Archives for October, 2020 - Page 17
ശിവദാസ് എസ്. (എസ്.ശിവദാസ്)
പ്രശസ്ത ബാലസാഹിത്യകാരനാണ് 'യുറീക്ക മാമന്‍' എന്നു കൂടി അറിയപ്പെടുന്ന പ്രൊഫ. എസ്. ശിവദാസ്. ശാസ്ത്രസംബന്ധിയായ രചനകളാണ് കൂടുതലും. ജനനം 1940 ഫെബ്രുവരി 19നു കോട്ടയം ജില്ലയിലെ വൈക്കം ഉല്ലലഗ്രാമത്തില്‍. 1962 മുതല്‍ 1995 വരെ കോട്ടയം സി.എം.എസ് കോളേജില്‍ അദ്ധ്യാപകനായിരുന്നു. കേരള…
പ്രേംജി
സാമൂഹ്യപരിഷ്‌കര്‍ത്താവും കവിയും നടനുമായിരുന്നു പ്രേംജി എന്നറിയപ്പെട്ടിരുന്ന എം.പി. ഭട്ടതിരിപ്പാട്. (ജനനം 23 സെപ്റ്റംബര്‍ 1908, മരണം 10 ഓഗസ്റ്റ് 1998). പ്രേംജി ജനിച്ചത് മലപ്പുറം ജില്ലയിലെ പഴയപൊന്നാനി താലൂക്കില്‍ വന്നേരി ഗ്രാമത്തിലാണ്. മുല്ലമംഗലത്ത് കേരളന്‍ ഭട്ടതിരിപ്പാടിന്റെ പുത്രന്‍. മാതാവ് ദേവസേന അന്തര്‍ജനം.…
പ്രിയ എ.എസ്
ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ഒരാളാണ് പ്രിയ. എ. എസ്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ എരമല്ലൂരില്‍ ജനിച്ചു. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി ഓഫീസില്‍ ഉദ്യോഗസ്ഥയായിരുന്നു. ഇപ്പോള്‍ കുസാറ്റില്‍ ജോലി ചെയ്യുന്നു.…
പ്രഭാകരന്‍ പ്രയാര്‍ (പ്രയാര്‍ പ്രഭാകരന്‍)
സാഹിത്യ വിമര്‍ശകനും അദ്ധ്യാപകനും വാഗ്മിയുമാണ് പ്രയാര്‍ പ്രഭാകരന്‍. കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യ നിരൂപണത്തിനുള്ള തായാട്ട് അവാര്‍ഡ് നേടി. ഭാരതീയ സാഹിത്യശാസ്ത്രത്തില്‍ നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. വാഗ്മിയും പണ്ഡിതനും സാഹിത്യകാരനുമായിരുന്ന സ്വാമി ബ്രഹ്മവ്രതന്റെ മകന്‍. ശൂരനാട് ഹൈസ്‌ക്കൂളില്‍ മലയാളം അധ്യാപകനായി. തിരുവനന്തപുരം…
പ്രമീളാ ദേവി
വനിതാകമ്മീഷന്‍ അംഗവും എഴുത്തുകാരിയുമാണ് പ്രമീളാ ദേവി. യു.ജി.സി. സ്ത്രീശാക്തീകരണ പരിപാടികളുടെ ദേശീയ പരിശീലകയും യു.എന്‍ പീസ് കമ്മിറ്റിയംഗവുമാണ്. ഇംഗ്ലീഷിലും മലയാളത്തിലും അമ്പതിലധികം പുസ്തകങ്ങളുടെ രചയിതാവാണ്. ജനനം 1960. വാഴൂര്‍ എസ്.വി.ആര്‍.എന്‍.എസ്.എസ്. കോളജില്‍ ഇംഗ്ലീഷ് അദ്ധ്യാപിക. 1995ല്‍ പ്രസിദ്ധീകരിക്കപ്പെട്ട 'നിഷാദം' പ്രഥമ കവിതാസമാഹാരം.…
പ്രഭാവര്‍മ്മ
പ്രമുഖ കവിയും ചലച്ചിത്രഗാന രചയിതാവും പത്രപ്രവര്‍ത്തകനുമാണ് പ്രഭാവര്‍മ്മ[. 12 വര്‍ഷം ദേശാഭിമാനി ഡല്‍ഹി ബ്യൂറോ ചീഫായിരുന്ന പ്രഭാവര്‍മ്മ പിന്നീട് കൈരളി ടി.വി. ഡയറക്ടറായിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് അഡൈ്വസറാണ്. 1959 ജനിച്ച പ്രഭാവര്‍മ്മ ചങ്ങനാശ്ശേരി എന്‍.എസ്.എസ്. ഹിന്ദു കോളേജില്‍…
സക്കറിയ
ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് പോള്‍ സക്കറിയ എന്ന സക്കറിയ. ജനനം 1945 ജൂണ്‍ അഞ്ചിന് മീനച്ചില്‍ താലൂക്കിലെ പൈകയ്ക്കു സമീപം ഉരുളികുന്നത്ത്. മുണ്ടാട്ടുചുണ്ടയില്‍ കുഞ്ഞച്ചനും ത്രേസ്യാക്കുട്ടിയും മാതാപിതാക്കള്‍. ഉരുളികുന്നം, കുരുവിക്കൂട് കവലയിലെ എസ്.ഡി.എല്‍.പി. സ്‌കൂളിലാണ് നാലാം തരം വരെ പഠിച്ചത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം…
പോള്‍ മണലില്‍
പത്രപ്രവര്‍ത്തകനും സാഹിത്യ ചരിത്രകാരനുമാണ് പോള്‍ മണലില്‍ (ജനനം : 21 ആഗസ്റ്റ് 1955). കൊല്ലം ജില്ലയിലെ പത്തനാപുരത്ത് മണലില്‍ എം.ജി അലക്‌സാണ്ടറുടെയും പളളിപ്പാട് കുമ്പപ്പുഴ പെരും കോയിക്കല്‍ കെ.സി ഏലിയാമ്മയുടെയും മകനാണ്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ്, മൈസൂര്‍…
പ്രമുഖ നോവലിസ്റ്റും ചരിത്രഗവേഷകനുമായിരുന്നു പോഞ്ഞിക്കര റാഫി. കേരള സാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ചിട്ടുണ്ട്. പോഞ്ഞിക്കര നെടുപത്തേഴത്ത് ജോസഫിന്റെയും അന്നമ്മയുടെയും പത്തു മക്കളില്‍ ഏഴാമനായി 1924ലെ ഓശാനാ നാളില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉടന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. അതിനാല്‍ ഉന്നത വിദ്യാഭ്യാസം…
പൊന്‍കുന്നം വര്‍ക്കി
ശ്രദ്ധേയനായ കഥാകൃത്തായിരുന്നു പൊന്‍കുന്നം വര്‍ക്കി (ജനനം: ജൂലൈ 1, 1911 മരണം: ജൂലൈ 2, 2004) ആലപ്പുഴ ജില്ലയിലെ എടത്വായിലാണ് ജനനം. 1911ല്‍ കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തേക്ക് കുടുംബത്തോടൊപ്പം താമസം മാറി. മലയാളഭാഷയില്‍ ഹയര്‍, വിദ്വാന്‍ ബിരുദങ്ങള്‍ പാസായ ശേഷം അദ്ധ്യാപകനായി.…
