Archives for October, 2021
നെടുമുടി വേണു വിടവാങ്ങി, അഭിനയമികവിന്റെ തമ്പൊഴിഞ്ഞു
തിരുവനന്തപുരം: അഭിനയമികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ നെടുമുടി വേണു(73) ഓര്‍മയായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കിംസ് ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു.മലയാള സിനിമയിലെ…
ബെന്യാമിന് വയലാര്‍ അവാര്‍ഡ്, ‘മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ എന്ന പുതിയ നോവലിന്
തിരുവനന്തപുരം: ഇത്തവണത്തെ വയലാര്‍ സ്മാരക സാഹിത്യ അവാര്‍ഡ് പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന് ലഭിച്ചു. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.കെ.ആര്‍.മീര, ഡോ.ജോര്‍ജ് ഓണക്കൂര്‍, ഡോ.സി.ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 'മാന്തളിരിലെ…
കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ വിടവാങ്ങി, ഹാസ്യവരയുടെ തമ്പുരാന്‍
കൊച്ചി: പ്രമുഖ കാര്‍ട്ടൂണിസ്റ്റും ജനയുഗം, മലയാള മനോരമ എന്നിവയിലെ കാര്‍ട്ടൂണിസ്റ്റുമായിരുന്ന യേശുദാസന്‍ അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ കൊച്ചിയിലായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു. സെപ്തംമ്പര്‍ 14 ന് കോവിഡ് ബാധിച്ച അദ്ദേഹത്തിനെ ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 19 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെപ്തംബര്‍…
ജനകീയ ഗായകന്‍ വി.കെ ശശിധരന്‍ ഓര്‍മ്മയായി
കൊച്ചി: മലയാളത്തിന്റെ ജനകീയ ഗായകന്‍ വി.കെ. ശശിധരന്‍ വിടവാങ്ങി. വി.കെ.എസ് എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം സംഗീതത്തെ സാമൂഹിക മാറ്റത്തിനുള്ള ഉപാധിയാക്കിയ സമുജ്വല ഗായകനും സംഗീതജ്ഞനുമായിരുന്നു. ബുധനാഴ്ചയായിരുന്നു അന്ത്യം.കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുന്നണി പ്രവര്‍ത്തകനും പുരോഗമന പ്രസ്ഥാനങ്ങളുടെ ഉറ്റ സഹചാരിയുമായിരുന്നു. തെരുവോരങ്ങളെ…