വൃത്തംഎ.ആര്‍.രാജരാജവര്‍മ്മയുടെ ‘വൃത്തമഞ്ജരിയില്‍ നിന്നുള്ള വൃത്തവിചാരങ്ങള്‍ ‘പദ്യമെന്നും ഗദ്യമെന്നും എ.ആര്‍.രാജരാജവര്‍മ്മയുടെ ‘വൃത്തമഞ്ജരിയില്‍ നിന്നുള്ള വൃത്തവിചാരങ്ങള്‍ ‘പദ്യമെന്നും ഗദ്യമെന്നും
ഹൃദ്യമാംമട്ടു രണ്ടിലേ വാഗ്‌ദേവതയുദിച്ചിടൂ വിദ്വദാനനപങ്കജേ മാത്ര,വര്‍ണ്ണം,വിഭാഗങ്ങളിത്യാദിക്കു നിബന്ധന ചേര്‍ത്തു
തീര്‍ത്തീടുകില്‍ പദ്യം; ഗദ്യം കേവലവാക്യമാം.” ഗദ്യമെന്നും പദ്യമെന്നും വാക്യത്തിന് രണ്ടുരീതി. ഇത്ര അക്ഷരം
കൂടുന്നത് ഒരു പാദം; പാദത്തില്‍ ഇന്നഇന്നത് ലഘു. ഇന്നഇന്നത് ഗുരു; ഇന്നിടത്ത് യതി. ഇത്യാദി വ്യവസ്ഥ കള്‍
കല്പിച്ച് കെട്ടിയുണ്ടാക്കുന്ന വാക്യങ്ങളാണ് പദ്യം. ഈ നിബന്ധന ഒന്നും കൂടാതെ എഴുതുന്ന വാക്യം ഗദ്യം.
കാവ്യമെല്ലാം പദ്യമായിരിക്കണമെന്നോ വൃത്തശാസ്ത്ര നിബന്ധനയനുസരിച്ച് എഴുതുന്നതെല്ലാം
കാവ്യമായിരിക്കണമെന്നോ നിര്‍ബ്ബന്ധമില്ല. പദ്യലക്ഷണം വൃത്തശാസ്ത്രത്തെയും കാവ്യലക്ഷണം
സാഹിത്യശാസ്ത്രത്തെയും ആശ്രയിച്ചാണിരിക്കുന്നത്. ‘കാലദീപം’ മുതലായ ഗ്രന്ഥങ്ങള്‍ പദ്യരൂപത്തില്‍
എഴുതപ്പെട്ടതാണെങ്കിലും കാവ്യമല്ല. കാവ്യമല്ലാത്ത പദ്യത്തിന് സംസ്‌കൃതത്തില്‍ ‘കാരിക’ എന്നു പറയുന്നു.
 ഛന്ദസ്‌സ് പദ്യം വാര്‍ക്കുന്ന തോതല്ലോ വൃത്തമെന്നിഹ ചൊല്‍വത് ഛന്ദസെ്‌സന്നാലക്ഷരങ്ങളിത്ര- യെന്നുള്ളതു
ക്‌നുപ്തിയാം’. പദ്യങ്ങളുടെ കെട്ടുപാടാണ് വൃത്തം. ഒരുപദ്യത്തിന്റെ ഒരുപാദത്തില്‍ ഇത്ര അക്ഷരം വേണമെന്ന
നിബന്ധനയാണ് ഛന്ദസ്‌സ്. ഒരു പദ്യപാദത്തില്‍ മുറയ്ക്ക് ഒന്നുമുതല്‍ 26 വരെ അക്ഷരങ്ങളിരിക്കാം. അതിനാല്‍ 26
ഛന്ദസ്‌സുകളുണ്ട്. ഒരേ ഛന്ദസ്‌സില്‍ ഗുരുലഘു വ്യവസ്ഥാഭേദത്താല്‍ അനേകം വൃത്തങ്ങള്‍ ഉണ്ടാകും. അവയെ എല്ലാം
ഉപയോഗിക്കാറില്ല. ഭംഗിയുള്ള ചിലതിനെ മാത്രമേ കവികള്‍ പ്രയോഗിക്കാറുള്ളൂ. അവയ്ക്കുമാത്രമേ പേരും
ലക്ഷണവും നല്‍കുന്നുള്ളൂ.
 ഛന്ദസ്‌സുകളുടെ പേരും ഒരുപാദത്തില്‍ അവയ്ക്കുള്ള ആകെ അക്ഷരങ്ങളും: ഉക്ത 1 ഉക്ത 1
അത്യുക്ത 2 മധ്യ 3 പ്രതിഷ്ഠ 4 സുപ്രതിഷ്ഠ 5 ഗായത്രി
6 ഉഷ്ണിക് 7 അനുഷ്ടുപ്പ് 8 ബൃഹതി 9 പങ്ക്തി 10 ത്രിഷ്ടുപ്പ്
11 ജഗതി 12 അതിജഗതി 13 ശക്വരി 14 അതിശക്വരി 15 അഷ്ടി
16 അത്യഷ്ടി 17 ധൃതി 18 അതിധൃതി 19 കൃതി 20 പ്രകൃതി
21 ആകൃതി 22 വികൃതി 23 സംകൃതി 24 അഭീകൃതി 25
ഉത്കൃതി 26
 ദണ്ഡകം ഒരുപാദത്തില്‍ 26 അക്ഷരത്തില്‍ അധികം വന്നാല്‍ അതിനെ പദ്യമെന്നു പറയാറില്ല. അവയെ ദണ്ഡകം
എന്നുവിളിക്കും.
 അക്ഷരം ‘സ്വരങ്ങള്‍ താനക്ഷരങ്ങള്‍ വ്യഞ്ജനം വകയില്ലിഹ വ്യഞ്ജനങ്ങളടുത്തുള്ള സ്വരങ്ങള്‍ക്കംഗമെന്നുതാന്‍.” ‘സ്വരങ്ങള്‍ താനക്ഷരങ്ങള്‍ വ്യഞ്ജനം വകയില്ലിഹ വ്യഞ്ജനങ്ങളടുത്തുള്ള സ്വരങ്ങള്‍ക്കംഗമെന്നുതാന്‍.”
വൃത്തശാസ്ത്രത്തില്‍ സ്വരങ്ങളെ മാത്രമേ അക്ഷരമെന്നു ഗണിക്കൂ. സ്വരംകൂടാതെ തനിയേ നില്‍ക്കുന്ന വ്യഞ്ജനങ്ങള്‍
എണ്ണത്തില്‍ ഉള്‍പ്പെടുകയില്ല. വ്യഞ്ജനങ്ങളെല്ലാം മുന്‍പിലോ പിന്‍പിലോ ഉള്ള സ്വരത്തിന്റെ ഭാഗമെന്നേ
വിചാരിക്കപ്പെടൂ. ‘കണ്‍മിഴിച്ചവള്‍ നോക്കിനാള്‍’ എന്ന വരിയില്‍ സ്വരം എട്ടേയുള്ളൂ; അതിനാല്‍ അക്ഷരവും
എട്ടുതന്നെ.’ണ്‍’, ‘ള്‍’ എന്ന ചില്ലുകള്‍ വ്യഞ്ജനമാത്രങ്ങളാകയാല്‍ എണ്ണത്തില്‍ ഉള്‍പ്പെടുകയില്ല. ‘കണ്‍’എന്നും ‘നാള്‍’
എന്നും ഉള്ളവ ഒറ്റ അക്ഷരംതന്നെ. അതിനാല്‍ ഈ വരി എട്ടക്ഷരമുള്ള അനുഷ്ടുപ് ഛന്ദസ്‌സാകുന്നു.’ഹ്രസ്വാക്ഷരം
ലഘുവതാം ഗുരുവാം ദീര്‍ഘമായത്; അനുസ്വാരം വിസര്‍ഗ്ഗം താന്‍ തിവ്രയത്‌നമുരച്ചിടും ചില്ലുകൂട്ടക്ഷരംതാനോ
പിന്‍വന്നാല്‍ ഹ്രസ്വവും ഗുരു”. സ്വരങ്ങള്‍ക്ക് ഹ്രസ്വമെന്നും ദീര്‍ഘമെന്നും വകഭേദമുണ്ട്. അതില്‍ ഹ്രസ്വത്തിന് ലഘു
എന്നും ദീര്‍ഘത്തിന് ഗുരു എന്നും വൃത്തശാസ്ത്രത്തില്‍ പറയുന്നു .ഇതില്‍ ഹ്രസ്വത്തിനു മാത്രം ഒരു വിശേഷമുണ്ട്.
അതിനുപിന്നില്‍ അനുസ്വാരമോ വിസര്‍ഗ്ഗമോ ബലപ്പിച്ചു ഉച്ചരിക്കുന്ന ചില്ല്, കൂട്ടക്ഷരം ഇവയോ വന്നാല്‍ ആ ഹ്രസ്വം
‘ലഘു’ അല്ല. ഗുരുതന്നെ. ഉദാഹരണം കമല എല്ലാം ഹ്രസ്വമാകയാല്‍ ലഘു വംശം
അനുസ്വാരം പരമാകയാല്‍ ഹ്രസ്വമെങ്കിലും എല്ലാം ഗുരു. ദു:ഖം ‘ദു’ വിസ്‌സര്‍ഗ്ഗമപ്പുറത്തുള്ളതിനാല്‍
ഹ്രസ്വമെങ്കിലും ഗുരു. കൃഷ്ണന്‍ ‘ഷ്ണ’ എന്ന തീവ്രയ്തനമായുച്ചരിക്കുന്ന കൂട്ടക്ഷരം പരമായുള്ളതിനാല്‍ ‘കൃ’
എന്ന ഹ്രസ്വം ഗുരു, ‘ഷ്ണ’ എന്ന ഹ്രസ്വം ‘ന്‍’ എന്ന ചില്ല് പരമായുള്ളതിനാല്‍ ഗുരു. റോസാപ്പൂ എല്ലാം
ദീര്‍ഘമാകയാല്‍ ഗുരു.
 ചില്ലുകള്‍ ര്‍,ല്‍,ള്‍,ണ്‍,ന്‍ എന്ന് തനിയേ നില്‍ക്കാവുന്ന വ്യഞ്ജനങ്ങളെയാണ് ചില്ലുകള്‍ എന്നുപറയുന്നത്. ഇവയും ര്‍,ല്‍,ള്‍,ണ്‍,ന്‍ എന്ന് തനിയേ നില്‍ക്കാവുന്ന വ്യഞ്ജനങ്ങളെയാണ് ചില്ലുകള്‍ എന്നുപറയുന്നത്. ഇവയും
കൂട്ടക്ഷരങ്ങളും ചിലേടത്ത് ഉച്ചരിക്കുന്നത് തീവ്രയത്‌നമായി (അതായത് ഉറപ്പിച്ച്, ബലത്തോടെ), ചിലേടത്ത്
ലഘുപ്രയത്‌നമായി (ഉറപ്പിക്കാതെ, ഒറ്റയക്ഷരം പോലെ എളുപ്പത്തില്‍). ഇതില്‍ തീവ്രയത്‌നത്തിന്റെ മുന്‍പില്‍ ഇരിക്കുന്ന
ഹ്രസ്വമേ ഗുരുവാകൂ. രണ്ടിനും ഉദാഹരണം: മലര്‍പ്പൊടി ‘ര്‍’ തീവ്രയത്‌നം അതിനാല്‍ ‘ല’ ഗുരു. മലര്‍മാല ‘ര്‍’
ലഘുപ്രയത്‌നം അതിനാല്‍ ‘ല’ ലഘു. കല്പനപ്രകാരം ‘പ്ര’ തീവ്രയത്‌നം അതിനാല്‍ ‘ന’ ഗുരു. കല്പിച്ചപ്രകാരം ‘പ്ര’
ലഘുപ്രയത്‌നം അതിനാല്‍ ‘ച്ച’ ലഘു. ചില്ലുകളെയും കൂട്ടക്ഷരങ്ങളെയും എവിടെയെല്ലാം തീവ്രപ്രയത്‌നമായി
ഉച്ചരിക്കണമെന്നുള്ള നിയമങ്ങള്‍ ‘കേരളപാണിനീയ’ത്തില്‍ സന്ധിപ്രകരണത്തില്‍ പറഞ്ഞിട്ടുണ്ട്. ഗുരു താന്‍
ലഘുതാനാകും ഹ്രസ്വം പാദാന്തസംസ്ഥിതം ഒരു പദ്യത്തിന്റെ പാദാവസാനത്തില്‍ ഇരിക്കുന്ന ഹ്രസ്വത്തെ ലഘുവായും
ഗുരുവായും ഇച്ഛപോലെ ഗണിക്കാം. പദ്യത്തിന് നാലുപാദങ്ങളുള്ളതില്‍ ഒന്നുംമൂന്നും എണ്ണങ്ങള്‍ ഒറ്റ, വിഷമം, അസമം
അല്ലെങ്കില്‍ അയുഗ്മം. രണ്ടുംനാലും എണ്ണങ്ങള്‍ ഇരട്ട, സമം അല്ലെങ്കില്‍ യുഗ്മം. പാദാന്ത്യത്തിലെ ഹ്രസ്വത്തെ ഗുരു
എന്നു ഗണിക്കുന്നത് സമപാദങ്ങളിലേ ആകാവൂ. വിഷമപാദങ്ങളില്‍ അങ്ങനെ ചെയ്യുന്നത് അഭംഗിയായിരിക്കും. ഗകാരം
ഗുരുവിന്‍ പേരാം ലകാരം ലഘു സംഞ്ജയാം ഗുരുചിഹ്‌നം നേര്‍വര കേള്‍ ലഘുചിഹ്‌നം വളഞ്ഞും.
സൗകര്യത്തിനുവേണ്ടി വൃത്തശാസ്ത്രത്തില്‍ ഗുരുവിനെ ‘ഗ’ എന്ന അക്ഷരം കൊണ്ടും ലഘുവിനെ ‘ല’ എന്ന
അക്ഷരംകൊണ്ടും കുറിയ്ക്കുന്നു. – ഗുരു ് ലഘു ഉദാഹരണം മിന്നും പൊന്നും കിരീടം തരിവളകടകം
കാഞ്ചി പൂഞ്ചേലമാലാ
 പദ്യത്തിന്റെ സ്വഭാവം ‘പദ്യം പൂര്‍വ്വോത്തരാര്‍ദ്ധങ്ങളെന്നു രണ്ടായ് മുറിക്കണം രണ്ടുപാദങ്ങളര്‍ദ്ധത്തില്‍ വിഷമാഖ്യം സമാഖ്യവും.”
നാലുപാദം ചേര്‍ന്നത് ഒരു പദ്യം അല്ലെങ്കില്‍ ശേ്‌ളാകം. അതില്‍ ആദ്യത്തെ രണ്ടു പാദം ചേര്‍ന്നത് പൂര്‍വ്വാര്‍ദ്ധം.
പിന്നത്തെ രണ്ടുപാദം ചേര്‍ന്നത് ഉത്തരാര്‍ദ്ധം. അര്‍ദ്ധങ്ങള്‍ രണ്ടും സന്ധികൊണ്ടും മറ്റും കൂടിച്ചേരാതെ
വേറിട്ടുനില്‍ക്കണം. ഒന്നുംരണ്ടും, അതുപോലെ മൂന്നുംനാലും പാദങ്ങള്‍ ചേര്‍ന്ന് സന്ധിസമാസാദികളാകാം. രണ്ടുംമൂന്നും
തമ്മില്‍ ഒരുവിധത്തിലും ബന്ധം ഉണ്ടാകരുത്. ഒന്നുംമൂന്നും പാദങ്ങളെ വിഷമങ്ങള്‍ എന്നും രണ്ടുംനാലും പാദങ്ങളെ
സമങ്ങള്‍ എന്നും വിളിക്കുന്നു. പാദം പദ്യത്തിനുള്ളംഗം കൈകാല്‍ ദേഹത്തിനെന്നപോല്‍ ശരീരത്തില്‍ കൈകാലുകള്‍
പോലെ പാദങ്ങള്‍ ചേര്‍ന്ന് പദ്യമാകുന്നു . നാലു പാദങ്ങള്‍ ചേര്‍ന്നത് പദ്യം. പാദത്തില്‍ മുറിയുന്നേടം യതി,
മുട്ടുകളെന്നപോല്‍ കൈകാലുകള്‍ക്ക് മുട്ടുകളില്‍ ഒടിവുള്ളതുപോലെ പാദത്തിന് ചിലേടത്ത് ഒടിവുവേണം; ഈ
ഒടിവുകള്‍ക്ക് ‘യതി’ എന്നു പേര്‍. പ്രത്യാദിഷ്ടാം / കാമ മക്കണ്വപുത്രീം (ശാകുന്തളം) 11അക്ഷരമുള്ള ഈ പാദം
നാലുംഏഴും എന്ന് മുറിയണം. യതി നില്‍ക്കുന്നിടം ചരിഞ്ഞവരകൊണ്ട് കാണിച്ചിരിക്കുന്നു. ശേ്‌ളാകം ചൊല്ലുമ്പോള്‍
യതിസ്ഥാനങ്ങളില്‍ നിറുത്തണം.
 യതിഭംഗം യതി മുറിയുന്നിടത്ത് പദവും അറ്റുവരാഞ്ഞാല്‍ പദത്തെ രണ്ടായി മുറിക്കേണ്ടിവരും. അതു വളരെ
അഭംഗിയാണ്. ഉദാഹരണം: ‘ശ്രീമദ് ഭാ/രതി തുണചെയ്കവേണമെന്നും. ഇതില്‍ മൂന്നാമക്ഷരത്തിലാണ് യതി. അവിടെ
പദം അറുന്നില്ല. അതുകൊണ്ട് ‘ഭാരതി’ എന്ന പദത്തെ ‘ഭാ’ എന്നും ‘രതി’എന്നും മുറിച്ചുചൊല്ലേണ്ടിവരുന്നു. ഇങ്ങനെ
പദങ്ങളെ നില്‍ക്കാത്തിടത്ത് നിറുത്തുന്നത് കൈയില്‍ മുട്ടില്ലാത്തിടം മടക്കുന്നതുപോലെയാണ്. ശബ്ദങ്ങളെ അസ്ഥാനത്തില്‍
മുറിച്ചാല്‍ അര്‍ത്ഥപ്രതീതി കുറഞ്ഞുപോകും. അതിനാല്‍ യതിസ്ഥാനം ശബ്ദമദ്ധ്യത്തില്‍ വരുന്നത് ‘യതിഭംഗം’ എന്ന
ദോഷമാകുന്നു. എല്ലാ വൃത്തങ്ങള്‍ക്കും പാദാന്തത്തില്‍ യതിയുണ്ട്. പാദമദ്ധ്യത്തില്‍ ചെറിയ വൃത്തങ്ങള്‍ക്ക് യതി
കാണുകയില്ല. വലിയ വൃത്തങ്ങള്‍ക്ക് പാദത്തിലെ അക്ഷരാധിക്യത്തിനും വൃത്തസ്വഭാവത്തിനുമനുസരിച്ച് ഒന്നോ രണ്ടോ
മൂന്നോ നാലോ യതി കാണും. ചില വലിയ വൃത്തങ്ങള്‍ക്കും യതി ഇല്ലെന്നു വന്നേക്കാം. യതി സ്ഥാനങ്ങളെ പ്രായേണ
ലക്ഷണത്തില്‍ചേര്‍ത്തു പറഞ്ഞുകാണും. പാദംനാലും തുല്യമെങ്കിലപ്പദ്യം സമവൃത്തമാം അര്‍ദ്ധംരണ്ടും
തുല്യമെങ്കിലതര്‍ദ്ധസമവൃത്തമാം നാലുംനാലുവിധം വന്നാലതോ വിഷമവൃത്തമാം.
 സമവൃത്തം ഒരു പദ്യത്തിന്റെ നാലുപാദങ്ങള്‍ക്കും ലക്ഷണമൊന്നുപോലെ ഇരുന്നാല്‍ അത് സമവൃത്തം.
 അര്‍ദ്ധസമവൃത്തം അര്‍ദ്ധങ്ങള്‍ക്ക്,അതായത് പ്രഥമതൃതിയപാദങ്ങള്‍ക്കും ദ്വിതീയചതുര്‍ത്ഥപാദങ്ങള്‍ക്കും ലക്ഷണമൊന്നായാല്‍
അര്‍ദ്ധസമവൃത്തം.