Archives for October, 2017 - Page 24

ജാനകി നായര്‍

ജനനം 1939 ഡിസംബര്‍ 8 ന്. കുമ്പളത്ത് സരസ്വതി അമ്മയുടെയും കണ്ണന്തോടത്ത് ജനാര്‍ദ്ദനന്‍ നായരുടെയും മകള്‍. ഭര്‍ത്താവ് പ്രൊഫസര്‍ ചന്ദ്രശേഖരന്‍ നായര്‍. കൃതി 'കണ്ണന്തോടം കര്‍മ്മശേഷിയുടെ കാല്‍പ്പാടുകള്‍'. തിരുവനന്തപുരം: പരിധി പബ്ലിക്കേഷന്‍സ്, 2007.
Continue Reading

ജമീല ബീഗം. ഡോ

ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കനേഡിയന്‍ സ്റ്റഡീസ് സെക്രട്ടറിയും ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ കനേഡിയന്‍ സ്റ്റഡീസ് പ്രസിഡന്റും കേരള സര്‍വ്വകലാശാല സെന്റര്‍ ഫോര്‍ കനേഡിയന്‍ സ്റ്റഡീസ് ഡയറക്ടറും കേരളസര്‍വ്വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ പ്രൊഫസറുമാണ്. നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും റൈറ്റേഴ്‌സ് ഓഫ്…
Continue Reading

ഇന്ദുശ്രീ. എസ്. ആര്‍

ജനനം 1980 മെയ് 31 ന് കൊല്ലം ജില്ലയില്‍. ശാസ്താംകോട്ട ഡി. ബി. കോളേജില്‍ നിന്ന് ബി.എ. പാസ്സായി. തിരുവനന്തപുരം ഗവണ്‍മെന്റ് സംസ്‌കൃത കോളേജില്‍ മലയാളം അധ്യാപികയാണ്. കൃതികള്‍ 'അമ്പിളി' (2002) 'ഋതുക്കള്‍ പറയാതിരുന്നത്' (2005)
Continue Reading

ഇന്ദിരാ കൃഷ്ണന്‍

ജനനം ഹരിപ്പാടിനടുത്ത് ആയാപറമ്പില്‍. സംസ്‌കൃതപണ്ഡിതനും കവിയുമായിരുന്ന ഇടയാനം നാരായണന്‍ നമ്പൂതിരിയുടെയും ലക്ഷ്മീദേവി അന്തര്‍ജനത്തിന്റെയും മകള്‍. ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിക്കുന്നു. തിരുവനന്തപുരത്ത് വൈദ്യുതി ബോര്‍ഡ് പബ്‌ളിക് റിലേഷന്‍സ് വിഭാഗത്തില്‍ ഉദ്യോഗസ്ഥ. കൃതികള്‍ 'നിറ നിലാവ്' (1991) 'എന്റെ ഉണ്ണി' (1998)
Continue Reading

ഇന്ദിരാ ബാലചന്ദ്രന്‍

ജനനം 1948 മെയ് 18 ന് കൊട്ടാരക്കരയ്ക്കടുത്ത് പട്ടാഴിയില്‍. പ്രഭാകരനുണ്ണിത്താന്റെയും രാജമ്മ കുഞ്ഞമ്മയുടേയും മകള്‍. നെട്ടയം, പട്ടാഴി എന്നീ സ്ഥലങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ബി.എ, എം.എ ബിരുദങ്ങള്‍. കേരള സര്‍വ്വകലാശാലയില്‍…
Continue Reading

ഇന്ദിര. ബി

ജനനം1949 ജനുവരി 10 ന് തിരുവനന്തപുരത്ത്. ബി.എ., ബി.എല്‍.ഐ.എസ്.സി., എം.എല്‍.ഐ.എസ്. സി. ബിരുദങ്ങള്‍. തിരുവനന്തപുരം സെന്‍ട്രല്‍ ലൈബ്രറിയില്‍ ലൈബ്രേറിയന്‍ ആയിരുന്നു. കൃതികള്‍ 'ആദിത്യന്‍ പിള്ളയും ആനച്ചാരും' (1999) 'എലിക്കുഞ്ഞുങ്ങളും പൂച്ചയും' (2000) 'കാക്കക്കൂട്ടന്‍' (2000) 'സ്വപ്നത്തില്‍ നിന്ന് സ്വപ്നത്തിലേയ്ക്ക്' (2004) 'ഒരമ്മയുടെ…
Continue Reading

ഹേമലതാ നമ്പ്യാര്‍

ജനനം1937 ഒക്ടോബര്‍ 17 ന് തൃശൂരില്‍. രാമന്‍ മേനോന്റെയും രത്‌നമ്മയുടെയും മകള്‍. തൃശൂര്‍ വിക്ടോറിയ ഗേള്‍സ് സ്‌കൂളിലും സെന്റ് മേരീസ് കോളേജിലും പഠിച്ചു. മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബി.എസ്സി. ഓണേഴ്‌സ് ബിരുദം. 1952 ല്‍ തൃശ്ശിനാപള്ളി ഹോളിക്രോസ് കോളേജില്‍…
Continue Reading

ഹേമ പ്രകാശ്

ജനനം1959 ഡിസംബര്‍ 12ന് കോഴിക്കോട്ട്. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ഹിസ്റ്ററി ആന്‍ഡ് ഇക്കണോമിക്‌സില്‍ ബിരുദം. കൃതി 'ടി.സി. 185/2 കളത്തിന്‍കുന്ന് അംശം ദേശം'. തൃശൂര്‍: കറന്റ് ബുക്‌സ്,2010.
Continue Reading

ഗ്രേസി

ജനനം മൂവാറ്റുപുഴയ്ക്കടുത്ത് മാറാടിയില്‍. കോളേജ് അധ്യാപികയായിരുന്നു. 'പടിയിറങ്ങിപോയ പാര്‍വ്വതി' (1991), 'ഭ്രാന്തന്‍ പൂക്കള്‍' (1996), 'രണ്ടു സ്വപ്നദര്‍ശികള്‍' (1999) 'പനിക്കണ്ണ്' (2002), 'നരകവാതില്‍' (1993) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കൃതികള്‍ 'പടിയിറങ്ങിപ്പോയ പാര്‍വ്വതി' . 1991 'നരകവാതില്‍'. പെന്‍ബുക്‌സ്, 1993 'ഭ്രാന്തന്‍…
Continue Reading

ഗോമതി അമ്മ. കെ

ജനനം1906 ല്‍ തിരുവനന്തപുരത്ത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും ബി. കല്യാണി അമ്മയുടെയും മകള്‍. 1910 വരെ തിരുവനന്തപുരത്തും പിന്നീട് മലബാറിലുമായി ജീവിച്ചു. മദ്രാസ്, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 1922 ല്‍ പത്താംക്ലാസ് പാസ്സായി. അക്കൊല്ലം തന്നെച എ. കെ.പിള്ളയുമായുള്ള വിവാഹം. കണ്ണൂരിലെ…
Continue Reading