Archives for October, 2017 - Page 3
ഗീത കൃഷ്ണ
കോട്ടയം സ്വദേശി. എം.എസ്.കൃഷ്ണന്റെയും ഇന്ദിര കൃഷ്ണന്റെയും മകള്‍. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നിന്ന് ഹോം മാനേജ്‌മെന്റില്‍ എം.എസ്‌സി ബിരുദം. കൃതി 'ഗൃഹഭരണം',ഡി.സി. ബുക്‌സ്,1999.
ഗീത ചിറയിന്‍കീഴ്
ജനനം 1960 മെയ് 21 ന് ചിറയിന്‍കീഴില്‍. തുളസീ ഭായിയും വി.ഗോവിന്ദന്‍നായരും മാതാപിതാക്കള്‍. സ്‌കൂള്‍ പഠനം ചിറയിന്‍കീഴിലെ ശാരദാവിലാസം സ്‌കൂളില്‍. ആള്‍ സെയിന്റ്‌സ് കോളേജ്, പെരുന്താന്നി എന്‍.എസ്. എസ്. കോളേജുകളില്‍ ഉന്നതവിദ്യാഭ്യാസം. ഇപ്പോള്‍ എസ്.ബി.ടി. ചിറയിന്‍കീഴ് ശാഖയില്‍ ഉദ്യോഗസ്ഥ. കൃതി…
ഗിരിജാ സേതുനാഥ്
തിരുവനന്തപുരം സ്വദേശി. വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴെ കഥകളും കവിതകളും പ്രസിദ്ധീകരിച്ചു. നിരവധി റേഡിയോ നാടകങ്ങളും രചിച്ചു. കേരളസാഹിത്യ അക്കാദമി അംഗം, ഫിലിംസെന്‍സര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കൃതികള്‍ 'ഈണം', 'സതി', 'ലയനം', 'ഈറ്റില്ലം', 'നിറപ്പൊട്ടുകള്‍', 'വിലങ്ങും വീണക്കമ്പിയും', 'സിന്ദൂരപ്പൊട്ട്', 'അവളെന്നും പ്രിയങ്കരി',…
ഗിരിജ ചെമ്മങ്ങാട്ട്
ജനനം 1954 ഏപ്രില്‍ 30 ന് തൃശൂര്‍ ജില്ലയിലെ കടലാശ്ശേരിയില്‍. തെക്കേടത്ത് കടലായില്‍ മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാടിന്റെയും ദേവകി അന്തര്‍ജനത്തിന്റെയും മകള്‍.'കണ്ണാടി കാണുമ്പോള്‍' എന്ന കവിതാസമാഹാരമാണ് പ്രസിദ്ധീകൃതമായ കൃതി. ഇതിന് വെള്ളാലം അവാര്‍ഡ് ലഭിച്ചു. കൃതി 'കണ്ണാടി കാണുമ്പോള്‍' (കവിതാസമാഹാരം).…
ഗീത എന്‍ ഡോ.
ഗീത എന്‍ ഡോ. (ഡോ. ഗീത എന്‍) സാഹിത്യനിരൂപകയാണ്. കവലയൂര്‍ ഗവ.ഹൈസ്‌കൂളില്‍ മലയാളം അദ്ധ്യാപിക.'കക്കാടിന്റെ കാവ്യകല' ആണ് പ്രസിദ്ധീകരിച്ച കൃതി. കൃതി 'കക്കാടിന്റെ കാവ്യകല' (പഠനം).ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2002.
ഗീതാകുമാരി
ഗീതാകുമാരി (എസ്. ഗീതാകുമാരി) ജനനം 1957 സെപ്റ്റംബര്‍ 13ന് തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടില്‍. കരമന എന്‍.എസ്.എസ്. വിമന്‍സ് കോളേജ്, തിരുവനന്തപുരം യുണിവേഴ്‌സിറ്റി കോളേജ്, കാര്യവട്ടം യുണിവേഴ്‌സിറ്റി സെന്റര്‍, തിരുവനന്തപുരം ഗവ. ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ തിരുവനന്തപുരം എം.ജി…
ഗീത ചെറുകര
ജനനം കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരില്‍. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ ന്യൂഡല്‍ഹി ആര്‍.കെ. പുരം കേരള സ്‌കൂളില്‍ അദ്ധ്യാപിക. കൃതി 'ഇന്ദ്രപ്രസ്ഥം കഥകള്‍'. ന്യൂഡല്‍ഹി മലയാള പുസ്തക വേദി, 2002.
ധന്യമേനോന്‍
തൃശൂര്‍ ജില്ലയില്‍ 1966 മാര്‍ച്ച് 6 ന് ജനിച്ചു. തൃശൂര്‍ പ്രജ്യോതി നികേതന്‍ കോളേജിലെ ഇംഗ്ലീഷ് അധ്യാപികയും കലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പി. ജി. ബോഡ് ഓഫ് സ്റ്റഡീസ് അംഗവുമാണ്. കൃതികള്‍ താരതമ്യ നാട്യ ദര്‍ശനം: ഭരതനും അരിസ്റ്റോട്ടിലും(2008) സുന്ദരി മൈത്രി'
ദേവി
കെ. സദാനന്ദന്റെയും ജി. ജാനകിയുടെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. സ്‌കൂള്‍ കോളേജ് മാഗസിനില്‍ കഥകള്‍ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും എഴുതുന്നു. സസ്യശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബി. എഡും. കോട്ടയം മരിയന്‍ സ്‌കൂളില്‍ അധ്യാപികയായിരുന്നു. തുടര്‍ന്ന്…
ദേവകി നിലയങ്ങോട്
മലപ്പുറം ജില്ലയിലെ മൂക്കുതല ഗ്രാമത്തില്‍ 1928 ല്‍ ജനിച്ചു.അന്തര്‍ജന ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളാണ് ദേവകി നിലയങ്ങോടിന്റെ രചനകള്‍. അനുഭവങ്ങളുടെ രേഖാചിത്രങ്ങള്‍. അടുക്കളയുടെ ഇരുണ്ട മൂലയില്‍ ഒതുങ്ങാന്‍ വിധിക്കപ്പെട്ട അന്തര്‍ജനങ്ങള്‍, നാട്ടിലെങ്ങും അലയടിച്ച വിമോചന വിപ്ലവ പ്രസ്ഥാനങ്ങളുടെ ഭാഗമായി മെല്ലെ മാറിയതിന്റെ നാള്‍വഴികള്‍…