Archives for October, 2017 - Page 23
ജാന്‍സി ജയിംസ് (ഡോ. ജാന്‍സി ജയിംസ്)
ജനനം 1953 നവംബര്‍ 15 ന് വൈക്കത്ത്. അഡ്വ. ജോര്‍ജ് ഇടമറ്റത്തിന്റെയും മേരി ജോര്‍ജിന്റെയും മകള്‍. 1989 ല്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും അമേരിക്കന്‍ നാടകങ്ങളെക്കുറിച്ചുളള ഗവേഷണ പ്രബന്ധത്തിന് പി.എച്ച്ഡി. ബി.സി.എം.കോളേജ് കോട്ടയം, സെന്റ് തെരേസാസ് കോളേജ് എറണാകുളം, കലിക്കറ്റ് യൂണിവേഴ്‌സിററി…
ജാനകി (കവിതാ രാജേഷ്)
ജനനം 1976 മാര്‍ച്ച് 23 ന് എറണാകുളം ജില്ലയിലെ നായരമ്പലത്ത്. ലതയും പുളിക്കല്‍ ശശിയും മാതാപിതാക്കള്‍. ഇപ്പോള്‍ സൗദി അറേബ്യയില്‍ താമസം. കൃതി 'ഗള്‍ഫ് മലയാളി കഥകള്‍'. കേരളസാഹിത്യ അക്കാദമി, 2009.
ജാനമ്മ കുഞ്ഞുണ്ണി
ജനനം കൊല്ലം കുന്നത്തൂര്‍ താലൂക്കില്‍ ഉഅരിനല്ലൂരില്‍. കല്ലുംപുറത്ത് നാണുവിന്റെയും നാണിയമ്മയുടെയും മകള്‍. 1971 മുതല്‍ കോഴിക്കോടു ജില്ലയില്‍ അദ്ധ്യാപിക. ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്സായിരുന്നു. കെ.എസ്.ടി.എ, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സംസ്ഥാന സമിതി അംഗം, ശാസ്ത്രസാഹിത്യപരിഷത്ത് പ്രവര്‍ത്തക, സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നു.…
ഇന്ദു. ബി. നായര്‍
ജനനം 1936 ല്‍ മാവേലിക്കരയില്‍. പ്രശസ്ത സാഹിത്യകാരനായിരുന്ന എന്‍.പി. ചെല്ലപ്പന്‍ നായരുടെയും കമലമ്മയുടെയും മകള്‍. തിരുവനന്തപുരം വിമന്‍സ് കോളേജ്, കോട്ടയം മൗണ്ട് കാര്‍മല്‍ ട്രെയിനിംഗ് കോളേജ്, ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഒരു വ്യാഴവട്ടക്കാലം മൗണ്ട് കാര്‍മല്‍ ഹൈസ്‌കൂളില്‍ ഭാഷാധ്യാപിക.…
ഇന്ദിര. കെ
ജനനം കൊല്ലം ജില്ലയിലെ ഇത്തിക്കരയില്‍. വാമനപുരം സ്‌കൂളിലും എന്‍.എസ്.എസ് കോളേജിലും നിന്നുമായി വിദ്യാഭ്യാസം. പൊതുമരാമത്തു വകുപ്പില്‍ നിന്നും വിരമിച്ചു. കേരളകൗമുദി, കൗമുദി, ജനയുഗം, വിവേകോദയം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കഥയും നാടകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും കഥകള്‍ പ്രക്ഷേപണം ചെയ്തു. മഹിളാരത്‌നം മാസികയില്‍ പ്രസിദ്ധീകരിച്ച…
ജാനകിക്കുട്ടി
ജനനം പാലക്കാട് ജില്ലയിലെ പെരിന്തല്‍ മണ്ണയില്‍. കവയത്രിയാണ്. ധാരാളം ലേഖനങ്ങളും ലളിതഗാനങ്ങളും രചിച്ചിട്ടുണ്ട്. കൃതികള്‍ വിമോചന ഗീതങ്ങള്‍ ഞാന്‍ സൂര്യനാണ് ചരിത്രാതീതം (കവിതാസമാഹാരങ്ങള്‍)
ജമീല
ജനനം കോഴിക്കോട് ജില്ലയിലെ കരുവശ്ശേരിയില്‍. കഥ, കവിത, യാത്രാവിവരണം എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട് കൃതികള്‍ മരുഭൂമിയിലെ നിശ്വാസങ്ങള്‍ വിധിയുടെ തടവുകാരി കോള്‍വിന്‍ബേയിലെ ഒരു സായാഹ്നം
ഇന്ദു നാരായണന്‍
ജനനം തിരുവനന്തപുരത്ത്. ആനുകാലികങ്ങളിലും പത്രങ്ങളിലും പാചകം, സൗന്ദര്യസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പംക്തികള്‍ കൈകാര്യം ചെയ്യുന്നു. നിരവധി പാചകഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. കൃതികള്‍ അച്ചാറുകള്‍ നാടന്‍കറികള്‍ പായസം സുവര്‍ണ്ണപൊടിക്കൈകള്‍ പാചകം : 250 ചോദ്യങ്ങളും ഉത്തരങ്ങളും 100 ആരോഗ്യപാചകം ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങള്‍ പലഹാരങ്ങള്‍…
ഇന്ദു മേനോന്‍
കോഴിക്കോട് 1980 ജൂണ്‍ 13 ന് ജനിച്ചു. സംഗീതജ്ഞനായ ഉമയനല്ലൂര്‍ എസ്. ത്രിവിക്രമന്‍ നായരുടെയും വി. സത്യവതിയുടെയും മകള്‍. സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നും മലയാള സാഹിത്യത്തിലും സോഷ്യോളജിയിലും ബിരുദം. സോഷ്യോളജിയില്‍ ബിരുദാനന്തരബിരുദം. മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു എം.ഫില്‍. കോഴിക്കോട്…
ഇന്ദിരാദേവി. എസ്
കന്യാകുമാരി ജിലയിലെ തക്കലയില്‍ 1946 ല്‍ ജനിച്ചു. തക്കല ഹൈസ്‌ക്കൂള്‍, തിരുവനന്തപുരം വിമന്‍സ് കോളേജ്, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്, മാനസ ഗംഗോത്രി മൈസൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്ഡി. 32 വര്‍ഷം തിരുവനന്തപുരം…
