Archives for October, 2017 - Page 22

മുഹമ്മദ് കുഞ്ഞി. പി.കെ

ആദ്യകാല കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളിലൊരാളും പത്രപ്രവര്‍ത്തകനും ചരിത്രകാരനും സാംസ്‌കാരികവിമര്‍ശകനുമാണ് പി.കെ. മുഹമ്മദ് കുഞ്ഞി. കൂടല്ലൂര്‍ പള്ളി മഞ്ഞായലില്‍ കുഞ്ഞുമുഹമ്മദിന്റെയും വലയികത്ത് പെരുമ്പുള്ളിപ്പാട്ട് പാത്തുണ്ണിയുമ്മയുടേയും മകനായി 1929 ല്‍ ജനനം. ബാല്യം വന്നേരിയില്‍. പിന്നീട് തൃശൂര്‍ ജില്ലയിലെ പെരുമ്പിലാവിലേക്ക് താമസം മാറ്റി. ചെറുപ്പത്തിലേ കമ്മ്യൂണിസ്റ്റ്…
Continue Reading

ബാലകൃഷ്ണന്‍. പി.കെ

ചരിത്രകാരനും, സാമൂഹ്യരാഷ്ട്രീയ വിമര്‍ശകനും, നിരൂപകനും, പത്രപ്രവര്‍ത്തകനും, നോവലിസ്റ്റുമായിരുന്നു പി.കെ.ബാലകൃഷ്ണന്‍. മുഴുവന്‍ പേര് പണിക്കശ്ശേരില്‍ കേശവന്‍ ബാലകൃഷ്ണന്‍. (ജനനം 1926 -മരണം 1991). ജനനം എറണാകുളം എടവനക്കാട് എന്ന ഗ്രാമത്തില്‍. പിതാവ് കേശവന്‍ ആശാന്‍, മാതാവ് മണി അമ്മ. എടവനക്കാട്ടും ചെറായിയിലുമായി പ്രാഥമിക…
Continue Reading

പ്രകാശ്. പി.കെ

പത്രപ്രവര്‍ത്തകനാണ് പി.കെ. പ്രകാശ്. പി.കെ. കൃഷ്ണന്‍ നായരുടേയും ദേവകിഅമ്മയുടേയും മകനായി ജനിച്ചു. പരിസ്ഥിതി, മനുഷ്യാവകാശം, ദലിത്, ആദിവാസി, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങളെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ സവിശേഷ ശ്രദ്ധനേടി. രാമനാഥ് ഗോയങ്ക എക്‌സ്‌ലന്‍സി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികളും നേടി.…
Continue Reading

പോക്കര്‍. പി.കെ

    ജനനം കോഴിക്കോട് ജില്ലയിലെ ഓര്‍ക്കാട്ടേരിയില്‍ പേരിലാംകുളത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും പുത്തന്‍പീടികയില്‍ അയിഷുവിന്റെയും മകനായി. കാലിക്കറ്റ് സര്‍വകലാശാലയിലെ തത്ത്വചിന്താവിഭാഗം പ്രൊഫസറും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറുമാണ്. ഡോ. വി.സി നാരായണദാസിന്റെ മേല്‍നോട്ടത്തില്‍ 'സര്‍ഗ്ഗാത്മകതയും സ്വാതന്ത്ര്യവും മാര്‍ക്‌സിയന്‍ കാഴ്ചപ്പാടില്‍' എന്ന വിഷയത്തെ…
Continue Reading

പാറക്കടവ്. പി.കെ

ജനനം 1952 ഒക്ടോബര്‍ 15ന് വടകര താലൂക്കിലെ പാറക്കടവില്‍. പൊന്നങ്കോട് ഹസന്‍, മറിയം ദമ്പതികളുടെ മകന്‍. ഫാറൂഖ് കോളേജില്‍ വിദ്യാഭ്യാസം. കുറച്ചുകാലം ഗള്‍ഫ് നാടുകളില്‍ ജോലി. ഇപ്പോള്‍ മാധ്യമം പത്രത്തിന്റെ പീരിയോഡിക്കല്‍സ് എഡിറ്റര്‍. മുപ്പത്തിയൊന്ന് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാറക്കടവിന്റെ കഥകള്‍ ഇംഗ്ലീഷ്,…
Continue Reading

നാരായണപിള്ള. പി.കെ

സാഹിത്യകാരനും സംസ്‌കൃതപണ്ഡിതനുമായിരുന്നു പി.കെ. നാരായണപിള്ള (ജനനം 25 ഡിസംബര്‍ 1910, മരണം  20 മാര്‍ച്ച് 1990). തിരുവല്ലയില്‍ പാലേക്കര കൊട്ടാരത്തില്‍ ഗോദവര്‍മയുടെയും പുത്തില്ലത്ത് ലക്ഷ്മിയമ്മയുടെയും മകന്‍. 1930ല്‍ ബി.എ. പാസ്സായതിനുശേഷം സംസ്‌കൃതത്തിലും മലയാളത്തിലും എം.എ. ബിരുദവും ബോംബെ സര്‍വകലാശാലയില്‍ നിന്ന് വൈദികസംസ്‌കൃതത്തില്‍…
Continue Reading

ഗോപി. പി.കെ

    കവിയും ഗാനരചയിതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ് പി.കെ. ഗോപി. ജനനം പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ അങ്ങാടിക്കലില്‍ 1949 ജൂണ്‍ 8 ന്. കലാലയപഠനത്തിനു ശേഷം വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഫിസിയോതെറാപ്പിയില്‍ പഠനവും പരിശീലനവും നേടി. നിരവധി ചലച്ചിത്രങ്ങള്‍ക്ക് ഗാനരചന…
Continue Reading

ഗോപാലകൃഷ്ണന്‍. പി.കെ

പ്രമുഖ വൈജ്ഞാനിക സാഹിത്യകാരനാണ് പി.കെ. ഗോപാലകൃഷ്ണന്‍. ജനനം 1924 മാര്‍ച്ച് 29ന് തൃശൂര്‍ ജില്ലയില്‍ പാപ്പിനിവട്ടം ഗ്രാമത്തില്‍. ഒണ്ണൂലിക്കുട്ടിയും, കുഞ്ഞിറ്റിയുമാണ് മാതാപിതാക്കള്‍. കൊടുങ്ങല്ലൂര്‍ ഹൈസ്‌കൂളില്‍ പഠിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് മലയാളത്തില്‍ ഒന്നാമനായി സ്വര്‍ണ്ണമെഡല്‍ നേടി ബി.ഏയും 1947ല്‍ മദ്രാസ്…
Continue Reading

മാത്യൂസ്. പി.എഫ്

പ്രമുഖ തിരക്കഥാകൃത്തും കഥാകൃത്തുമാണ് പി.എഫ്.മാത്യൂസ് എന്നറിയപ്പെടുന്ന പൂവങ്കേരി ഫ്രാന്‍സിസ് മാത്യൂ. 1960 ഫെബ്രുവരി 18ന് പൂവങ്കേരി ഫ്രാന്‍സീസിന്റെയും മേരിയുടെയും മകനായി എറണാകുളത്ത് ജനനം. ഡോണ്‍ബോസ്‌കോ, സെന്റ് അഗസ്റ്റിന്‍ എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍…
Continue Reading

മാത്യു. പി.എം.വെല്ലൂര്‍

മനശാസ്ത്ര ചികിത്സകനും ആദ്യകാല മനഃശാസ്ത്ര മാസികകളുടെ പത്രാധിപരുമായിരുന്നു ഡോ.പി.എം. മാത്യു വെല്ലൂര്‍ (ജനനം: 31 ജനുവരി 1933). ജനനം മാവേലിക്കരയില്‍. കേരളാ സര്‍വകലാശാലയില്‍ നിന്നും എം.എ. ബിരുദവും ഡോക്ടറേറ്റും ലഭിച്ചു. ചികിത്സാ മനശ്ശാസ്ത്രത്തില്‍ ഡിപ്ലോമ. 'ലൈംഗിക ബലഹീനതയുളളവരുടെ വ്യക്തിത്വം' എന്ന പ്രബന്ധത്തിനായിരുന്നു…
Continue Reading