Archives for September, 2020 - Page 3
എഴുത്തച്ഛന് കെ.എന്‍. (കെ.എന്‍.എഴുത്തച്ഛന്)
മലയാള ഭാഷാ പണ്ഡിതനും നിരൂപകനുമായ കെ. എന്‍. എഴുത്തച്ഛന് ചെര്‍പ്പുളശ്ശേരിയിലാണ് ജനിച്ചത്. (1911 മെയ് 21 -1981 ഒക്ടോ:28). സാഹിത്യകൃതികളെ സാമൂഹിക പശ്ചാത്തലത്തില്‍ വിലയിരുത്തണമെന്ന ആശയഗതിയുടെ മുഖ്യ വക്താക്കളിലൊരാളായിരുന്നു. ശുദ്ധകലാവാദത്തോട് അദ്ദേഹം വിയോജിച്ചു. മാര്‍ക്സിസ്റ്റ് നിരൂപണ ശൈലിയെ അദ്ദേഹം പിന്തുണച്ചു.ഭാരതീയ കാവ്യ…
റോയ് കെ.എം. (കെ.എം. റോയ്)
കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് കെ.എം. റോയ്.എറണാകുളം മഹാരാജാസ് കോളേജില്‍ എം.എ വിദ്യാര്‍ഥിയായിരിക്കെ 1961 ല്‍ കേരളപ്രകാശം എന്ന പത്രത്തില്‍ സഹപത്രാധിപരായി തുടക്കം കുറിച്ചു. ദേശബന്ധു, കേരളഭൂഷണം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. എക്കണോമിക് ടൈംസ്, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളില്‍ പ്രവര്‍ത്തിച്ച…
അന്‍വര്‍ സാദത്ത് കെ.
മലയാളത്തിലെ ശാസ്ത്രസാഹിത്യകാരനും പൊതു വിദ്യഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐടി@സ്കൂള്‍ പദ്ധതിയുടെ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് കെ.അന്‍വര്‍ സാദത്ത്.1973 സെപ്തംബര്‍ 24ന് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ ജനിച്ചു. പാലക്കാട് ഗവ.വിക്ടോറിയ കോളേജില്‍നിന്ന് ഫിസിക്സില്‍ ബിരുദവും, തിരുവനന്തപുരം ഗവ.എഞ്ചിനീയറിങ്ങ് കോളേജില്‍നിന്നും എം.സി.എ.യും നേടി.…
അജിത കെ. (കെ. അജിത)
കേരളത്തിലെ നക്സല്‍ പ്രസ്ഥാനത്തിന്റെ മുന്‍കാല നേതാക്കളില്‍ പ്രമുഖയും സാമൂഹിക, സ്ത്രീസംരക്ഷണ പ്രവര്‍ത്തകയുമാണ് അജിത. അന്വേഷി എന്ന സാമൂഹിക സംഘടനയുടെ പ്രസിഡന്റാണ്.1950 ഏപ്രിലില്‍ കോഴിക്കോട്ട് ജനിച്ചു. അച്ഛന് കുന്നിക്കല്‍ നാരായണനും അമ്മ മന്ദാകിനിയും ആദ്യകാല വിപ്ലവ പ്രവര്‍ത്തകരായിരുന്നു. അജിത കുട്ടിക്കാലം മുതലേ ഇടതുപക്ഷ…
കൃഷ്ണ പൂജപ്പുര
മലയാള ഹാസ്യ സാഹിത്യകാരനും ചലച്ചിത്ര സീരിയല്‍ തിരക്കഥാകൃത്തുമാണ് കൃഷ്ണ പൂജപ്പുര (ജനനം: 26 മേയ് 1961). ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്. 'സതേണ്‍സ്റ്റാര്‍' എന്ന പത്രത്തില്‍ ജോലി ചെയ്തു. പത്രമാസികകളില്‍ നര്‍മലേഖനങ്ങളെഴുതി. ഫാക്ടറീസ് ആന്‍ഡ്…
കൃഷ്ണ ചൈതന്യ
കലാ സംഗീത നിരൂപകനും സാഹിത്യ ചരിത്രകാരനും ചിന്തകനുമായിരുന്നു കൃഷ്ണ ചൈതന്യ എന്ന തൂലികാ നനാത്തിലെഴുതിയിരുന്ന കെ. കൃഷ്ണന് നായര്‍ (24 നവംബര്‍ 1918 - 05 ജൂണ്‍ 1994). നാല്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചു. തിരുവനന്തപുരം സ്വദേശിയാണ്. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ പരസ്യപ്രചാരണ…
കൂത്താട്ടുകുളം മേരി
കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു പി.ടി.മേരി എന്ന കൂത്താട്ടുകുളം മേരി (24 സെപ്തംബര്‍ 1921 - 22 ജൂണ്‍ 2014). 1921 സെപ്തംബര്‍ 24നാണ് പള്ളിപ്പാട്ടത്ത് തോമസ് മേരി എന്ന പി.ടി.മേരി ജനിച്ചത്. കെ.ജെ.പത്രോസ്, സി.ജെ.ഏലിയാമ്മ എന്നിവരായിരുന്നു മാതാപിതാക്കള്‍. കൂത്താട്ടുകുളത്തിനടുത്തുള്ള…
കുഴൂര്‍ വില്‍സണ്‍
മലയാളത്തിലെ യുവകവിയും മാധ്യമ പ്രവര്‍ത്തകനും ബ്ലോഗ്ഗറുമാണ് കുഴൂര്‍ വില്‍സണ്‍. ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും കവിതകളെഴുതുന്നു. അദ്ദേഹത്തിന്റെ നാല് കവിതാ സമാഹാരങ്ങളും കുറിപ്പുകളുടെ ഒരു സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്മുല്ലക്കാട്ട് പറമ്പില്‍ ഔസേപ്പിന്റെയും അന്നകുട്ടിയുടെയും മകനായി 1975 സെപ്റ്റംബര്‍ 10 നു തൃശ്ശൂര്‍ ജില്ലയിലെ കുഴൂരില്…
കുറ്റിപ്പുഴ കൃഷ്ണപിള്ള
പുരോഗമനസാഹിത്യത്തിന്റെ വക്താവും പണ്ഡിതനും യുക്തിവാദിയുമായിരുന്നു കുറ്റിപ്പുഴ കൃഷ്ണപിള്ള. (1900 ഓഗസ്റ്റ് 1 -1971 ഫെബ്രുവരി 11). എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കിലെ കുറ്റിപ്പുഴയില്‍ ഊരുമനയ്ക്കല്‍ ശങ്കരന് നമ്പൂതിരി, കുറുങ്ങാട്ട് വീട്ടില്‍ ദേവകി അമ്മ എന്നിവരുടെ മകനായി 1900 ഓഗസ്റ്റ് 1നാണ് കൃഷ്ണപിള്ള…
കുരീപ്പുഴ ശ്രീകുമാര്‍
ഉത്തരാധുനിക തലമുറയിലെ ശ്രദ്ധേയനായ മലയാളകവി. കൊല്ലം ജില്ലയിലെ കുരീപ്പുഴയില്‍ 1955 ഏപ്രില്‍ 10ന് പി.എന്‍. ശാസ്ത്രിയുടേയും കെ.കമലമ്മയുടേയും മകനായി ജനിച്ചു. ജാതിമത വിശ്വാസിയല്ല. ആഫ്രോ ഏഷ്യന്‍ യങ്ങ് റൈറ്റെഴ്സ് കോണ്‍ഫറന്‍സില്‍ ഇന്ത്യയെയും ദേശീയ കവിമ്മേളനത്തില്‍ മലയാളത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍…