Archives for September, 2018 - Page 3
ഇരുത്തം
എ.വി. സന്തോഷ്‌കുമാര്‍ ഒരു കൂനമണ്ണിന്മേല്‍ ഒരു മരത്തിനായി ധ്യാനിച്ച് ഞാനടയിരുന്നു കരിയായിരുന്നു അത് ഒരു കല്‍ക്കരി തുണ്ട് കല്‍ക്കരി തുണ്ടില്‍ ഒരു കിളിക്കായി ധ്യാനിച്ച് ഞാനടയിരുന്നു വേരായിരുന്നു അത് വെട്ടിയമരത്തിന്റെ ആഴത്തിലോടിയ വേര് വേരിലിരുന്ന് ഒരിലയ്ക്കായി ധ്യാനിച്ച് ഞാനടയിരുന്നു കുളിരായത് ഇളംകാറ്റ്…
അപരിചിത
ജെയിംസ് സണ്ണി എന്തേയെനിക്കു നീയിന്നും അപരിചിതയാകുന്നു വിശേഷങ്ങള്‍, സ്വകാര്യങ്ങള്‍ പങ്കുവയ്ക്കുമ്പോഴും യൗവനത്തിന്റെ തീക്ഷ്ണതകളിലൂടെ ഇന്ദ്രിയങ്ങളിലുയരുന്ന ജ്വാലകളിലൂടെ നാമിരുവരും കടന്നുപോയപ്പോള്‍ ആത്മസ്പര്‍ശങ്ങളുടെ കൊടുങ്കാറ്റിലൊന്നിച്ചു പറന്നലഞ്ഞീടുമ്പോള്‍ തീരം കവിഞ്ഞിളകി മറിഞ്ഞൊഴുകീടും വൈകാരികതയുടെ പുഴയിലൂടൊഴുകുമ്പോള്‍ എന്തേ നീയപരിചിത. ഒടുവിലായൊരു കടുത്ത കടുത്ത സമസ്യയുടെ ഉത്തരം കിട്ടും…
കട്ട് ത്രോട്ട്
ജി. അശോക് കുമാര്‍ കര്‍ത്താ 'ഈ കേസില്‍ തെളിയിക്കപെ്പടാനാവുന്ന കാരണങ്ങളൊന്നും പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്‌ള. കുറ്റവാളിയോ, ഒന്നിലധികം പേരുണ്ടെങ്കില്‍ കുറ്റവാളികളോ ആരെന്ന് നിശ്ചയിക്കുവാനും കഴിഞ്ഞില്‌ള. ലീജ പ്രമോദ് എന്ന ഇരുപത്തിയാറുകാരി ദാരുണമായി കൊല്‌ളപെ്പട്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം മാത്രം നിലനില്‍ക്കുന്നു. പ്രതികളും കുറ്റകൃത്യത്തിനുള്ള…
മൂന്നു കവിതകള്‍
കാത്തു ലൂക്കോസ് കയ്പും മധുരവും ഒരു കുഞ്ഞുകള്ളത്തരം വഴിയരികില്‍ കളഞ്ഞുകിട്ടി വര്‍ണക്കടലാസില്‍ പൊതിഞ്ഞിരുന്നു, പൊതി തുറന്നപ്പോള്‍ ചാടിക്കയറിയത് എന്റെ നാവിന്‍തുമ്പിലേക്കായിരുന്നു. ഇപ്പോളെനിക്ക് മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ച്ചിട്ട് ഇറക്കാനും...
ദാഹം
പ്രിയ സായുജ് എനിക്ക് ദാഹിക്കുന്നു ചുണ്ടുകള്‍ വരളുന്നു തൊണ്ട ചുട്ടുപൊള്ളുന്നു അവസാന തുള്ളി ചോരയും ഊറ്റിക്കുടിച്ചെന്റെയുച്ചിയില്‍ സൂര്യന്‍ ഉഗ്രതാപം ചൊരിയുന്നു ഞാന്‍ കരഞ്ഞുനോക്കി കുറച്ചു കണ്ണീരെങ്കിലും കിട്ടിയിരുന്നെങ്കില്‍! ഞാന്‍ ആകാശത്തേക്കു നോക്കി വഴിതെറ്റിവന്ന മേഘങ്ങള്‍ ഒന്നുപോലും ഇല്ലെന്നോ? ഞാന്‍ ഭൂമിയിലേക്കു നോക്കി…
ശകുന്തളയുടെ ദൂരങ്ങള്‍: പ്രകൃതിയില്‍ നിന്ന് വിഹായസ
ശകുന്തളയുടെ ദൂരങ്ങള്‍: പ്രകൃതിയില്‍ നിന്ന് വിഹായസ്‌സിലേക്ക് ഡോ. ആര്‍. മനോജ് എ.ആര്‍. രാജരാജവര്‍മ്മയുടെ 'മലയാള ശാകുന്തളം’ പരിഭാഷയ്ക്ക് നൂറുവര്‍ഷം തികയുമ്പോള്‍, മഹാകവി കാളിദാസന്റെ 'അഭിജ്ഞാന ശാകുന്തളം’ നാടകത്തെ ഹരിതനിര്‍ഭരമാക്കുന്ന ജൈവപ്രകൃതിയെക്കുറിച്ചാണ് ഈ ലേഖനം. കാളിദാസന്റെ അറിയപെ്പടുന്ന ആദ്യകൃതി 'ഋതുസംഹാര’മാണ്. ഋതുവര്‍ണ്ണനയാണ് വിഷയം.…
+ (പഌ്)
സച്ചിദാനന്ദന്‍ സ്‌കൂള്‍ മൂത്രപ്പുരയുടെ പായല്‍ പടര്‍ന്ന ചുവരില്‍ കൂര്‍മ്പന്‍കല്ലുകൊണ്ട് രാവണന്‍ + സീത എന്ന് എഴുതിയിട്ട് എന്തായി? വാത്മീകിക്കുപോലും തടുക്കാനായില്ല, സീതയുടെ അഗ്നിപരീക്ഷ. ഒടുവില്‍ സ്വന്തം പാപം തിരിച്ചറിഞ്ഞു രാമനും പുഴയില്‍ചാടി മരിച്ചു. പുഴത്തീരത്തെ തന്റെ വീടുചുമരില്‍ കരിക്കട്ടകൊണ്ടു ഷേക്‌സ്പിയര്‍ ആന്റണി…
കൊല്‌ളൂര്‍ കേരളാംബികയും കുടജാദ്രിയും
യാത്ര മാങ്ങാട് രത്‌നാകരന്‍ കേരളത്തിലെ കാലടിയില്‍ ജനിച്ച മഹാദാര്‍ശനികനായ ആദി ശങ്കരാചാര്യരുടെ ജീവിതവുമായി ഇഴചേര്‍ന്നു കിടക്കുന്ന കൊല്‌ളൂര്‍ മൂകാംബിക ക്ഷേത്രം മലയാളിയുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. ഹരിതാഭമായ സഹ്യാദ്രി സാനുക്കളുടെ താഴ്‌വാരത്തിലുള്ള കൊല്‌ളുരിലേക്കുള്ള യാത്ര സുഖപ്രദമാണ്. പ്രശാന്തമായ ക്ഷേത്ര…
പച്ചവാക്കിന്റെ നഗ്നതയില്‍ സൂചിമുനകൊണ്ടെഴുതിയ കവിതകള്‍
അകാലത്തില്‍ അന്തരിച്ച സാംബശിവന്‍ മുത്താനയുടെ കവിതകളെക്കുറിച്ച് സി.വി. വിജയകുമാര്‍ കൊടുമുടിയിലേക്ക് വസന്തംതേടി പോകുന്നത് ഏകാകിയുടെ സാഹസികതയാണ്. സ്വപ്നത്തില്‍ ഉദിച്ചുണരുന്ന ജാഗ്രതയുടെ ഗൂഢലഹരിയിലാണവര്‍ ഇങ്ങനെയുള്ള ഉന്മാദത്തിന്റെ സാന്ദ്രമായ പൂക്കാലത്തെ പ്രണയിച്ചു തുടങ്ങുന്നത്. യഥാര്‍ത്ഥത്തില്‍ മരണത്തിനു നേരെയുള്ള ജീവിതത്തിന്റെ മാന്ത്രികമായ പ്രതിരോധമായി ഇവിടെ…
നക്ഷത്രലിപികള്‍
ഷിറാസ് അലി അന്യഗ്രഹങ്ങളില്‍ നിന്നും സന്ദേശങ്ങള്‍ സ്വീകരിക്കുമ്പോള്‍ പതറരുത് ചുണ്ടുകള്‍ വിറയ്ക്കരുത് ഹൃദയമതിലോലം തുടിക്കരുത് അപരലിപികളില്‍ വീണുമായുന്ന അക്ഷരങ്ങള്‍ ഇനിയൊരിക്കല്‍ ആവര്‍ത്തിക്കാത്തതിനാല്‍ അകതാരില്‍ ഒരു നിശ്ചലനാളമായി നാഡിപിടിച്ച് മഹാകാലസ്പന്ദങ്ങളെണ്ണി ഒരേദിശയില്‍ ഉലയാത്ത ശ്രദ്ധയോടെ തള്ളിത്തള്ളിവരുന്ന കവിതയെ അടക്കി കാരുണ്യം…