന്നെ. എന്നാല്‍ മാത്ര സാധാരണയില്‍ രണ്ടറ്റങ്ങള്‍ക്കും മദ്ധ്യേ 22 ഓ 24 ഓ ആയിരിക്കും. ഇതിന് പുറമേ, പാദാദികള്ക്കു പൊരുത്തംവേണം; എന്നുവച്ചാല്‍ ഒന്നാം പാദം ഗുരു കൊണ്ടു തുടങ്ങിയാല്‍ രണ്ടാം പാദവും ഗുരു കൊണ്ടുതന്നെ തുടങ്ങണം. ലഘു കൊണ്ടായാല്‍ ലഘുകൊണ്ടു എന്നുള്ള നിയമം. പാദങ്ങള്‍ക്ക് മദ്ധ്യേ യതി വേണം: അതുപോലെ പിന്നെയും മൂന്നു ഗണങ്ങള്‍ യതി ഒന്ന്. ഉദാ: 1. സുരവാ/ ഹിനീ/ പതി/ തനയന്/ ഗണ/ പതി സുരവാ/ ഹിനീ/ പതി/ പ്രഥമ/ ഭൂത/ പതി (20 മാത്ര) 2. ശക്രനോ/ കൃതാന്തനോ/ പാശിയോ/ കുബേ/ രനോ ദുഷ്കൃതം/ ചെയ്ത/ തവന്/ തന്നെഞാ/ നൊടു/ ക്കുവെന്‍ (22 മാത്ര) 3. കൈലാസാ/ ചലേ/ സൂര്യ/ കോടിശോ/ ഭിതേ/ വിമ ലാലയേ/ രത്ന/ പീഠേ/ സംവിഷ്ടം/ ധ്യാന/ നിഷ്ഠം (26 മാത്ര) 4. മാതംഗാ/ ഭാസ്യന്‍/ ദേവന്/ മംഗല്യാ/ ധാന/ പ്രീതന്‍ മാതംഗീ/ വാചാ/ ന്ദേവീ/ മാനാഥന്‍/ ഗൗരീ/ കാന്തന് (28 മാത്ര) ഈ ഉദാഹരണങ്ങളിലൊക്കെയും പാദാദിപൊരുത്തമുണ്ട്. എന്നാല്‍ പൊരുത്തം ദീക്ഷിക്കാതെ ചില ശീലുകള്‍ പല കിളിപ്പാട്ടുകളിലും കാണുന്നുണ്ട്. |
അന്നനട | കിളിപ്പാട്ട് വൃത്തം. ലഘുപൂര്‍വ്വം ഗുരു പരമീമട്ടില്‍ ദ്വ്യക്ഷരം ഗണം ആറെണ്ണം മദ്ധ്യയതിയാലര്‍ദ്ധിതം, കിളിപ്പാട്ട് വൃത്തം. ലഘുപൂര്‍വ്വം ഗുരു പരമീമട്ടില്‍ ദ്വ്യക്ഷരം ഗണം ആറെണ്ണം മദ്ധ്യയതിയാലര്‍ദ്ധിതം, മുറിരണ്ടിലും ആരംഭേ നിയമം നിത്യമിതന്നനടയെന്നശീല്. പാദമൊന്നിന് മുന്‍ലഘുവും പിന്‍ഗുരുവുമായിട്ട് ഈ രണ്ടക്ഷരമുള്ള ഗണം ആറ്; നടുക്ക് യതിചെയ്ത് പാദത്തെ രണ്ടര്ദ്ധമായിട്ട് മുറിക്കണം. രണ്ടുമുറിയുടെയും ആദ്യഗണത്തില്‍ മുന്‍ലഘു, പിന്‍ഗുരു എന്നുള്ള നിയമം അവശ്യമനുഷ്ഠിക്കണം. ശേഷം നാലു ഗണങ്ങളില്‍ തെറ്റിയാലും തരക്കേടില്ല. ഇതു അന്നനട. ഉദാ: 1. ഹരാ/ ഹരാ/ ഹരാ/ ശിവാ/ ശിവാ/ ശിവാ പുര/ ഹരാ/ മുര/ ഹരാ/ നരാ/ പദാ 2. വിവി/ ധമി/ ത്തരം/ പറ/ ഞ്ഞുകേ/ ഴുന്നോ- രര/ ചനെ/ ത്തൊ/ ഴുതു/ ര/ ചെയ്താന്‍/ സൂതന്‍ രണ്ടാമുദാഹരണത്തില്‍ അന്ത്യഗണങ്ങള്ക്ക് ലഘുഗുരുവും വ്യവസ്ഥ തെറ്റിയിരിക്കുന്നു. യത്യാരംഭമായ ഒന്നും നാലും ഗണങ്ങളിലാകട്ടെ, നിയമം ശരിയാണ്. |
തുള്ളല്പ്പാട്ട് വൃത്തങ്ങള്‍ | തുള്ളല്പ്പാട്ടിന് ഓട്ടന്‍,ശീതങ്കന്‍, പറയന് എന്ന് മൂന്നു വകഭേദമുണ്ട്. ഇതിന് വെവ്വേറെ വൃത്തങ്ങളാണെങ്കിലും ചിലത് പൊതുവേ പ്രയോഗിച്ചിട്ടുണ്ട്. |
തരംഗിണി | ‘ദ്വിമാത്രം ഗണമെട്ടെണ്ണം യതിമദ്ധ്യം തരംഗിണി’. രണ്ടുമാത്രയിലുള്ള ഗണം എട്ടുചേര്‍ത്ത് ഒരു പാദം ചെയ്യുന്ന ‘ദ്വിമാത്രം ഗണമെട്ടെണ്ണം യതിമദ്ധ്യം തരംഗിണി’. രണ്ടുമാത്രയിലുള്ള ഗണം എട്ടുചേര്‍ത്ത് ഒരു പാദം ചെയ്യുന്ന വൃത്തമാണ് തരംഗിണി. ഇതിന് പാദമദ്ധ്യമായ നാലാംഗണത്തിന്റെ അവസാനത്തില്‍ യതിയും വേണം. ഉദാ: 1. അണി/ മതി/ കല/ യും/ സുര/ വാ/ ഹിനിയും ഫണി/ പതി/ ഗണ/ ഫണ/ മണി/ കളു/ മണി/ യും 2. ദോ/ ഷ/ ഗ്രാ/ ഹിക/ ളി/ ല്ലാ/ തു/ ള്ളൊരു ദോ/ ഷ/ ജ്ഞ/ ന്മാ/ രുടെ/ സഭ/ തു/ ച്ഛം (ഘോഷയാത്ര) ഇതില്‍ രണ്ടാമുദാഹരണത്തില്‍ യതിഭംഗമുണ്ട്. പാടുമ്പോള്‍ അതു തെളിയുകയും ചെയ്യും. സംസ്കൃതത്തില്‍ ‘ഭജഗോവിന്ദം ഭജഗോവിന്ദം’ എന്ന കീര്‍ത്തനം ഈ വൃത്തത്തിലുള്ളതാണ്. |
മലയാളഭാഷയ്ക്കു വേണ്ടിയുള്ള ഏതു പരിശ്രമവും നല്ലതാണ്. ഈ വെബ്സൈറ്റ് വിദ്യാർത്ഥികള്‍ക്ക് പ്രയോജനപ്രദമാണ്.
വൃത്തനാമത്തില് കണ്ട ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടെ. വൃത്തത്തിന്റെ പേരായി സ്തിമിതാഭിധം എന്നു കൊടുത്തിട്ടുണ്ട്.
ആ ഭാഷാവൃത്തത്തിന്റെ പേര് സ്തിമിത എന്നാണ്. സ്തിമിതാഭിധം വൃത്തം എന്നു പറഞ്ഞാൽ സ്തിമിത എന്നു പേരായ വൃത്തം എന്നാണ് അർത്ഥം.
അഭിധ എന്നത് നാമത്തെ കുറിക്കുന്ന വാക്കാണ്.
രാവണാഭിധഃ രാക്ഷസഃ = രാവണൻ എന്നു പേരായ രാക്ഷസൻ -എന്നത് ഉദാഹരണം.