Archives for October, 2017 - Page 21
കൃഷ്ണവാര്യര്‍. പി.വി
ആദ്യകാല ശാസ്ത്രമാസികകളായിരുന്ന ധന്വന്തരി വൈദ്യമാസിക, ലക്ഷ്മീ വിലാസം എന്നിവയുടെ പത്രാധിപരാണ് കവികുല ഗുരു പി.വി.കൃഷ്ണവാര്യര്‍ (ജനനം:1887 മെയ് 27 മരണം:1958 നവം 18).ചെറുകുളപ്രത്ത് ത്രിവിക്രമന്‍ നമ്പൂതിരിയും കുട്ടിവാരസ്യാരും മാതാപിതാക്കള്‍.കവനകൗമുദി, ഭൂഉടമകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ജന്മി എന്നീ പ്രസിദ്ധീകരണങ്ങള്‍ക്കു വേണ്ടിയും എഴുതിയിരുന്നു. മലയാള…
കുര്യന്‍. പി.വി
ജീവചരിത്രകാരനും പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകനുമായിരുന്നു പി.വി. കുര്യന്‍ (കുര്യച്ചന്‍) (1921 - 1993) കോട്ടയം പാത്താമുട്ടത്തുകാരനായിരുന്ന കുര്യന്‍, പഴയാറ്റിങ്കല്‍ (പൊടിമറ്റത്തില്‍) വറുഗീസിന്റെ രണ്ടാമത്തെ മകനായി 1921 ഡിസംബര്‍ 25 ന് ജനിച്ചു. എസ്.ബി കോളേജില്‍ നിന്ന് ബി.എ. ബിരുദം.നാഷണല്‍ ക്വയിലോണ്‍ ബാങ്കിലും…
രാമചന്ദ്രന്‍. പി.പി
ഉത്തരാധുനിക കവി, ബ്ലോഗര്‍, വെബ്ബ് മാസികാ പത്രാധിപര്‍, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് പി.പി. രാമചന്ദ്രന്‍. മലപ്പുറം ജില്ലയിലെ വട്ടംകുളത്തു് 1962ല്‍ ജനിച്ചു. പ്രൈമറി അദ്ധ്യാപകപരിശീലനത്തിനുശേഷം അദ്ധ്യാപകനായി. തുടര്‍ന്നു് ബിരുദം നേടി പൊന്നാനി ഏ.വി.ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി. മലപ്പുറം ജില്ലയിലെ സാംസ്‌കാരികരംഗത്ത് അക്കാലം…
ഭാസ്‌കരപ്പണിക്കര്‍. പി.ടി
പ്രമുഖ സാമൂഹികപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നു പി.ടി.ഭാസ്‌കരപ്പണിക്കര്‍ (ജനനം 1922 ഒക്ടോബര്‍ 15, മരണം 1997 ഡിസംബര്‍ 30 ). പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂരില്‍ തമ്മെ പണിക്കരകത്ത് കാവുക്കുട്ടിയമ്മയുടെയും കൊയ്‌ത്തൊടി മനക്കല്‍ വിരൂപാക്ഷന്‍ നമ്പൂതിരിയുടെയും മകന്‍. വിദ്യാഭ്യാസം അടക്കാപുത്തൂര്‍, ചെര്‍പ്പുളശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലും മദ്രാസ്…
കുഞ്ഞുമുഹമ്മദ്. പി.ടി
ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവും സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകനുമാണ് പി.ടി. കുഞ്ഞുമുഹമ്മദ്. 1949 ല്‍ ചാവക്കാടിനടുത്തുള്ള ഏനാമാവില്‍ ജനനം. തൃശൂര്‍ ജില്ലയിലെ ചാവക്കാടിനടുത്തുള്ള ചക്കുംകണ്ടം സ്വദേശി. എം.കെ. സൈതാലിക്കുട്ടിയുടേയും പണിക്കവീട്ടില്‍ തിരുനെല്ലി കുഞ്ഞാമിനയുടേയും മകന്‍. ഗുരുവായുര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് പ്രീഡിഗ്രിയും തൃശൂര്‍ സെന്റ്…
അബ്ദുറഹ്മാന്‍. പി.ടി
കവിയും ഗാനരചയിതാവുമായിരുന്നു പി.ടി. അബ്ദുറഹ്മാന്‍. മാപ്പിള ഗാനങ്ങളിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ജനനം 1940 മെയ് 15 ന് കോഴിക്കോട് ജില്ലയിലെ വടകരയില്‍. എ.വി. ഇബ്രാഹീമിന്റെയും പി.ടി. ആയിഷയുടേയും മകന്‍.സ്‌കൂള്‍ പഠനത്തിനു ശേഷം മലബാര്‍ മാര്‍ക്കറ്റ് കമ്മിറ്റി ഓഫീസില്‍ ജോലിനോക്കി. ആകാശവാണിക്ക് വേണ്ടി…
സുധി. പി.കെ
നോവലിസ്റ്റ്, കഥാകൃത്ത്, ശാസ്ത്രസാഹിത്യ രചയിതാവ് എന്നീ നിലകളില്‍ അറിയപ്പെടുന്ന കേരളീയനാണ് പി.കെ.സുധി (യഥാര്‍ഥനാമം പി.കെ.സുധീന്ദ്രന്‍ നായര്‍). തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്‍ കരുപ്പൂര് ഗ്രാമത്തില്‍ 1963 മേയ് 10ന് ജനിച്ചു. അച്ഛന്‍:ആര്‍. കൃഷ്ണന്‍നായര്‍, അമ്മ: പദ്മാവതിയമ്മ. കരിപ്പൂര്‍ ഗവണ്മെന്റ് യു.പി.എസ്, നെടുമങ്ങാട്…
വേണുക്കുട്ടന്‍ നായര്‍. പി.കെ
നാടക പ്രവര്‍ത്തകനും സംവിധായകനുമായിരുന്നു പി.കെ. വേണുക്കുട്ടന്‍ നായര്‍ (ജനനം 14 ജൂലൈ 1934 മരണം -26 നവംബര്‍ 2012). നാടകപ്രവര്‍ത്തകനായിരുന്ന പി.കെ കൃഷ്ണപിള്ളയാണ് പിതാവ്. അമ്മ: എല്‍ കാര്‍ത്യായനിയമ്മ. അച്ഛനും സഹോദരന്മാരായ പി.കെ വിക്രമന്‍നായരും പി.കെ വാസുദേവന്‍ നായരുമായിരുന്നു വേണുക്കുട്ടന്‍ നായരുടെ…
രാഘവവാര്യര്‍. പി.കെ
ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമാണ് പാവങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന ഡോ. പി.കെ. ആര്‍ വാര്യര്‍ എന്ന രാഘവ വാര്യര്‍ (ജനനം-13 ഓഗസ്റ്റ് 1921 മരണം: 26 മാര്‍ച്ച് 2011)1940കളൂടെ തുടക്കത്തില്‍ വാര്യര്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ വൈദ്യശാസ്ത്രം പഠിക്കാനായി ചേര്‍ന്നു.…
രാഘവവാര്യര്‍. പി.കെ
ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമാണ് പാവങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന ഡോ. പി.കെ. ആര്‍ വാര്യര്‍ എന്ന രാഘവ വാര്യര്‍ (ജനനം-13 ഓഗസ്റ്റ് 1921 മരണം: 26 മാര്‍ച്ച് 2011)1940കളൂടെ തുടക്കത്തില്‍ വാര്യര്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ വൈദ്യശാസ്ത്രം പഠിക്കാനായി ചേര്‍ന്നു.…
