Archives for October, 2020 - Page 15
സുഹറ ബി.എം. (ബി.എം.സുഹറ)
ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബി.എം.സുഹറ. വൈദ്യരകത്ത് മമ്മദ്കുട്ടി ഹാജിയുടേയും ബടയക്കണ്ടി മാളിയേക്കല്‍ മറിയ ഉമ്മയുടേയും മകളായി കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ ജനനം. സാഹിത്യകാരനും കലിക്കറ്റ് സര്‍വകലാശാലയിലെ മലയാള വിഭാഗം മേധാവിയുമായിരുന്ന ഡോ.എം.എം ബഷീര്‍ ആണ് ഭര്‍ത്താവ്. പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ബി.എം. ഗഫൂര്‍ സുഹറയുടെ…
കുട്ടി ബി.എം. (ബി.എം.കുട്ടി)
ഇന്ത്യ-പാക് സമാധാന പ്രസ്ഥാനത്തിന്റെ നേതാവും രാഷ്ട്രീയ പ്രവര്‍ത്തകനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമാണ് ബിയ്യത്ത് മൊഹിയുദ്ദീന്‍ കുട്ടി എന്ന ബി.എം.കുട്ടി. പാകിസ്താന്‍ ലേബര്‍ പാര്‍ട്ടി സ്ഥാപകരില്‍ ഒരാളാണ്. തിരൂരില്‍ ജനിച്ചു. നാട്ടില്‍ പഠനകാലത്ത് കേരള സ്റ്റുഡന്റ് ഫെഡറേഷന്‍ പ്രവര്‍ത്തകനായിരുന്നു. തിരൂരിലും ചെന്നൈയിലും ആദ്യകാല കമ്യൂണിസ്റ്റ്…
സന്ധ്യ ബി. (ബി.സന്ധ്യ)
സാഹിത്യകാരിയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥയുമാണ് ബി. സന്ധ്യ(ജനനം:1963). രണ്ടു നോവലുകള്‍ ഉള്‍പ്പെടെ ഒമ്പത് കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാരതദാസിന്റെയും കാര്‍ത്ത്യായനി അമ്മയുടെയും മകളായി പാലക്കാട്ട് ജനിച്ചു. ആലപ്പുഴ സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍, ഭരണങ്ങാനം സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂള്‍, പാലാ അല്‍ഫോന്‍സാ കോളജ് എന്നിവിടങ്ങളില്‍…
രാജീവന്‍ ബി. (ബി.രാജീവന്‍)
സാഹിത്യവിമര്‍ശകനും അദ്ധ്യാപകനും പണ്ഡിതനുമാണ് ബി. രാജീവന്‍ (ജനനം: 1946) കായംകുളത്ത് ജനിച്ചു. കൊല്ലം എസ്.എന്‍. കോളജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും പഠിച്ചു. 1971 മുതല്‍ ഗവണ്മെന്റ് കോളജുകളില്‍ അദ്ധ്യാപകനായിരുന്നു. 1975ല്‍ 'അടിയന്തരാവസ്ഥ'യ്‌ക്കെതിരെ നിലകൊണ്ട നക്‌സലൈറ്റ് അനുഭാവി എന്ന നിലയില്‍ പോലീസ് മര്‍ദ്ദനവും…
മുരളി ബി. (ബി.മുരളി)
പ്രശസ്ത ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമാണ് ബി. മുരളി (ജനനം 1971ഏപ്രില്‍ 3). കൊല്ലം ജില്ലയില്‍ ബാലകൃഷ്ണന്റെയും രമണിയുടെയും മകനാണ്. ഫാത്തിമാ മാതാ നാഷണല്‍ കോളേജില്‍ നിന്നു ബിരുദം നേടി. പത്രപ്രവര്‍ത്തനബിരുദവുമുണ്ട്. മലയാളമനോരമയില്‍ അസിസ്റ്റന്റ് എഡിറ്ററാണ്. കൃതികള്‍ ഉമ്പര്‍ട്ടോ എക്കോ പൂമുടിക്കെട്ടഴിഞ്ഞതും പുഷ്പജാലം കൊഴിഞ്ഞതും…
ബാലാമണിയമ്മ എന്‍. (എന്‍.ബാലാമണിയമ്മ)
പ്രശസ്ത കവയത്രിയായിരുന്നു ബാലാമണിയമ്മ (ജനനം: ജൂലൈ 19, 1909, മരണം: സെപ്റ്റംബര്‍ 29, 2004). മാതൃത്വത്തിന്റെ കവയിത്രി എന്നാണ് അവര്‍ അറിയപ്പെട്ടത്. ചിറ്റഞ്ഞൂര്‍ കോവിലകത്ത് കുഞ്ചുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂര്‍ ജില്ലയിലെ നാലപ്പാട്ട് തറവാട്ടില്‍ ബാലാമണിയമ്മ ജനിച്ചു. കവിയായ നാലപ്പാട്ട്…
ബാലചന്ദ്രന്‍ വടക്കേടത്ത്
എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ് ബാലചന്ദ്രന്‍ വടക്കേടത്ത്. 1955 ല്‍ തൃശൂര്‍ നാട്ടികയില്‍ ജനനം. കേരള കലാമണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ആയിരുന്നു. വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ചുയര്‍ന്ന വിവാദങ്ങളെത്തുടര്‍ന്ന് അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന്…
ബാലചന്ദ്രന്‍ ചുള്ളിക്കാട്
ശ്രദ്ധേയനായ കവിയും അഭിനേതാവുമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്. സച്ചിദാനന്ദന്‍, കടമ്മനിട്ട എന്നിവരുടെ തലമുറയെ പിന്തുടര്‍ന്നുവന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രമേയസ്വീകാരത്തിലും ആവിഷ്‌കരണതന്ത്രത്തിലും സമകാലികരില്‍ നിന്ന് പ്രകടമായ വ്യത്യസ്തത പുലര്‍ത്തി. 1957 ജൂലൈ 30 ന് വടക്കന്‍ പറവൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന്…
ബാലകൃഷ്ണന്‍ മാങ്ങാട്
ജനനം 1946ല്‍ കാസര്‍ഗോഡ് ജില്ലയില്‍. അച്ഛന്‍: വി. കൃഷ്ണന്‍ നായര്‍. അമ്മ: പാര്‍വ്വതി അമ്മ. ധനശാസ്ത്രത്തില്‍ എം.എ. ബിരുദം നേടിയശേഷം പത്രപ്രവര്‍ത്തകനായി. ചലച്ചിത്രങ്ങള്‍ക്കും ടെലിവിഷന്‍ പരമ്പരകള്‍ക്കും കഥയും തിരക്കഥയും എഴുതി. മഹാകവി ഗോവിന്ദ പൈ സ്മാരക സര്‍ക്കാര്‍ കമ്മിറ്റി അംഗമായും കാസര്‍കോട്…
ബാബു പോള്‍ ഡി. ഡോ. (ഡോ.ഡി.ബാബു പോള്‍)
എഴുത്തുകാരന്‍, പ്രഭാഷകനുമായ ബാബുപോള്‍ കേരള അഡിഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു. 1941ല്‍ എറണാകുളം ജില്ലയിലെ കുറുപ്പംപടിയില്‍ ജനനം. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസം. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രോജക്റ്റ് കോ ഓര്‍ഡിനേറ്ററും, സ്‌പെഷ്യല്‍ കളക്റ്ററുമായി പ്രവര്‍ത്തിച്ചു. ഇടുക്കി ജില്ല നിലവില്‍ വന്നപ്പോള്‍ ആദ്യ…