Archives for October, 2017 - Page 19
അശ്വതി തിരുനാള്‍ ഇളയതമ്പുരാന്‍
ഉടന്‍ ലഭ്യമാകും
ഷാഹുല്‍ ഹമീദ് പൂച്ചാക്കല്‍
നാടക ഗാനരചയിതാവാണ് പൂച്ചാക്കല്‍ ഷാഹുല്‍ ഹമീദ്. കവി, കഥാകാരന്‍, സാഹിത്യ സാംസ്‌കാരിക പ്രാസംഗികന്‍ എന്നീ നിലകളിലും അറിയപ്പെടുന്നു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ പൂച്ചാക്കലില്‍ കെ. അബു ഹനീഫയുടേയും കെ.എം. ആത്തിക്കാബീവിയുടേയും മകനായി 1941 ഒക്ടോബറില്‍ ജനനം. 1957ല്‍ പൂച്ചാക്കല്‍ യംഗ് മെന്‍സ്…
പുളിമാന പരമേശ്വരന്‍പിളള
നാടകകൃത്തും അഭിനേതാവുമായിരുന്നു പുളിമാന പരമേശ്വരന്‍പിളള (ജനനം 8 സെപ്റ്റംബര്‍ 1915, മരണം 22 ഫെബ്രുവരി 1948). കൊല്ലം ജില്ലയിലെ ചവറയില്‍ ചിറ്റേഴത്ത് ശങ്കരപിള്ളയുടെയും പുളിമാന എല്‍. കുഞ്ചിപ്പിള്ളയുടെയും മകന്‍. ബി.എ ഓണേഴ്‌സ് പാസായി ബോംബെയില്‍ നിയമ പഠനത്തിനായി പോയെങ്കിലും രോഗപീഡയാല്‍…
രവീന്ദ്രന്‍ പുലാക്കാട്ട്
കവിയായിരുന്നു പുലാക്കാട്ട് രവീന്ദ്രന്‍ (ജനനം: 1932 ജനുവരി 30, മരണം: 21 ജൂണ്‍ 1995). പാലക്കാട് ചെര്‍പ്പുളശ്ശേരി രാഘവ വാരിയരുടെയും പാര്‍വതി വാരസ്യാരുടെയും മകനായി 1932 ജനുവരി 30ന് ജനനം. ബി.എസ്.സി, ബി.എഡ് ബിരുദങ്ങള്‍ നേടി അധ്യാപകനായി. കൃതികള്‍ പുലാക്കാട്ട്…
പുന്നശ്ശേരി നീലകണ്ഠശര്‍മ്മ
സാമൂഹ്യ പരിഷ്‌കര്‍ത്താവും, സംസ്‌കൃത പണ്ഡിതനുമായിരുന്നു പുന്നശ്ശേരി നമ്പി എന്ന പുന്നശ്ശേരി നീലകണ്ഠശര്‍മ്മ. മലബാറിലെ വള്ളുവനാടന്‍ താലൂക്കില്‍ പട്ടാമ്പിയില്‍ പുന്നശ്ശേരി ഇല്ലത്തെ നാരായണ ശര്‍മ്മയുടെയും വരവൂര്‍ തളിയില്‍ മൂളത്ത് ഏഴിക്കറ ഇല്ലത്തു പാപ്പി മനയമ്മയുടെയും പുത്രനായി 1858 ജൂണ്‍ 17ന് ജനനം. അഞ്ചു…
പുനലൂര്‍ രാജന്‍
പ്രശസ്തനായ ഫോട്ടോഗ്രാഫറാണ് പുനലൂര്‍ രാജന്‍. ബഷീറിന്റെതും അഴീക്കോടിന്റെതുമൊക്കെയായി നിരവധി ചിത്രങ്ങള്‍ അദ്ദേഹം എടുത്തിട്ടുണ്ട്. കൊല്ലം ജില്ലയില്‍ ശൂരനാട് എന്ന സ്ഥലത്ത് 1939 ആഗസ്ത് മാസത്തില്‍ ജനനം. പുനലൂര്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കവിതയും കഥകളുമെഴുതി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മാവേലിക്കര രവിവര്‍മ്മ ആര്‍ട്‌സ്…
പുനത്തില്‍ കുഞ്ഞബ്ദുള്ള
പ്രശസ്ത സാഹിത്യകാരനും ഡോക്ടറുമാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. ജനനം1940 ഏപ്രില്‍ മാസത്തില്‍. തലശ്ശേരി ബ്രണ്ണന്‍ കോളേജിലും അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയിലും ആയിരുന്നു വിദ്യാഭ്യാസം. എം.ബി.ബി.എസ്. ബിരുദം നേടി. കുറച്ചുകാലം സൗദി അറേബ്യയിലെ ദമാമില്‍ ജോലിനോക്കി. ഇപ്പോള്‍ വടകരയില്‍ അല്‍മാ ഹോസ്പിറ്റല്‍ നടത്തുന്നു. കൃതികള്‍…
മാത്തന്‍ തരകന്‍ പുത്തന്‍കാവ് (പുത്തന്‍കാവ് മാത്തന്‍ തരകന്‍)
കവിയും ഗാനരചയിതാവും ഗദ്യകാരനുമായിരുന്നു പുത്തന്‍കാവ് മാത്തന്‍ തരകന്‍ (1903 സെപ്തംബര്‍ 6 - 1993 ഏപ്രില്‍ 5). ചെങ്ങന്നൂരിനടുത്തുള്ള പുത്തന്‍കാവില്‍ കിഴക്കേത്തലക്കല്‍ ഈപ്പന്‍ മത്തായിയുടെയും മറിയാമ്മയുടെയും മകനായി 1903ല്‍ ജനനം. സ്‌കൂള്‍ ഫൈനല്‍ വരെയായിരുന്നു ഔപചാരിക വിദ്യാഭ്യാസം. സ്വപ്രയത്‌നത്താല്‍ വിദ്വാന്‍ പരീക്ഷയും…
പുത്തേഴത്ത് രാമന്‍ മേനോന്‍
സാമൂഹ്യജീവിതത്തിലും സാഹിത്യരംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തി. തൃശൂര്‍ ജില്ലയിലെ മണലൂരില്‍ കൊട്ടയ്ക്കാട്ടു പരമേശ്വര മേനോന്റെയും പുത്തേഴത്ത് പാപ്പു അമ്മയുടെയും മകന്‍. ജനനം 1891 ഒക്ടോബര്‍ 19ന്. കൊച്ചി രാജ്യത്തെ സര്‍വ്വാധികാര്യക്കാരര്‍, ജില്ലാ ജഡ്ജി, ഹൈക്കോടതി ജഡ്ജി തുടങ്ങി നിരവധി ഉത്തരവാദിത്വങ്ങള്‍…
പുതുപ്പള്ളി രാഘവന്‍
സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും സാഹിത്യകാരനും ചരിത്രകാരനുമായിരുന്നു പുതുപ്പള്ളി രാഘവന്‍ (ജനനം 10 ജനുവരി 1910, മരണം 27 ഏപ്രില്‍ 2000). മധ്യതിരുവിതാംകൂറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. പുതുപ്പള്ളിയിലെ മനയ്ക്കല്‍ നാരായണപിള്ളയുടെയും ലക്ഷ്മി അമ്മയുടെയും മകന്‍. പ്രയാര്‍…
