Archives for October, 2017 - Page 17
ക്ഷേമ. കെ. തോമസ്
ജനനം 1972 മെയ് 31 ന് മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍. കെ.ജെ. തോമസിന്റെയും ഗ്രേസിക്കുട്ടി തോമസിന്റെയും മകള്‍. എം.ഇ.എസ്. കോളേജ് മമ്പാട്, ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മീഞ്ചന്ത, എം. ജി.യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലപ്പുറത്ത് ഗവണ്‍മെന്റ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ്…
കൃഷ്ണകുമാരി
ജനനം അമ്പലപ്പുഴ താലൂക്കില്‍ കരുമാടി കാങ്കോലി ബംഗ്ലാവില്‍ 1937 ല്‍. എല്‍.കാര്‍ത്ത്യായനി അമ്മയും കെ.കെ.കുഞ്ചുപിള്ളയും മാതാപിതാക്കള്‍. അമ്പലപ്പുഴ, തകഴി സ്‌കൂളുകളിലും തിരുവനന്തപുരം വിമന്‍സ് കോളേജിലും ആലപ്പുഴ എസ്.ഡി. കോളേജിലും വിദ്യാഭ്യാസം. കേരള യൂണിവേഴ്‌സിറ്റിയിലും കേരള സാക്ഷരതാ സമിതിയിലും ജോലി ചെയ്തു. അനൗപചാരിക…
ഖദീജാ മുംതാസ്
ജനനം 1955ല്‍ തൃശൂര്‍ ജില്ലയില്‍ കാട്ടൂരില്‍. ഷംസുദ്ദീനിന്റെയും ഫാത്തിമയുടെയും മകള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍. കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ ജോലി ചെയ്തിട്ടുണ്ട്. സൗദി അറേബ്യയില്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ ഏഴുവര്‍ഷം ഗൈനക്കോളജിസ്റ്റായിരുന്നു. ആനുകാലിക ശാസ്ത്ര-ശാസ്‌ത്രേതര പ്രസിദ്ധീകരണങ്ങളില്‍…
കേശിനി കൃഷ്ണന്‍
ആര്‍.കാര്‍ത്തികേശിനി അമ്മ എന്നാണ് ശരിയായ പേര്. കേശിനി കൃഷ്ണന്‍ പാറശാല എന്ന പേരില്‍ എഴുതുന്നു. 1947ല്‍ കന്യാകുമാരി ജില്ലയിലെ പള്ളിയാടിയില്‍ അദ്ധ്യാപികയായി. മുപ്പത്തിമൂന്ന് വര്‍ഷത്തെ സേവനത്തിനു ശേഷം ഹെഡ്മിസ്ട്രസ്സ് ആയി പിരിഞ്ഞു. വിദ്യാര്‍ത്ഥിനി ആയിരിക്കെ തന്നെ കവിതാ രചനയിലും കഥാ രചനയിലും…
കവിത ജോസ്
ജനനം 1975 ല്‍ കോഴിക്കോട് ജില്ലയിലെ കുളത്തുവയലില്‍. മേരി ജോസിന്റെയും എന്‍.സി. ജോസിന്റെയും മകള്‍. കുളത്തുവയല്‍ സെന്റ് ജോര്‍ജസ് ഹൈസ്‌കൂള്‍, കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ്, മോസ്‌കോയിലെ പീപ്പിള്‍സ് ഫ്രണ്ട്ഷിപ്പ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ഡോക്ടറാണ്.…
കസ്തൂരി ജോസഫ്
ജനനം 1952 ല്‍ കൊല്ലം ജില്ലയില്‍. റബേക്ക ജോസഫ് എന്നാണ് യഥാര്‍ത്ഥപേര്. കസ്തൂരി ജോസഫ് എന്ന പേരില്‍ എഴുതുന്നു. ചെറുപ്പം മുതല്‍ കവിതയും കഥയും എഴുതിത്തുടങ്ങി. സമാന്തര പ്രസിദ്ധീകരണങ്ങളിലാണ് അധികവും. ആദ്യ കവിതാ സമാഹാരം 'ഓര്‍മ്മയുടെ താഴ്വരയില്‍' പ്രസിദ്ധീകൃതമായത് 2009ല്‍. സാധാരണമെങ്കിലും…
കണിമോള്‍
ജനനം ഇടുക്കി ജില്ലയിലെ പണിക്കന്‍കുടിയില്‍ 1971 ല്‍. പണിക്കന്‍കുടി ഗവ. ഹൈസ്‌കൂള്‍, മൂവാറ്റുപുഴ നിര്‍മ്മലാ കോളേജ്, പണിക്കന്‍കുടി വിശ്വഭാരതി കോളേജ്, അടിമാലി എസ്.എന്‍.ഡി.പി. യോഗം ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ചരിത്രത്തില്‍ ബിരുദം, മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി. എഡ്ഡും.…
കനകലത. വി.വി
ജനനം 1961 ല്‍. വി.വി. സത്യഭാമയും എ.വി.ശങ്കരനും മാതാപിതാക്കള്‍. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ആദ്യ നോവല്‍ 'തിലോദകം' 1999 ലെ കുങ്കുമം നോവല്‍ മത്സരത്തില്‍ പ്രോത്സാഹനസമ്മാനം നേടി. കൃതികള്‍ തിരുവനന്തപുരം -ബര്‍ലിന്‍ ഡയറി…
കവിത ബാലകൃഷ്ണന്‍
ജനനം 1976 ല്‍ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള നടവരമ്പില്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കലാചരിത്രത്തിലും സൗന്ദര്യശാസ്ത്രത്തിലും ബറോഡ എം.എസ്. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം. മലയാള ആനുകാലികങ്ങളിലെ ദൃശ്യപരതയില്‍ ഇലസ്‌ട്രേഷന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഗവേഷണ പ്രബന്ധം. ഇപ്പോള്‍ തൃശൂര്‍ ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍…
കാര്‍ത്ത്യായിനി അമ്മ. ടി
ജനനം 1930 സെപ്തംബര്‍ 14 ന് പുന്നയൂര്‍ക്കുളത്ത്. ശ്രീനിവാസന്‍ എമ്പ്രാന്തിരിയുടെയും അമ്മിണി അമ്മയുടെയും മകള്‍. പുന്നയൂര്‍ക്കുളം രാമരാജ യു.പി. സ്‌കൂള്‍, ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹൈസ്‌കൂള്‍, ഗുരുവായൂര്‍ ഗവ. ഹൈസ്‌കൂള്‍, കുമരനെല്ലൂര്‍, ഒറ്റപ്പാലം എന്‍.എസ്.എസ്. ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ നിന്നു വിദ്യാഭ്യാസം.…
