Archives for December, 2025
ഡിക്ഷ്ണറി ഓഫ് ഇംഗ്ലിഷ് ഫോര്‍ ദ സ്പീക്കേഴ്സ് ഓഫ് മലയാളം ഉപോദ്ഘാതം
ഡോ.കെ.എം. ജോര്‍ജ്ജ് മലയാളത്തില്‍ മുദ്രണം ചെയ്യപ്പെട്ട നിഘണ്ടുക്കള്‍ക്ക് ഒന്നര ശതവര്‍ഷത്തെ ചരിത്രമേയുളളൂ. അതാരംഭിക്കുന്നത് 1846-ല്‍ കോട്ടയത്തെ സി.എം.എസ് പ്രസില്‍ നിന്നു പ്രസിദ്ധപ്പെടുത്തിയ എ ഡിക്ഷ്ണറി ഓഫ് ഹൈ ആന്റ് കൊളോക്വിയല്‍ മലയാളം ആന്റ് ഇംഗ്ലീഷ് എന്ന കൃതിയോടെയാണ്. അതിന്റെ സമ്പാദകന്‍ ബെഞ്ചമിന്‍…
വേറാക്കൂറ്
(നിരൂപണം) എം.പി. ബാലഗോപാലന് മാതൃഭൂമി ബുക്സ് എം.പി. ബാലഗോപാല്‍ രചിച്ച വളരെ അപൂര്‍വമായ നിരൂപണ ഗ്രന്ഥമാണ് 'വേറാക്കൂറ്'. അലിനേഷന്‍ എന്ന അന്യത്വബോദ ചിന്തയെ ലോകസംസ്കാരത്തിന്റെ ഗതിവിഗതികള്‍ വിടര്‍ത്തിക്കാട്ടി നാനാഭാഗങ്ങളില്‍നിന്നും ആഴത്തില്‍ വിഷയത്തിന്റെ മര്‍മം അനാവരണം ചെയ്യാന്‍ ശ്രമിക്കുകയാണ്. അവതാരികയില്‍ സി.പി.ശ്രീധരന് ഇങ്ങനെ…
വേറാക്കൂറിന് സി.പി.ശ്രീധരന്റെ അവതാരിക
അവതാരിക സി.പി.ശ്രീധരന് മലയാളഭാഷയും സാഹിത്യവും ചിന്താദരിദ്രമാണെന്ന് ആവലാതിപ്പെടാത്തവര് അഭ്യസ്തവിദ്യരുടെയിടയില്‍ ആരുമുണ്ടാവില്ല. ഇംഗ്ലീഷ് ഗ്രന്ഥങ്ങളും പത്രമാസികകളും പതിവായി വായിക്കുന്നവര്‍ക്കാകട്ടെ, ആ ദാരിദ്ര്യം പരമദയ നീയമായി തോന്നുകയും ചെയ്യും. സ്വതന്ത്രമായി ചിന്തിച്ചും ചിന്തിക്കുവാന്‍ പ്രേരിപ്പിക്കത്തക്കവിധത്തിലും ആധുനികവിജ്ഞാനങ്ങളുപയോഗപ്പെടുത്തി രചിക്കപ്പെടുന്ന ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ കുറച്ചേയുള്ളൂ എന്നു പറയാന്‍…
