Archives for October, 2020 - Page 18
പൊന്‍കുന്നം ദാമോദരന്‍
കവിത, നോവല്‍, നാടകം, സാഹിത്യനിരൂപണം, ഗാനരചന തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സാഹിത്യകാരനാണ് പൊന്‍കുന്നം ദാമോദരന്‍. ജനനം 1915 നവംബര്‍ 25നു പൊന്‍കുന്നം എന്ന ഗ്രാമത്തില്‍. സംസ്‌കൃതത്തിലും മലയാളത്തിലും വിദ്വാന്‍ പരീക്ഷയും ആയുര്‍വേദത്തില്‍ ശാസ്ത്രിപരീക്ഷയും ജയിച്ചു. പിന്നീട് സ്‌കൂളില്‍ മലയാളം അദ്ധ്യാപകനായി.…
രാമന്‍പിള്ള ആശാന്‍ പേട്ടയില്‍ (പേട്ടയില്‍ രാമന്‍പിള്ള ആശാന്‍)
ഭാഷാപോഷണത്തിനും സാഹിത്യമേഖലയിലും പത്രപ്രവര്‍ത്തനമേഖലയിലും തന്റേതായ സംഭാവനകള്‍ ആശാന്‍ നല്‍കിയിരുന്നു. (ജനനം:1842 മരണം:1937). തിരുവിതാംകൂറില്‍ ഉള്‍പ്പെട്ടിരുന്ന ചിറയിന്‍കീഴായിരുന്നു അദ്ദേഹത്തിന്റെ ജന്മദേശം. അനന്തന്‍പിള്ളയും പാര്‍വ്വതിഅമ്മയുമായിരുന്നു മാതാപിതാക്കള്‍. സംസ്‌കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ പാണ്ഡിത്യമുണ്ടായിരുന്നു. ശ്രീനാരായണഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ഗുരുവായിരുന്നു. അറബിക്കഥകള്‍ കിളിപ്പാട്ടായി എഴുതിയതിനു പുറമേ…
പെരുമ്പടവം ശ്രീധരന്‍
പ്രമുഖ നോവലിസ്റ്റും, ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമാണ് പെരുമ്പടവം ശ്രീധരന്‍. 1993ല്‍ പുറത്തുവന്ന ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലാണ് മലയാളസാഹിത്യ രംഗത്ത് അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. ഈ നോവലിനു അമ്പതു പതിപ്പുകള്‍ വരെ ആയി. എറണാകുളം ജില്ലയില്‍ മുവാറ്റുപുഴ താലൂക്കിലെ പെരുമ്പടവം ഗ്രാമത്തില്‍…
തോമസ് പെരുന്ന (പെരുന്ന തോമസ്)
പത്രപ്രവര്‍ത്തകനും കഥാകൃത്തും തൊഴിലാളി സംഘടനാനേതാവുമായിരുന്നു പെരുന്ന തോമസ് എന്നറിയപ്പെടുന്ന കെ.വി.തോമസ്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഒട്ടേറെക്കാലം ഇന്ത്യ മുഴുവന്‍ അലഞ്ഞു നടന്നശേഷം എറണാകുളത്ത് സ്ഥിരതാമസമാക്കി. കെ. ബാലകൃഷ്ണന്റെ കൗമുദി വാരികയിലൂടെ കേരളകൗമുദിയിലെത്തിയ അദ്ദേഹം ദീര്‍ഘകാലം ആ പത്രത്തിന്റെ എറണാകുളം ബ്യൂറോ ചീഫായിരുന്നു.…
പൂന്താനം നമ്പൂതിരി
ജനിച്ചതും ജീവിച്ചതും പഴയ വള്ളുവനാട് താലൂക്കില്‍ നെന്മേനി അംശത്തില്‍ (ഇന്ന് മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയില്‍ നിന്നും എട്ടു കിലോമീറ്റര്‍ വടക്ക് കീഴാറ്റൂര്‍) പൂന്താനം എന്ന ഇല്ലത്ത് എന്നു കരുതപ്പെടുന്നു. ക്രിസ്തു വര്‍ഷം 1547 മുതല്‍ 1640 വരെയായിരുന്നു ജീവിതകാലം എന്ന് വിശ്വസിക്കുന്നു.…
ഷാഹുല്‍ ഹമീദ് പൂച്ചാക്കല്‍ (പൂച്ചാക്കല്‍ ഷാഹുല്‍ ഹമീദ്)
നാടക ഗാനരചയിതാവാണ് പൂച്ചാക്കല്‍ ഷാഹുല്‍ ഹമീദ്. കവി, കഥാകാരന്‍, സാഹിത്യ സാംസ്‌കാരിക പ്രാസംഗികന്‍ എന്നീ നിലകളിലും അറിയപ്പെടുന്നു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ പൂച്ചാക്കലില്‍ കെ. അബു ഹനീഫയുടേയും കെ.എം. ആത്തിക്കാബീവിയുടേയും മകനായി 1941 ഒക്ടോബറില്‍ ജനനം. 1957ല്‍ പൂച്ചാക്കല്‍ യംഗ് മെന്‍സ്…
പുളിമാന പരമേശ്വരന്‍പിളള
നാടകകൃത്തും അഭിനേതാവുമായിരുന്നു പുളിമാന പരമേശ്വരന്‍പിളള (ജനനം 8 സെപ്റ്റംബര്‍ 1915, മരണം 22 ഫെബ്രുവരി 1948). കൊല്ലം ജില്ലയിലെ ചവറയില്‍ ചിറ്റേഴത്ത് ശങ്കരപിള്ളയുടെയും പുളിമാന എല്‍. കുഞ്ചിപ്പിള്ളയുടെയും മകന്‍. ബി.എ ഓണേഴ്‌സ് പാസായി ബോംബെയില്‍ നിയമ പഠനത്തിനായി പോയെങ്കിലും രോഗപീഡയാല്‍ ഉപേക്ഷിച്ചു.…
രവീന്ദ്രന്‍ പുലാക്കാട്ട് (പുലാക്കാട്ട് രവീന്ദ്രന്‍)
കവിയായിരുന്നു പുലാക്കാട്ട് രവീന്ദ്രന്‍ (ജനനം: 1932 ജനുവരി 30, മരണം: 21 ജൂണ്‍ 1995). പാലക്കാട് ചെര്‍പ്പുളശ്ശേരി രാഘവ വാരിയരുടെയും പാര്‍വതി വാരസ്യാരുടെയും മകനായി 1932 ജനുവരി 30ന് ജനനം. ബി.എസ്.സി, ബി.എഡ് ബിരുദങ്ങള്‍ നേടി അധ്യാപകനായി. കൃതികള്‍ പുലാക്കാട്ട് രവീന്ദ്രന്റെ…
പുന്നശ്ശേരി നീലകണ്ഠശര്‍മ്മ
സാമൂഹ്യ പരിഷ്‌കര്‍ത്താവും, സംസ്‌കൃത പണ്ഡിതനുമായിരുന്നു പുന്നശ്ശേരി നമ്പി എന്ന പുന്നശ്ശേരി നീലകണ്ഠശര്‍മ്മ. മലബാറിലെ വള്ളുവനാടന്‍ താലൂക്കില്‍ പട്ടാമ്പിയില്‍ പുന്നശ്ശേരി ഇല്ലത്തെ നാരായണ ശര്‍മ്മയുടെയും വരവൂര്‍ തളിയില്‍ മൂളത്ത് ഏഴിക്കറ ഇല്ലത്തു പാപ്പി മനയമ്മയുടെയും പുത്രനായി 1858 ജൂണ്‍ 17ന് ജനനം. അഞ്ചു…
പുനലൂര്‍ രാജന്‍
പ്രശസ്തനായ ഫോട്ടോഗ്രാഫറാണ് പുനലൂര്‍ രാജന്‍. ബഷീറിന്റെതും അഴീക്കോടിന്റെതുമൊക്കെയായി നിരവധി ചിത്രങ്ങള്‍ അദ്ദേഹം എടുത്തിട്ടുണ്ട്. കൊല്ലം ജില്ലയില്‍ ശൂരനാട് എന്ന സ്ഥലത്ത് 1939 ആഗസ്ത് മാസത്തില്‍ ജനനം. പുനലൂര്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കവിതയും കഥകളുമെഴുതി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മാവേലിക്കര രവിവര്‍മ്മ ആര്‍ട്‌സ്…
