Archives for October, 2017 - Page 25
ഇന്ദിരാ അശോക്
1964 ല്‍ ചേര്‍ത്തലയില്‍ ജനിച്ചു. കെ.വി.പ്രഭാകരന്റെയും എന്‍.പ്രേമയുടെയും മകള്‍. വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ മുതല്‍ ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതുന്നു. നങ്ങ്യാര്‍ക്കുളങ്ങര ടി. കെ.എം.എം. കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപിക. 1996 ല്‍ 'ഉയിര്‍ത്തെഴുന്നേല്പ്', 'അഹല്യ' എന്നീ കവിതകള്‍ക്ക് കുഞ്ചുപിള്ള അവാര്‍ഡും, 2008 ല്‍ 'ക്ഷേത്രം'…
ഹേമലതാദേവി. ഡോ. ജി
ജനനം1949 മെയ് മാസത്തില്‍. ഗൗരിക്കുട്ടിയും കെ.വി. ശാസ്ത്രിയും മാതാപിതാക്കള്‍. മയ്യനാട് ഹൈസ്‌കൂള്‍, വിമന്‍സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, ഗവ. ട്രെയിനിംഗ് കോളേജ് (തിരുവനന്തപുരം) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1972 ല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ഒന്നാം റാങ്കോടെ മലയാളം എം.എ പാസ്സായി. ഡോ.കെ.രാമചന്ദ്രന്‍…
ഹേമമാലിനി. എം
ജനനം1969 മെയ് 20 ന്. കോരപ്പത്ത് വേണുഗോപാലമേനോന്റെയും ശാന്തയുടെയും മകള്‍. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. 1997 മുതല്‍ തൃശൂര്‍ വിമലാ കോളേജില്‍ അധ്യാപിക. കൃതി 'അപാരഭാഷ്യങ്ങള്‍'(പഠനം)ഡി. സി. ബുക്‌സ്, 2005
ഗൗരിയമ്മ. കെ.ആര്‍
ജനനം1919 ജൂലൈയില്‍ ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്. തുറവൂര്‍ തിരുമല ദേവസ്വം സ്‌കൂളിലും ചേര്‍ത്തല ഇംഗ്ലീഷ് സ്‌കൂളിലുമായി വിദ്യാഭ്യാസം. എറണാകുളം മഹാരാജാസിലും സെന്റ് തെരേസാസിലുമായി ബിരുദപഠനം. തിരുവനന്തപുരം ഗവണ്‍മെന്റ് ലാ കോളേജില്‍ നിന്നും നിയമബിരുദം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയും ജനസേവനത്തിനിറങ്ങി. ദീര്‍ഘകാലം…
ഗോമതി അമ്മ പ്രൊഫ. ജി
ജനനം1942 ജൂണ്‍ 23 ന് കൊല്ലം ജില്ലയിലെ പരവൂരില്‍. എസ്. രാമകൃഷ്ണ പിള്ളയുടെയും കെ. ഗൗരി അമ്മയുടെയും മകള്‍. കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളേജ്, എസ്.എന്‍. കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം. 1968 മുതല്‍ 1997 വരെ വിവിധ…
ഹേമ. വി.കെ
ജനനം 1971ല്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍. മനഃശാസ്ത്രത്തിലും നിയമത്തിലും ബിരുദം. അഭിഭാഷകയും കുടുംബത്തര്‍ക്ക പരിഹാര കൗണ്‍സിലറുമാണ്. കവിതകളെഴുതാറുണ്ട്. കവന കൗമുദിയില്‍ 2000-2010 കാലയളവില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനം (1994).…
ഗ്രേസി അലക്‌സ്
ജനനം എറണാകുളം ജില്ലയിലെ വരാപ്പുഴയില്‍. കൂട്ടാട്ട് മത്തായി തോമസിന്റെയും മറിയം തോമസിന്റെയും മകള്‍. ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്നും ഇക്കണോമിക്‌സ് ബിരുദം.7 വര്‍ഷം കര്‍ണാടകയിലും ബോംബൈയിലുമായി കഴിഞ്ഞു. 1992 ല്‍ നാട്ടില്‍ തിരിച്ചുവന്നു. കലൂരിലുള്ള ജേര്‍ണലിസ്റ്റ് കോളനിയില്‍ താമസം. കേരള…
ഗോമതി നാലാങ്കല്‍
ജനനം 1922 മാര്‍ച്ചില്‍ കോട്ടയത്ത്. പി.ജാനകി അമ്മയും അമ്പാട്ടു രാമന്‍പിള്ളയും മാതാപിതാക്കള്‍. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നിന്ന് ബി.എ. ബിരുദം. നാലാങ്കല്‍ കൃഷ്ണപിള്ളയായിരുന്നു ഭര്‍ത്താവ്. പഠിക്കുന്ന കാലത്ത് കോളേജ് മാഗസിനില്‍ ലേഖനങ്ങള്‍, ഏകാങ്കങ്ങള്‍ എന്നിവ എഴുതിയിരുന്നു. നാലാങ്കലിന്റെ വേര്‍പാടിനു…
താജ്. പി.എം
പ്രശസ്ത നാടകകൃത്തും തെരുവു നാടക പ്രസ്ഥാനത്തിലെ കരുത്തനായ എഴുത്തുകാരനുമായിരുന്നു പി.എം. താജ് എന്ന പേരിലറിയപ്പെട്ടിരുന്ന പുതിയറ മാളിയേക്കല്‍ താജ്. പി.എം.ആലിക്കോയയുടേയും കെ.ടി.ആസ്യയുടേയും മകന്‍. ജനനം 1956 ജനുവരി 3ന് കോഴിക്കോട്ട്. ഗുജറാത്തി ഹൈസ്‌കൂളിലും ഗുരുവായൂരപ്പന്‍ കോളജിലുമായി വിദ്യാഭ്യാസം. അമ്മാവന്‍ പ്രശസ്ത നാടകകൃത്തായ…
ആന്റണി. പി.എം
നാടകകൃത്തും, നാടകസംവിധായകനും തീയേറ്റര്‍ ആക്ടിവിസ്റ്റുമായിരുന്നു പി.എം. ആന്റണി(1951 - 22 ഡിസംബര്‍ 2011). ആലപ്പുഴ ജില്ലയിലെ കാഞ്ഞിരംചിറയില്‍ 1951 ല്‍ ജനനം. അച്ഛന്‍: മിഖായേല്‍(മാര്‍ഷല്‍). അമ്മ: മറിയം. വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ നാടക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു. സ്‌കൂള്‍ കാലത്ത് സ്വയം നാടകമെഴുതി അവതരിപ്പിച്ച് ശ്രദ്ധേയനായി.ഭാര്യ:…
