സര്‍വ്വവിജ്ഞാനകോശം

സര്‍വ്വവിജ്ഞാനകോശം മലയാളത്തില്‍ ഉള്ള ഒരു നിഘണ്ടു ആണ്. 1972ല്‍ ആണ് ആദ്യ വാല്യം പ്രസിദ്ധീകരിക്കപ്പെട്ടത്. നിലവില്‍ 20ല്‍ 15 വാല്യങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍സൈക്ലോപീഡിക് പബ്ലിക്കേഷന്‍സ് എന്ന സ്ഥാപനമാണ് സര്‍വ്വവിജ്ഞാനകോശം പ്രസിദ്ധീകരിക്കുന്നത്. 1979ല്‍ ഏറ്റവും നല്ല റഫറന്‍സ്
പുസ്തകത്തിനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.വാല്യം 12ന് 2003 ഏറ്റവും നല്ല വിദ്യാഭാസ പുസ്തകത്തിനുള്ള അവാര്‍ഡ് ദ്രവീഡിയന്‍ ലിംഗ്യുസ്റ്റിസ് അസ്സോസിയേഷന്റെ വകയായും ലഭിക്കുകയുണ്ടായി.2008 ജൂണില്‍ സര്‍വ്വവിജ്ഞാനകോശത്തിന്റെ വെബ്ബ് എഡിഷന്‍ നിലവില്‍ വന്നു. സര്‍വ്വവിജ്ഞാനകോശത്തിന്റെ വാല്യം 12, 13, 15 എന്നിവയും, ആദ്യ രണ്ട് പതിപ്പുകളുടെ പുതുക്കിയ പതിപ്പുകളും ആണ് വെബ് വേര്‍ഷനില്‍ ഉള്‍പ്പെടുത്തിരുന്നത്.