Archives for October, 2017 - Page 14
പോള്‍ കല്ലാനോട്
ചിത്രകാരനും കവിയും എഴുത്തുകാരനുമാണ് പോള്‍ കല്ലാനോട് (ജനനം : 25 ഡിസംബര്‍ 1951). ജനനം വര്‍ഗീസ് പുളിക്കലിന്റെയും ത്രേസ്യാമ്മയുടെയും മകനായി കോഴിക്കോട് കല്ലാനോട്. ചിത്രകലയില്‍ ഡിപ്ലോമ നേടിയശേഷം ചിത്രകലാ അധ്യാപകനായി. കോഴിക്കോട്ടെ യൂണിവേഴ്‌സല്‍ ആര്‍ട്‌സിലും കോഴിക്കോട് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി…
പോത്തന്‍ ജോസഫ്
ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ അതികായരിലൊരാള്‍ ആയിരുന്നു പോത്തന്‍ ജോസഫ് (ജനനം 1892 മാര്‍ച്ച് 15, മരണം 1972 നവംബര്‍ 2). ജനനം ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലെ ഊരിയില്‍ കുടുംബത്തില്‍ 1892 മാര്‍ച്ച് 15ന്. ചെങ്ങന്നൂര്‍ ഹൈസ്‌കൂള്‍, സി.എം.എസ്. കോളേജ്, കോട്ടയം, ചെന്നൈ…
സുസ്‌മേഷ് ചന്ത്രോത്ത്
മലയാളത്തിലെ യുവ സാഹിത്യകാരില്‍ പ്രമുഖനാണ് സുസ്‌മേഷ് ചന്ത്രോത്ത്. ജനനം 1977 ഏപ്രില്‍ 1നു ഇടുക്കി ജില്ലയിലെ വെള്ളത്തൂവലില്‍. മാധ്യമം ആഴ്ചപ്പതിപ്പില്‍ പേപ്പര്‍ ലോഡ്ജ് എന്ന നോവല്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്നു. അങ്കണം അവാര്‍ഡ് '9'എന്ന നോവലിന് ലഭിച്ചു. രണ്ടാമത്തെ നോവലായ 9 മാതൃഭൂമി…
രാമന്‍പിള്ള ആശാന്‍ പേട്ടയില്‍
ഭാഷാപോഷണത്തിനും സാഹിത്യമേഖലയിലും പത്രപ്രവര്‍ത്തനമേഖലയിലും തന്റേതായ സംഭാവനകള്‍ ആശാന്‍ നല്‍കിയിരുന്നു. (ജനനം:1842 മരണം:1937). തിരുവിതാംകൂറില്‍ ഉള്‍പ്പെട്ടിരുന്ന ചിറയിന്‍കീഴായിരുന്നു അദ്ദേഹത്തിന്റെ ജന്മദേശം. അനന്തന്‍പിള്ളയും പാര്‍വ്വതിഅമ്മയുമായിരുന്നു മാതാപിതാക്കള്‍. സംസ്‌കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ പാണ്ഡിത്യമുണ്ടായിരുന്നു. ശ്രീനാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ഗുരുവായിരുന്നു. അറബിക്കഥകള്‍ കിളിപ്പാട്ടായി എഴുതിയതിനു പുറമേ…
പൂവച്ചല്‍ ഖാദര്‍
കവിയും മലയാള ചലച്ചിത്ര ഗാനരചയിതാവുമാണ് പൂവച്ചല്‍ ഖാദര്‍. നൂറിലധികം മലയാളചിത്രങ്ങള്‍ക്ക് ഗാനങ്ങളെഴുതിയ പൂവച്ചല്‍ ഖാദര്‍ 1972ല്‍ കവിത എന്ന ചിത്രത്തിനാണ് ആദ്യമായി ഗാനരചന നടത്തിയത്. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടക്കു സമീപം പൂവച്ചല്‍ എന്ന ഗ്രാമത്തില്‍ അബൂബക്കര്‍ പിള്ളയുടെയും റാബിയത്തുല്‍ അദബിയ…
പൂന്തോട്ടത്ത് അച്ഛന്‍ നമ്പൂതിരി
വെണ്‍മണി പ്രസ്ഥാനത്തിലെ ഒരു കവിയായിരുന്നു പൂന്തോട്ടത്ത് അച്ഛന്‍നമ്പൂതിരി (1821-65). പാലക്കാട്ടു ജില്ലയില്‍ കിള്ളിക്കുറിശ്ശിമംഗലം പൂന്തോട്ടത്തു പരമേശ്വരന്‍ നമ്പൂതിരിയായിരുന്നു പിതാവ്. കുഞ്ചന്‍ നമ്പ്യാരുടെ ജന്മഗൃഹത്തിനു തൊട്ടടുത്തതാണ് പൂന്തോട്ടത്തില്ലം. ശരിയായ പേര് ദാമോദരന്‍ എന്നാണ്. പട്ടാമ്പി പള്ളിശ്ശേരി ഓതിക്കോനായിരുന്നു വൈദികാചാര്യന്‍. തൃപ്പൂണിത്തുറ എത്തി സംസ്‌കൃതം…
ലത മുടപുരം
ജനനം 1940 ല്‍ തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് മുടപുരത്ത്. എന്‍.കെ. ഭാര്‍ഗവിയും കുഞ്ഞന്‍ വാധ്യാരും മാതാപിതാക്കള്‍. പൂര്‍ണമായ പേര് കെ.ബി.ശ്രീലതാ ദേവി. ചരിത്രത്തില്‍ ബിരുദം. 1962 ല്‍ സര്‍ക്കാര്‍ സര്‍വീസില്‍. 1964 ല്‍ സെക്രട്ടറിയേറ്റ് സര്‍വീസില്‍ പ്രവേശിച്ചു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍,…
ലത അനന്തപുരി
ജനനം തിരുവനന്തപുരം ജില്ലയിലെ കഴിവൂര്‍ ഗ്രാമത്തില്‍. കരിച്ചല്‍ സ്‌കൂള്‍, എം.വി.യു.പി.എസ്. ചൊവ്വര, പി.കെ.എസ്.എച്ച്.എസ്, കാഞ്ഞിരംകുളം എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. നീറമണ്‍കര എന്‍.്എസ്. എസ്. വിമന്‍സ് കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദം. പ്രപഞ്ചസംഗീതം' ആണ് പ്രസിദ്ധീകരിച്ച കൃതി. 2000 മുതല്‍ എഴുതിയ ഇരുപത്…
ലളിതാംബിക അന്തര്‍ജ്ജനം
ജനനം 1909 മാര്‍ച്ച് 30 ന് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയ്ക്കടുത്ത് കോടവട്ടത്ത് തെങ്ങുന്നത്തു മഠത്തില്‍. ദാമോദരന്‍ പോറ്റിയുടെ പുത്രി. പിതാവ് പ്രജാസഭാമെമ്പറും പണ്ഡിതനും സമുദായ പരിഷ്‌കര്‍ത്താവുമായിരുന്നു. മാതാവ് ചെങ്ങാരപ്പളളി നങ്ങയ്യ അന്തര്‍ജനം. നിയമസഭാ സ്പീക്കറും മന്ത്രിയുമായിരുന്ന ഡി. ദാമോദരന്‍ പോറ്റിയുടെ സഹോദരി.…
ലാലി മുരളി
ജനനം 1965 ജൂലൈ 5 ന് മലപ്പുറം ജില്ലയിലെ തിരൂരില്‍. സൗമിനിയും സി. കുമാരനും മാതാപിതാക്കള്‍. മഞ്ചേരി എന്‍.എസ്.എസ്. കോളേജില്‍ നിന്ന് ബി.എസ്‌സി (സുവോളജി)യും കമ്പ്യൂട്ടറില്‍ പി.ജി.ഡി.സി.എ. യും. കൃതികള്‍ ആയൂധങ്ങള്‍ കളിപ്പാട്ടങ്ങള്‍ മെഗാ സ്‌പോര്‍ട്‌സ് ക്വിസ്, കോട്ടയം കറന്റ് ബുക്‌സ്,…
