Archives for February, 2025 - Page 2
എന്‍.പി.നായര്‍
ജനനം 1913 ഡിസംബര്‍ 10-ന്. അച്ഛന്‍: തൃക്കടവൂര്‍ മുരുന്തല്‍ കൊയ്പള്ളില്‍ എസ്. നാരായണപിള്ള. അമ്മ: കൊട്ടാരക്കര കൊട്ടറ തോട്ടുവാവിള ദേവി നങ്ങേലിഅമ്മ. കോളജ് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പരിപാടികളില്‍ പങ്കെടുത്തിരുന്നു. 1934-ല്‍ രസതന്ത്രത്തില്‍ ബിരുദമെടുത്തു. മലയായില്‍ കാര്‍ഷിക ഗവേഷണമേഖലയില്‍ രസതന്ത്രജ്ഞനായി.…
രാധാമണി ഡോ.പി.കെ.
ജനനം തൃശൂര്‍ ജില്ലയിലെ വാകയില്‍. വിദ്യാഭ്യാസം: എം.എ, പി.എച്ച്ഡി. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലും, മലബാര്‍ ക്രിസ്ത്യന്‍ കോളേജിലും ഹിന്ദി അധ്യാപിക. വിലാസം: ധന്യ, കിളിയനാട് സ്‌കൂള്‍ റോഡ്, കോഴിക്കോട്- 673001. ഫോണ്‍- 8921023002, 8547066878. email: കൃതികള്‍ ഭക്തി ആന്ദോളന്‍…
ഗീതാലയം ഗീതാകൃഷ്ണന്‍
ജനനം കോട്ടയത്തിനടുത്തുള്ള പള്ളത്ത്. അച്ഛന്‍: കെ.സി. കേശവപിള്ള. അമ്മ: എം.അമ്മുക്കുട്ടിയമ്മ. പള്ളം സി.എം.എസ്. സ്‌കൂള്‍, കോട്ടയം സി.എം.എസ്. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം.എ. പാസായശേഷം കോട്ടയം സി.എം.എസ്. കോളേജില്‍ ഇംഗ്ലീഷ് ലക്ചററായി. കാലടി ശ്രീശങ്കര കോളേജില്‍നിന്ന് പ്രൊഫസറും വകുപ്പുമേധാവിയുമായി വിരമിച്ചു. ബാലസാഹിത്യം,…
ഉണ്ണികൃഷ്ണന്‍ പി.എസ്
ജനനം തിരുവനന്തപുരം ജില്ലയിലെ പനവൂരില്‍ 1982 ല്‍. അച്ഛന്‍: പാകശാസനന്‍ നായര്‍. അമ്മ: ശ്യാമളകുമാരി. ഭാര്യ: അനുജ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ജോലി നോക്കുന്നു. ആദ്യ കവിതാപുസ്‌തകം: മൈഗ്രേയ്ൻ. വിലാസം: പി.എസ് ഉണ്ണികൃഷ്ണന്‍, ചിറപ്പതി, പനവൂര്‍ പി ഓ, നെടുമങ്ങാട്, തിരുവനന്തപുരം…
രമേശന്‍ മുല്ലശ്ശേരി
ജനനം 1962-ല്‍ കൊല്ലം ജില്ലയിലെ മുതുപിലാക്കാട്. എറണാകുളം ജില്ലയില്‍ പിറവത്തിനടുത്ത് കളമ്പൂര് താമസം. വെണ്ടാര്‍, ഭരണിക്കാവ്, കളമ്പൂര്‍, വെളിയനാട് എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തേവര എസ്.എച്ച്. കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ ഉന്നതവിദ്യാഭ്യാസം. തഹസില്‍ദാരായി വിരമിച്ചു. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതുന്നു.…
ജോര്‍ജ്ജ് വര്‍ഗീസ് ഡോ.
ജനനം പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍. കോഴിക്കോട് സര്‍വകലാശാലയില്‍ ഭൗതികശാസ്ത്രത്തില്‍ പ്രൊഫസറും വകുപ്പുമേധാവിയുമായിരുന്നു. കേരള ശാസ്ത്രസാങ്കേതിക കൗണ്‍സില്‍ ഡയറക്ടര്‍, മെമ്പര്‍ സെക്രട്ടറി എന്നീ നിലകളില്‍നിന്ന് വിരമിച്ചു. ശാസ്ത്രസംബന്ധമായ പതിനാറ് പുസ്തകങ്ങളും അനേകം ഗവേഷണലേഖനങ്ങളും പ്രസിദ്ധീകരിച്ചു. ഒരു യാത്രാവിവരണവും എഴുതിയിട്ടുണ്ട്. അബുദാബി ശക്തി അവാര്‍ഡ്,…
ആബിദ ഹുസൈന്‍
ജനനം 1986 ഒക്ടോബര്‍ 29-ന് കൊണ്ടോട്ടിയില്‍. പിതാവ്: കെ.പി, മാതാവ്: സാബിറ സി. കൊണ്ടോട്ടി ഇ.എം.ഇ.എ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍. ഇപ്പോള്‍ ഫാറൂഖ് കോളേജിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പാര്‍ട്‌ടൈം…
വീരേന്ദ്രകുമാര്‍ എം.പി.
ജനനം 1936 ജൂലായ് 27ന് വയനാട്ടിലെ കല്പറ്റയില്‍. പിതാവ് പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാ ഗൗഡര്‍. മാതാവ് മരുദേവി അവ്വ. മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്നു വീരേന്ദ്രകുമാര്‍. പാര്‍ലമെന്റ് മെമ്പര്‍,…
രവീന്ദ്രന്‍ എന്‍.
സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന സി.കൃഷ്ണന്‍ നായരുടെയും മകന്‍. വില്‍പ്പന നികുതി വകുപ്പില്‍ പൊതുപ്രവര്‍ത്തകന്‍. ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ചന്ദ്രിക, മക്കള്‍: മൃണാള്‍ദാസ്/ അഞ്ജന,അഞ്ജലി/ രജീഷ്. വിലാസം: ഹരിത, പിലിക്കോട് - 671310, കാസര്‍കോട്, ഫോണ്‍ : 9447403380 email: കൃതികള്‍ പശ്ചിമഘട്ടവും…
ഗോപിനാഥ് ഐ (ഐ. ഗോപിനാഥ്)
സ്വതന്ത്രമാധ്യമപ്രവര്‍ത്തകന്‍. മംഗളത്തിലും ഏഷ്യാനെറ്റിലും (ഔട്ട് സോഴ്‌സിങ്) പ്രവര്‍ത്തിച്ചു. സി.പി.ഐ.എം.എല്‍. പ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്നു. ഹരിത പുസ്തകകേന്ദ്രം എഡിറ്ററായിരുന്നു. ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും പത്രങ്ങളിലും എഴുതാറുണ്ട്. ഇപ്പോള്‍ 'ദി ക്രിട്ടിക് ഇന്‍' എഡിറ്റര്‍. ഭാര്യ: ബീന. മകള്‍: ഹരിത. കൃതികള്‍…