Archives for September, 2020 - Page 2
രമേഷ് എസ്.പി.
മനോരോഗവിദഗ്ദ്ധനും തിരക്കഥാകൃത്തും സംഗീതസംവിധായകനുമായിരുന്നു ഡോ. എസ്.പി രമേഷ് (25 മാര്‍ച്ച് 1945 - 30 ജൂലൈ 2011). കോട്ടയം തിരുനക്കര മങ്കൊമ്പില്‍ അഡ്വ.ഇ.പി.ശങ്കരക്കുറുപ്പിന്റെയും പി.ഭാനുമതി അമ്മയുടെയും മകനാണ്. 'അര്‍ദ്ധവിരാമം' എഴുതിയ അമര്‍ത്യാനന്ദ മൂത്ത ചേട്ടനാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ബോംബെ കെ.ഇ.എം.ഹോസ്പിറ്റലിലും…
എസ്.കെ. നായര്‍
മലയാള കവിയും, വിമര്‍ശകനും സാഹിത്യകാരനുമായിരുന്നു ഡോ. എസ്.കെ.നായര്‍. എഴുപതിലേറേ സാഹിത്യകൃതികളുടെ കര്‍ത്താവാണ്. ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. മദ്രാസ് യൂണിവേഴ്സിറ്റിയുടെ മലയാളവിഭാഗം തലവനായിരുന്നു. മലയാളത്തിനു പുറമേ സംസ്കൃതം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും സാഹിത്യകൃതികള്‍ എഴുതി. 'കമ്പരാമായണം' തമിഴില്‍ നിന്ന്…
ഭാസ്കരന് നായര്‍ കെ. (കെ. ഭാസ്കരന് നായര്‍)
കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാള എഴുത്തുകാരനായിരുന്നു ഡോ.കെ. ഭാസ്കരന് നായര്‍ (25 ആഗസ്റ്റ് 1913-8 ജൂണ്‍ 1982). സാഹിത്യവിമര്‍ശകന്‍, ഉപന്യാസകാരന്‍,വിദ്യാഭ്യാസ പ്രവര്ത്തകന് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. ആറന്മുള ഇടയാറന്മുള ഗ്രാമത്തില്‍ അയ്ക്കരേത്ത് നാരായണപിള്ളയുടെയും കാര്‍ത്ത്യായനി അമ്മയുടെയും മകനായി 1913…
ബാലകൃഷ്ണന് കെ. (കെ. ബാലകൃഷ്ണന്)
എഴുത്തുകാരനും എഡിറ്ററും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്നു കെ. ബാലകൃഷ്ണന് എന്ന കേശവന് ബാലകൃഷ്ണന് (1924 ആഗസ്റ്റ് 12 -1984 ജൂലൈ 16). തിരു-കൊച്ചി സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന സി. കേശവന്റെയും ശ്രീമതി വാസന്തിയുടെയും മകനാണ്. റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥാപകനേതാക്കളിലൊരാളാണ്. കേരളാ സോഷ്യലിസ്റു…
അപ്പന് കെ.പി. (കെ.പി. അപ്പന്)
മലയാളസാഹിത്യത്തില്‍ എഴുപതുകളിലുണ്ടായ ആധുനികതാപ്രസ്ഥാനത്തിന് ദിശാബോധം നല്‍കുകയും ഭാവുകത്വ പരിണാമത്തിന് സൈദ്ധാന്തിക ഭൂമിക ഒരുക്കുകുകയും ചെയ്ത നിരൂപകനാണ് കെ.പി. അപ്പന് (ഓഗസ്റ്റ് 25, 1936 -ഡിസംബര്‍ 15, 2008). വ്യത്യസ്തമായ ശൈലിയിലൂടെ മലയാള സാഹിത്യനിരൂപണത്തില്‍ ശ്രദ്ധേയനായി. 1936 ഓഗസ്റ്റ് 25ന് ആലപ്പുഴ ജില്ലയിലെ…
പാനൂര്‍ കെ. (കെ. പാനൂര്‍)
പൗരാവകാശപ്രവര്‍ത്തകന്‍, കവി, ഗദ്യകവി, ഉപന്ന്യാസകാരന് എന്നീ നിലകളില്‍ പ്രമുഖനാണ് കെ. പാനൂര്‍. വിദ്യാര്‍ത്ഥിജീവിതകാലത്തു തന്നെ എഴുത്തിന്റെ രംഗത്ത് സജീവമായിരുന്ന കുഞ്ഞിരാമന് പാനൂരാണ് കെ.പാനൂര്‍ എന്ന തൂലികാനാമം സ്വീകരിച്ചത്. കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ റവന്യൂ വിഭാഗം ജീവനക്കാരനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. ആര്‍ക്കും താല്പര്യമില്ലാത്ത…
ദാമോദരന്‍ കെ. (കെ. ദാമോദരന്‍)
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥാപകനേതാക്കളില്‍ ഒരാളും മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായിരുന്നു കെ. ദാമോദരന്‍ (ഫെബ്രുവരി 25-1904 ജൂലൈ 3, 1976). മലപ്പുറം ജില്ലയിലെ തിരൂര്‍ വില്ലേജില്‍ പൊറൂര്‍ ദേശത്ത് കീഴേടത്ത് എന്ന സമ്പന്ന നായര്‍ കുടുംബത്തില്‍ കിഴക്കിനിയേടത്ത് തുപ്പന്‍ നമ്പൂതിരിയുടേയും കീഴേടത്ത്…
തായാട്ട് കെ. (കെ. തായാട്ട്)
സാഹിത്യകാരനും, നാടകനടനും, നാടകകൃത്തുമായിരുന്നു തായാട്ട് കുഞ്ഞനന്തന് എന്ന കെ.തായാട്ട്. സ്കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹത്തിന് സാഹിത്യമേഖലയിലെ വിവിധ പുരസ്കാരങ്ങള്‍ക്ക് പുറമേ മികച്ച അധ്യാപകര്‍ക്കുള്ള കേന്ദ്രസംസ്ഥാന അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 1927 ഫെബ്രുവരി 17ന് പാനൂരിനടുത്ത പന്ന്യന്നൂരില്‍ ചാത്തു നമ്പ്യാരുടെയും ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ചു. പ്രമുഖ…
ജയകുമാര്‍ കെ. (കെ. ജയകുമാര്‍)
കവി, ഗാനരചയിതാവ്, വിവര്ത്തകന്, ചിത്രകാരന്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ അറിയപ്പെടുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് കെ. ജയകുമാര്‍. കേരള സംസ്ഥാനത്തിലെ ചീഫ് സെക്രട്ടറിയായിരുന്നു. നിലവില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി സേവനമനുഷ്ഠിക്കുന്നു. പ്രശസ്ത ചലച്ചിത്ര സംവിധായകനായ എം. കൃഷ്ണന് നായരുടെയും സുലോചനയുടെയും മകനായി…
കല്യാണിക്കുട്ടിയമ്മ കെ. (കെ. കല്യാണിക്കുട്ടിയമ്മ)
പ്രമുഖയായ സാമൂഹ്യപ്രവര്‍ത്തകയായിരുന്നു കെ. കല്യാണിക്കുട്ടിയമ്മ (ജനനം:1905). അദ്ധ്യാപിക, വിദ്യാഭ്യാസപ്രവര്‍ത്തക, സ്ത്രീസ്വാതന്ത്ര്യവാദി, ജനനനിയന്ത്രണത്തിന്റെ വക്താവ് എന്നീ നിലകളിലൊക്കെ പ്രവര്‍ത്തിച്ചു. തൃശൂര്‍ മൂത്തോടത്തു കൃഷ്ണമേനോന്റെയും കോച്ചാട്ടില്‍ കൊച്ചു കുട്ടിയമ്മയുടെയും മകളാണ്. ബി.എസ്.സി, ബി.എഡ് ബിരുദങ്ങള്‍ നേടി അധ്യാപികയായി. പഥികയും വഴിയോരത്തെ മണിദീപങ്ങളും എന്ന ആത്മകഥയ്ക്ക്…