Archives for August, 2022
എം.വി.വിഷ്ണു നമ്പൂതിരിയുടെ ‘നമ്പൂതിരിഭാഷാ ശബ്ദകോശം’ എന്ന കൃതിക്ക് എന്‍.വി.കൃഷ്ണവാരിയര്‍ എഴുതിയ അവതാരിക
സാമുഹ്യമനുഷ്യന്റെ ഏററവും വലിയ സാധനയും സിദ്ധിമാണ് ഭാഷ. അതിനാല്‍ മനുഷ്യനെപ്പററിയുള്ള പഠനം, ഭാഷാപഠനം കൂടാതെ ഒരിക്കലും പൂര്‍ണമാവുകയില്ല. ഭാഷാപഠനത്തില്‍ എത്രയോ പുതിയ ശാഖകള്‍ അടുത്തകാലത്തു രൂപംകൊണ്ടിട്ടുണ്ട്. വ്യവസ്ഥിതമായ ഒരു സങ്കേതസമുച്ചയം, അല്ലെങ്കില്‍ സങ്കേതങ്ങളുടെ ഒരു വിശാലവ്യവസ്ഥ, ആണല്ലോ ഭാഷ. ഈ വ്യവസ്ഥയുടെ…
ജോസഫ് ഫെന്‍
ജനനം:1785. മരണം: 1835. വടക്കേ മലബാറിലെ നായര്‍ തറവാട്ടില്‍ ജനിച്ച ചെറുശ്ശേരി ചാത്തുനായര്‍ പിന്നീട് ക്രിസ്തുമതം സ്വീകരിച്ചപ്പോഴാണ് ജോസഫ് ഫെന്‍ എന്നു പേരുമാറ്റിയത്. കോട്ടയത്തുവന്ന് ബൈബിള്‍ പരിഭാഷയ്ക്ക് റവ. ബെയ്‌ലിയെ സഹായിച്ച ചാത്തുനായര്‍ ക്രമേണ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയാണ്…
അര്‍ണോസ് പാതിരി
മലയാള പദ്യത്തിന്റെ വളര്‍ച്ചയില്‍ പങ്കുവഹിച്ച വിദേശ ക്രൈസ്തവ മിഷനറിമാരില്‍ പ്രമുഖന്‍. ഹംഗറിക്കാരനായ അദ്ദേഹം 1699ല്‍ കേരളത്തിലെത്തി. ജോണ്‍ എണസ്റ്റ് ഹാങ്‌സല്‍ഡന്‍ എന്നാണ് യഥാര്‍ഥ പേര്. തൃശൂരിനടുത്ത് വേലൂരിലായിരുന്നു താമസം. അവിടെ ഒരു പള്ളി പണിയിച്ചു. അക്കാലത്തെ എഴുത്തച്ഛന്റെ ശിഷ്യന്മാരുമായും സംസ്‌കൃത പണ്ഡിതന്മാരുമായെല്ലാം…
എരുമേലി പരമേശ്വരന്‍ പിള്ള
ജനനം: 1932 ഡിസം12ന് എരുമേലിയില്‍. അച്ഛന്‍: വേലംപറമ്പില്‍ കൃഷ്ണപിള്ള. അമ്മ: ലക്ഷ്മിക്കുട്ടിയമ്മ. കേരള സര്‍വകലാശാലയില്‍നിന്ന് മലയാള സാഹിത്യത്തിലും സോഷ്യോളജിയിലും ബിരുദാനന്തര ബിരുദം. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് എം.എഡ് ബിരുദം. 1952ല്‍ അധ്യാപകനായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂളുകളില്‍ അധ്യാപകന്‍. 1964 മുതല്‍ ഫാറൂക്ക്…
ആര്‍.നന്ദകുമാറിന്റെ ‘ആത്മാക്കളുടെ ഭവനം’ നോവലിന്റെ പ്രകാശനം
തിരുവനന്തപുരം: ആര്‍.നന്ദകുമാര്‍ രചിച്ച 'ആത്മാക്കളുടെ ഭവനം' എന്ന നോവലിന്റെ പ്രകാശനം നവംബര്‍ ഒന്നിന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ നടക്കും. വി.മധുസൂദനന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ പുസ്തകം പരിചയപ്പെടുത്തുന്നത് നിരൂപകനും ഭാഷാ-സാഹിത്യ സൈദ്ധാന്തികനുമായ പി.പവിത്രനാണ്. മന്ത്രി…
ബാഷ്പാഞ്ജലി / അവതാരിക/ ഈ. വി. കൃഷ്ണപിള്ള
ഒരു പക്ഷേ, ഇതിനകം ശ്രീമാൻ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കവിതയെക്കുറിച്ച് എനിക്കുള്ള മതിപ്പിനെപ്പറ്റി സാഹിത്യാഭിമാനികളായ പലരും അറിഞ്ഞിരിക്കാം. അതുകൊണ്ട് ഈ മുഖവുരയിൽ ഇതിനകത്തടങ്ങിയിരിക്കുന്ന കാവ്യഖണ്ഡങ്ങളുടെ മാഹാത്മ്യത്തെപ്പറ്റി യാതൊന്നും പറയേണ്ടതായ ആവശ്യമില്ലല്ലോ. മലയാളത്തിലെ പല ഉത്കൃഷ്ടപത്രഗ്രന്ഥങ്ങളിലും നിരന്തരമായി കാണപ്പെട്ടു വന്ന ഇദ്ദേഹത്തിന്റെ കവിതകൾ, കുറേ…
മയൂഖമാല/പ്രസ്താവന/ചങ്ങമ്പുഴ കൃഷ്ണപിള്ള
ആയിരത്തിഒരുനൂറ്റിയെട്ടാമാണ്ടു മകരമാസത്തിൽ , ഇടപ്പള്ളി സാഹിത്യസമാജത്തിന്റെ വാർഷികയോഗത്തിൽ ഒരു പ്രസംഗത്തിനു ക്ഷണിക്കുവാനായി അതിന്റെ അന്നത്തെ കാര്യദർശിയായിരുന്ന എനിക്ക് എന്റെ വന്ദ്യഗുരുവായ ശ്രീമാൻ ജി.ശങ്കരക്കുറുപ്പിന്റെ ഭവനത്തിൽ ചെല്ലുവാനും, അദ്ദേഹത്തിന്റെ മാധുര്യം നിറഞ്ഞ ആതിഥ്യം സ്വീകരിക്കുവാനും ഭാഗ്യമുണ്ടായി. അന്ന് അദ്ദേഹത്തിന്റെ വായനമുറിയിൽ മേശപ്പുറത്തു കിടന്ന…
ദിവ്യഗീതം/ ചങ്ങമ്പുഴ കൃഷ്ണപിള്ള
ക്രൈസ്തവവേദഗന്ഥത്തിൽ സോളമന്റെ ജീവചരിത്രം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹത്തിന് 700 രാജ്ഞിമാരും 300 വെപ്പാട്ടികളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അദ്ദേഹത്തിന്റെ കൃതികളിൽ ഏറ്റവും ഉത്തമമായി കീർത്തിക്കപ്പെടുന്ന ഒന്നത്രേ "സൊങ് ഒഫ് സൊങ്സ്" (ദിവ്യഗീതം). ഇതിനു ജയദേവകവിയുടെ 'ഗീതഗോവിന്ദ' വുമായി വലിയ സാദൃശ്യമുണ്ടെന്നാണ് അത് ഇംഗ്ലീഷിലേക്കു…
മോഹിനി /’സോമശേഖരൻ’/ചങ്ങമ്പുഴ കൃഷ്ണപിള്ള
മനശ്ശാസ്ത്രപണ്ഡിതന്മാരുടെ അത്ഭുതാവഹമായ അപഗഥനപാടവത്തെ കൊഞ്ഞനം കുത്തിക്കൊണ്ടു നിൽക്കുന്ന ഒന്നാണ് മനുഷ്യ ഹൃദയം. വൈചിത്യ്രങ്ങളും വൈവിധ്യങ്ങളും കെട്ടുപിണഞ്ഞു വിശകലന സാധ്യതയെ വെല്ലുവിളിച്ചുകൊണ്ടാണ് ഇന്നും അജയ്യഭാവത്തിൽ അതു നിലകൊള്ളുന്നത്. അടുത്തകാലങ്ങളിൽ ശാസ്ത്രത്തിന്റെ വളിച്ചം അകത്തുകടക്കാൻ തുടങ്ങിയതോടുകൂടി സുസൂഷ്മങ്ങളായ ഭാവകോടികളുടെ സങ്കീർണ്ണതയെ ആവരണം ചെയ്തുകൊണ്ടിരുന്ന അന്ധകാരപടലം…
മുഖവുര/സുധാംഗദ/ചങ്ങമ്പുഴ കൃഷ്ണപിള്ള
അപ്രഗല്ഭമായ എന്റെ തൂലികയുടെ അഞ്ചുദിവസത്തെ ചപലകേളിയുടെ സന്താനമാണ് ഈ 'സുധാംഗദ'. മൂന്നുവർഷത്തിനുമുമ്പ്, ഞാൻ എറണാകുളത്തു മഹാരാജകീയകലാശാലയിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത്, സതീർത്ഥ്യന്മാരായ എന്റെ ചില സുഹൃത്തുക്കൾ, ആംഗലേയമഹാകവി 'ആൽഫ്രഡ് ടെന്നിസൺ'ന്റെ 'CENONE' എന്ന കാവ്യഗ്രന്ഥം എനിക്കു തരികയും, അതു മലയാളത്തിലേക്ക് തർജ്ജിമ ചെയ്താൽ…