Archives for October, 2020 - Page 22
അബ്ദുറഹ്മാന്‍ പി.ടി. (പി.ടി.അബ്ദുറഹ്മാന്‍)
കവിയും ഗാനരചയിതാവുമായിരുന്നു പി.ടി. അബ്ദുറഹ്മാന്‍. മാപ്പിള ഗാനങ്ങളിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ജനനം 1940 മെയ് 15 ന് കോഴിക്കോട് ജില്ലയിലെ വടകരയില്‍. എ.വി. ഇബ്രാഹീമിന്റെയും പി.ടി. ആയിഷയുടേയും മകന്‍.സ്‌കൂള്‍ പഠനത്തിനു ശേഷം മലബാര്‍ മാര്‍ക്കറ്റ് കമ്മിറ്റി ഓഫീസില്‍ ജോലിനോക്കി. ആകാശവാണിക്ക് വേണ്ടി…
സുധി പി.കെ. (പി.കെ.സുധി)
നോവലിസ്റ്റ്, കഥാകൃത്ത്, ശാസ്ത്രസാഹിത്യ രചയിതാവ് എന്നീ നിലകളില്‍ അറിയപ്പെടുന്ന കേരളീയനാണ് പി.കെ.സുധി (യഥാര്‍ഥനാമം പി.കെ.സുധീന്ദ്രന്‍ നായര്‍). തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്‍ കരുപ്പൂര് ഗ്രാമത്തില്‍ 1963 മേയ് 10ന് ജനിച്ചു. അച്ഛന്‍:ആര്‍. കൃഷ്ണന്‍നായര്‍, അമ്മ: പദ്മാവതിയമ്മ. കരിപ്പൂര്‍ ഗവണ്മെന്റ് യു.പി.എസ്, നെടുമങ്ങാട്…
വേണുക്കുട്ടന്‍ നായര്‍ പി.കെ. (പി.കെ. വേണുക്കുട്ടന്‍ നായര്‍)
നാടക പ്രവര്‍ത്തകനും സംവിധായകനുമായിരുന്നു പി.കെ. വേണുക്കുട്ടന്‍ നായര്‍ (ജനനം 14 ജൂലൈ 1934 മരണം -26 നവംബര്‍ 2012). നാടകപ്രവര്‍ത്തകനായിരുന്ന പി.കെ കൃഷ്ണപിള്ളയാണ് പിതാവ്. അമ്മ: എല്‍ കാര്‍ത്യായനിയമ്മ. അച്ഛനും സഹോദരന്മാരായ പി.കെ വിക്രമന്‍നായരും പി.കെ വാസുദേവന്‍ നായരുമായിരുന്നു വേണുക്കുട്ടന്‍ നായരുടെ…
വീരരാഘവന്‍ നായര്‍ പി.കെ. (പി.കെ. വീരരാഘവന്‍ നായര്‍)
നാടകകൃത്തായിരുന്നു പി.കെ.വീരരാഘവന്‍ നായര്‍. 1917ലാണ് ജനനം. കെ.വി. നീലകണ്ഠന്‍ നായര്‍, പി.കെ. വിക്രമന്‍ നായര്‍ എന്നിവര്‍ക്കൊപ്പം ദക്ഷിണ കേരളത്തില്‍ നാടകരംഗത്ത് കാതലായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു. കൃതികള്‍ തൂവലും തൂമ്പയും പുലിവാല്‍ നാളെ കാണുന്നവനെ ഇന്ന് കാണുന്നില്ല നാളും…
രാജശേഖരന്‍ പി.കെ. (പി.കെ. രാജശേഖരന്‍)
വിമര്‍ശകന്‍, സാഹിത്യ നിരൂപകന്‍, പത്രപ്രവര്‍ത്തകന്‍,അദ്ധ്യാപകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണു് പി.കെ. രാജശേഖരന്‍. ജനനം 1966 ഫെബ്രുവരി 21ന് തിരുവനന്തപുരം ജില്ലയിലെ മലയന്‍കീഴിനടുത്തുളള കരിപ്പൂരില്‍. യൂണിവേഴ്‌സിറ്റി കോളേജ്, കാര്യവട്ടം സര്‍വ്വകലാശാലാ കാമ്പസ് എന്നിവിടങ്ങളില്‍ പഠിച്ചു. കേരള സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടി. ഇപ്പോള്‍…
രാഘവവാര്യര്‍ പി.കെ. (പി.കെ. രാഘവവാര്യര്‍)
ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമാണ് പാവങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന ഡോ. പി.കെ. ആര്‍ വാര്യര്‍ എന്ന രാഘവ വാര്യര്‍ (ജനനം-13 ഓഗസ്റ്റ് 1921 മരണം: 26 മാര്‍ച്ച് 2011)1940കളൂടെ തുടക്കത്തില്‍ വാര്യര്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ വൈദ്യശാസ്ത്രം പഠിക്കാനായി ചേര്‍ന്നു.…
മുഹമ്മദ് കുഞ്ഞി പി.കെ. (പി.കെ. മുഹമ്മദ് കുഞ്ഞി)
ആദ്യകാല കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളിലൊരാളും പത്രപ്രവര്‍ത്തകനും ചരിത്രകാരനും സാംസ്‌കാരികവിമര്‍ശകനുമാണ് പി.കെ. മുഹമ്മദ് കുഞ്ഞി. കൂടല്ലൂര്‍ പള്ളി മഞ്ഞായലില്‍ കുഞ്ഞുമുഹമ്മദിന്റെയും വലയികത്ത് പെരുമ്പുള്ളിപ്പാട്ട് പാത്തുണ്ണിയുമ്മയുടേയും മകനായി 1929 ല്‍ ജനനം. ബാല്യം വന്നേരിയില്‍. പിന്നീട് തൃശൂര്‍ ജില്ലയിലെ പെരുമ്പിലാവിലേക്ക് താമസം മാറ്റി. ചെറുപ്പത്തിലേ കമ്മ്യൂണിസ്റ്റ്…
ബാലകൃഷ്ണന്‍ പി.കെ. (പി.കെ.ബാലകൃഷ്ണന്‍)
ചരിത്രകാരനും, സാമൂഹ്യരാഷ്ട്രീയ വിമര്‍ശകനും, നിരൂപകനും, പത്രപ്രവര്‍ത്തകനും, നോവലിസ്റ്റുമായിരുന്നു പി.കെ.ബാലകൃഷ്ണന്‍. മുഴുവന്‍ പേര് പണിക്കശ്ശേരില്‍ കേശവന്‍ ബാലകൃഷ്ണന്‍. (ജനനം 1926 -മരണം 1991). ജനനം എറണാകുളം എടവനക്കാട് എന്ന ഗ്രാമത്തില്‍. പിതാവ് കേശവന്‍ ആശാന്‍, മാതാവ് മണി അമ്മ. എടവനക്കാട്ടും ചെറായിയിലുമായി പ്രാഥമിക…
പ്രകാശ് പി.കെ. (പി.കെ. പ്രകാശ്)
പത്രപ്രവര്‍ത്തകനാണ് പി.കെ. പ്രകാശ്. പി.കെ. കൃഷ്ണന്‍ നായരുടേയും ദേവകിഅമ്മയുടേയും മകനായി ജനിച്ചു. പരിസ്ഥിതി, മനുഷ്യാവകാശം, ദലിത്, ആദിവാസി, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങളെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ സവിശേഷ ശ്രദ്ധനേടി. രാമനാഥ് ഗോയങ്ക എക്‌സ്‌ലന്‍സി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികളും നേടി.…
പോക്കര്‍ പി.കെ. (പി.കെ. പോക്കര്‍)
ജനനം കോഴിക്കോട് ജില്ലയിലെ ഓര്‍ക്കാട്ടേരിയില്‍ പേരിലാംകുളത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും പുത്തന്‍പീടികയില്‍ അയിഷുവിന്റെയും മകനായി. കാലിക്കറ്റ് സര്‍വകലാശാലയിലെ തത്ത്വചിന്താവിഭാഗം പ്രൊഫസറും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറുമാണ്. ഡോ. വി.സി നാരായണദാസിന്റെ മേല്‍നോട്ടത്തില്‍ 'സര്‍ഗ്ഗാത്മകതയും സ്വാതന്ത്ര്യവും മാര്‍ക്‌സിയന്‍ കാഴ്ചപ്പാടില്‍' എന്ന വിഷയത്തെ ഉപജീവിച്ചു…