Archives for October, 2020 - Page 19
പുനലൂര്‍ ബാലന്‍
പ്രമുഖ കവിയും ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു പുനലൂര്‍ ബാലന്‍ (3 ജനുവരി 1929 - 19 മാര്‍ച്ച് 1987). കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. പുനലൂരില്‍ ആനന്ദാലയത്തില്‍ കേശവന്റെയും പാര്‍വ്വതിയുടെയും മകന്‍. സ്‌കൂള്‍ വിദ്യാഭ്യാസം…
പ്രശസ്ത സാഹിത്യകാരനും ഡോക്ടറുമാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. ജനനം1940 ഏപ്രില്‍ മാസത്തില്‍. തലശ്ശേരി ബ്രണ്ണന്‍ കോളേജിലും അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയിലും ആയിരുന്നു വിദ്യാഭ്യാസം. എം.ബി.ബി.എസ്. ബിരുദം നേടി. കുറച്ചുകാലം സൗദി അറേബ്യയിലെ ദമാമില്‍ ജോലിനോക്കി. ഇപ്പോള്‍ വടകരയില്‍ അല്‍മാ ഹോസ്പിറ്റല്‍ നടത്തുന്നു. കൃതികള്‍…
പുനം നമ്പൂതിരി
പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭാഷാകവിയാണ്. കോഴിക്കോട് ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മാനവിക്രമന്‍ രാജാ സാമൂതിരിയുടെ സദസ്സിലെ ഒരു അംഗമായിരുന്നു. പതിനെട്ടരക്കവികളില്‍ 'അരക്കവി' എന്നു പ്രശസ്തനായി.'അര' അര്‍ത്ഥമാക്കുന്നത് ശ്രേഷ്ഠം എന്നാണ്, പകുതി കവിത്വം എന്നല്ല എന്നു പല പണ്ഡിതരും അഭിപ്രായപ്പെടുന്നു. എന്നാല്‍, ഭാഷാകവികളെ…
മാത്തന്‍ തരകന്‍ പുത്തന്‍കാവ് (പുത്തന്‍കാവ് മാത്തന്‍ തരകന്‍)
കവിയും ഗാനരചയിതാവും ഗദ്യകാരനുമായിരുന്നു പുത്തന്‍കാവ് മാത്തന്‍ തരകന്‍ (1903 സെപ്തംബര്‍ 6 - 1993 ഏപ്രില്‍ 5). ചെങ്ങന്നൂരിനടുത്തുള്ള പുത്തന്‍കാവില്‍ കിഴക്കേത്തലക്കല്‍ ഈപ്പന്‍ മത്തായിയുടെയും മറിയാമ്മയുടെയും മകനായി 1903ല്‍ ജനനം. സ്‌കൂള്‍ ഫൈനല്‍ വരെയായിരുന്നു ഔപചാരിക വിദ്യാഭ്യാസം. സ്വപ്രയത്‌നത്താല്‍ വിദ്വാന്‍ പരീക്ഷയും…
പുത്തേഴത്ത് രാമന്‍ മേനോന്‍
സാമൂഹ്യജീവിതത്തിലും സാഹിത്യരംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തി. തൃശൂര്‍ ജില്ലയിലെ മണലൂരില്‍ കൊട്ടയ്ക്കാട്ടു പരമേശ്വര മേനോന്റെയും പുത്തേഴത്ത് പാപ്പു അമ്മയുടെയും മകന്‍. ജനനം 1891 ഒക്ടോബര്‍ 19ന്. കൊച്ചി രാജ്യത്തെ സര്‍വ്വാധികാര്യക്കാരര്‍, ജില്ലാ ജഡ്ജി, ഹൈക്കോടതി ജഡ്ജി തുടങ്ങി നിരവധി ഉത്തരവാദിത്വങ്ങള്‍…
ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍
എഴുത്തുകാരനും നോവലിസ്റ്റുമാണ് ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍. (ജനനം 20 ജൂലൈ, മരണം1933 ഏപ്രില്‍ 2, 2014). അറുന്നൂറോളം കഥകള്‍ രചിച്ചിട്ടുണ്ട്. 29 കഥാസമാഹാരങ്ങളും 15 നോവലുകളും ഒരു കവിതാസമാഹാരവും ജീവചരിത്രവും അനുസ്മരണവും ഉള്‍പ്പെടെ അമ്പതിലേറെ കൃതികള്‍.
പുതുശ്ശേരി രാമചന്ദ്രന്‍
പ്രമുഖകവിയും ഭാഷാഗവേഷകനും അദ്ധ്യാപകനുമാണ് പുതുശ്ശേരി രാമചന്ദ്രന്‍. മാവേലിക്കര താലൂക്കില്‍ വള്ളികുന്നം പകുതിയില്‍ 1928 സെപ്റ്റംബര്‍ 23ന് (1104 കന്നി 8) ജനനം. അച്ഛന്‍ പോക്കാട്ടു ദാമോദരന്‍ പിള്ള. അമ്മ പുതുശ്ശേരില്‍ ജാനകി അമ്മ. വള്ളികുന്നം എസ്.എന്‍.ഡി.പി. സംസ്‌കൃത ഹൈസ്‌കൂളില്‍ നിന്ന് ശാസ്ത്രി…
പുതുപ്പള്ളി രാഘവന്‍
സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും സാഹിത്യകാരനും ചരിത്രകാരനുമായിരുന്നു പുതുപ്പള്ളി രാഘവന്‍ (ജനനം 10 ജനുവരി 1910, മരണം 27 ഏപ്രില്‍ 2000). മധ്യതിരുവിതാംകൂറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. പുതുപ്പള്ളിയിലെ മനയ്ക്കല്‍ നാരായണപിള്ളയുടെയും ലക്ഷ്മി അമ്മയുടെയും മകന്‍. പ്രയാര്‍…
പിരപ്പന്‍കോട് മുരളി
കവി, ഗാനരചയിതാവ്, നാടകകൃത്ത്, ഗ്രന്ഥശാലാപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് പിരപ്പന്‍കോട് മുരളി (ജനനം: 12 ജൂണ്‍ 1943). തിരുവനന്തപുരം പിരപ്പന്‍കോട് എന്‍.ശങ്കരനാരായണക്കുറുപ്പിന്റെയും എന്‍. ഭാരതിയമ്മയുടെയും മകന്‍. മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. തിരുവന്തപുരം ജില്ലാ കൗണ്‍സിലംഗം, കേരള…
പിച്ചുശാസ്ത്രികള്‍
സംസ്‌കൃതഭാഷാപണ്ഡിതനും കവിയുമായിരുന്നു പിച്ചുശാസ്ത്രികള്‍ (മരണം:1947). സംസ്‌കൃതം കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ അവഗാഹമുണ്ടായിരുന്നു. വാടാനംകുറിശ്ശിയിലാണ് ജനിച്ചത്. തൃപ്പൂണിത്തുറയിലെ വിദ്വല്‍സദസ്സിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കൃതികള്‍ മണിമജ്ഞുഷ നവപുഷ്പമാല ഭഗവദ്ഗീതയ്ക്ക് അനുസ്വാനം വ്യാകൃതത്വം പ്രവേശകത്തിനു വിവൃതി
