Archives for January, 2019 - Page 9
രാത്രിമൊഴി
രാത്രിമൊഴി(ചെറുകഥ) എന്‍. പ്രഭാകരന്‍ എന്‍. പ്രഭാകരന്‍ രചിച്ച ചെറുകഥയാണ് രാത്രിമൊഴി. ഈ കൃതിക്കാണ് 1996ല്‍ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.
രാത്രിമഴ
രാത്രിമഴ(കവിത) സുഗതകുമാരി സുഗതകുമാരിക്ക് 1978ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിക്കൊടുത്ത കാവ്യസമാഹാരമാണ് രാത്രിമഴ. എങ്കിലും ഇന്നും, രാത്രിമഴ, നീയൊരാള്‍ മാത്രം, പൂങ്കൈത, തടാകം, കൂനനുറുമ്പ് എന്നിങ്ങനെ മുപ്പത്തിയെട്ട് കവിതകളാണ് ഈ സമഹാരത്തില്‍ ഉള്ളത്.
രാജാ രവിവര്‍മ്മ
രാജാ രവിവര്‍മ്മ(നോവല്‍) രണ്‍ജിത് ദേശായി രണ്‍ജിത് ദേശായിയുടെ രാജാ രവിവര്‍മാ) എന്ന മറാഠി പുസ്തകത്തിന്റെ കെ.ടി. രവിവര്‍മ്മ നടത്തിയ മലയാള തര്‍ജ്ജമയാണ് രാജാരവിവര്‍മ്മ. വിവര്‍ത്തനസാഹിത്യത്തിനുള്ള 1999ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
രാജപാത
രാജപാത(കവിത) ചെമ്മനം ചാക്കോ ചെമ്മനം ചാക്കോ രചിച്ച രാജപാത എന്ന കവിതാഗ്രന്ഥത്തിനാണ് 1977ല്‍ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.
രാജദ്രോഹിയായ രാജ്യസ്‌നേഹി
രാജദ്രോഹിയായ രാജ്യസ്‌നേഹി(ജീവചരിത്രം) ടി. വേണുഗോപാല്‍ ടി. വേണുഗോപാല്‍ രചിച്ച ജീവചരിത്രഗ്രന്ഥമാണ് രാജദ്രോഹിയായ രാജ്യസ്‌നേഹി. 1997ല്‍ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നല്‍കുന്ന കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടിയി. സ്വാതന്ത്ര്യസമരസേനാനിയും പത്രാധിപരുമായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവചരിത്രമാണിത്.
രതിനിര്‍വ്വേദം
രതിനിര്‍വ്വേദം(നോവല്‍) പത്മരാജന്‍ പത്മരാജന്‍ എഴുതിയ മലയാളം നോവലാണ് രതിനിര്‍വ്വേദം. 1970 മേയിലാണ് ഈ കൃതി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. 1978ലും 2011ലും നോവല്‍ ചലച്ചിത്രങ്ങളായി ആവിഷ്‌ക്കരിക്കപ്പെട്ടു. നിഷ്‌കളങ്കമായ പ്രണയത്തിന്റെയും ശരീരാകര്‍ഷണത്തിന്റെയും ഉന്മാദങ്ങളില്‍പ്പെട്ട് സമൂഹത്തിന്റെ വേലിക്കെട്ടുകളെ മറികടക്കാന്‍ വെമ്പുന്ന യൗവനത്തിന്റെ ത്വരയാണ് ഈ നോവലില്‍…
രണ്ടു മൈക്രോ നോവലുകള്‍
രണ്ടു മൈക്രോ നോവലുകള്‍(നോവല്‍) സുരേഷ് കീഴില്ലം സുരേഷ് കീഴില്ലം എഴുതിയ രണ്ടു ചെറു നോവലുകളുടെ സമാഹാരം. കലാകൗമുദി പ്രസിദ്ധീകരണമായ സ്‌നേഹിതയില്‍ പ്രസിദ്ധീകരിച്ച പുഴ ഒഴുകുമ്പോള്‍, മംഗളം വാരികയില്‍ പ്രസിദ്ധീകരിച്ച അയല്‍വീട്ടിലെ സ്ത്രീ എന്നിവയാണ് ഈ നോവലുകള്‍. കോതമംഗലം സൈകതം ബുക്‌സാണ് പ്രസാധകര്‍.
രണ്ടാമൂഴം
രണ്ടാമൂഴം(നോവല്‍) എം.ടി. വാസുദേവന്‍ നായര്‍ എം.ടി. വാസുദേവന്‍ നായര്‍ രചിച്ച മലയാളത്തിലെ പ്രശസ്ത നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കിയുള്ള നോവലില്‍ ഭീമനാണ് കേന്ദ്രകഥാപാത്രം. അഞ്ചു മക്കളില്‍ രണ്ടാമനായ ഭീമന് എല്ലായ്‌പ്പോഴും അര്‍ജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. പാഞ്ചാലിയുടെ കാര്യത്തിലും…
രണ്ടാനമ്മയ്ക്കു സ്തുതി
രണ്ടാനമ്മയ്ക്കു സ്തുതി (നോവല്‍) മാര്യോ വര്‍ഹാസ് ലോസ പെറുവില്‍നിന്നുള്ള നോബല്‍ പുരസ്‌ക്കാര ജേതാവായ മാര്യോ വര്‍ഹാസ് ലോസയുടെ വിഖ്യാതകൃതിയാണ് 'രണ്ടാനമ്മയ്ക്കു സ്തുതി (കി ജൃമശലെ ീള വേല ടലേുാീവേലൃ).1988 ല്‍ ആണ് ഈ കൃതി പുറത്തുവന്നത്. ലൂക്രേഷ്യയെന്നും റിഗോബെര്‍തോ എന്നും പേരുള്ള…
മാര്‍ക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രം: ഉത്ഭവവും വളര്‍ച്ചയും
മാര്‍ക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രം: ഉത്ഭവവും വളര്‍ച്ചയും(നിരൂപണം) പി. ഗോവിന്ദപ്പിള്ള പി.ഗോവിന്ദപ്പിള്ള രചിച്ച ഗ്രന്ഥമാണ് മാര്‍ക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രം: ഉത്ഭവവും വളര്‍ച്ചയും. 1988ല്‍ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.