Archives for July, 2024
വി.എസ്.രാജേഷ്
കേരളകൗമുദിയില്‍ ഡെപ്യൂട്ടി എഡിറ്ററാണ് കൊല്ലം സ്വദേശിയായ വി.എസ്.രാജേഷ്. ഏറെ കോളിളക്കം സൃഷ്ടിച്ച എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ച്ച (2005) പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകന്‍. ആ ന്യൂസ് ബ്രേക്കിന് രാഷ്ട്രപതിയില്‍ നിന്നുള്‍പ്പെടെ 22 അവാര്‍ഡുകള്‍ നേടി. ഹൃദയചികിത്സയ്ക്കുള്ള സ്റ്റെന്റിന്റെ വില ഗണ്യമായി കുറയ്ക്കാനിടയാക്കിയ, സ്റ്റെന്റിനു പിന്നിലെ…
സംഘകാല കൃതികള്‍
തെക്കേഇന്ത്യയില്‍ ആദ്യം സാഹിത്യം ഉദ്ഭവിച്ചത് തമിഴകത്തെ ഭാഷയിലാണ്. സംഭാഷണഭാഷ മാത്രമായിരുന്ന തമിഴിനെ സാഹിത്യനിര്‍മ്മാണ യോഗ്യമാക്കിത്തീര്‍ക്കാന്‍ സംഘടിത പരിശ്രമങ്ങള്‍പോലും പണ്ഡിതന്മാരും കവികളും നടത്തിയിരുന്നു എന്നൂഹിക്കാന്‍ തെളിവുകളുണ്ട്. നെടുനാള്‍ കവിസംഘങ്ങള്‍ പ്രവര്‍ത്തിക്കുകയും അവയുടെ ആഭിമുഖ്യത്തില്‍ സാഹിത്യകൃതികള്‍ പരിശോധിച്ച് അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു എന്നു സാഹിത്യചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.…
ഡാര്‍വിന്‍ ജെ പ്രൊഫ.
(പ്രൊഫ. ജെ ഡാര്‍വിന്‍) റവ.ജെ.ജോസഫിന്റേയും റേച്ചലിന്റേയും മകനായി തിരുവനന്തപുരം കോവളത്തിനടുത്ത് മുട്ടയ്ക്കാട് ജനനം. വിദ്യാഭ്യാസം പ്രാദേശിക സ്‌കൂളുകളില്‍. ബിരുദം മദിരാശി സര്‍വകലാശാലയില്‍ നിന്ന്. ബിരുദാനന്തര ബിരുദങ്ങള്‍ കേരള സര്‍വകലാശാലയില്‍ നിന്ന്. വിദ്യാഭ്യാസകാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും യുവജനപ്രസ്ഥാനത്തിലും സജീവമായി. തിരുവനന്തപുരം മാര്‍ ഇവാനിയോസ്…