പത്മശ്രീ പുരസ്കാരം പങ്കജാക്ഷിക്കും സത്യനാരായണന് മുണ്ടയൂരിനും
ന്യൂഡല്‍ഹി:പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പങ്കജാക്ഷിക്കും സത്യനാരായണന് മുണ്ടയൂരിനും പത്മശ്രീ പുരസ്കാരം ലഭിച്ചു. നോക്കുവിദ്യാ പാവകളി കലാകാരിയാണ് മൂഴിക്കല്‍ പങ്കജാക്ഷി. സാമൂഹിക പ്രവര്‍ത്തകനാണ് സത്യനാരായണന് മുണ്ടയൂര്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലാരൂപമാണ് നോക്കുവിദ്യാ പാവകളി. എട്ടാം വയസുമുതല്‍ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവര്‍ത്തിക്കുന്ന പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ പ്രചാരണത്തിന് നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പത്മശ്രീ നല്കി ആദരിച്ചത്.ഗ്രാമീണ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനാണ് സത്യനാരായണന് മുണ്ടയൂരിന് പത്മശ്രീ ലഭിച്ചത്. 21 പേര്‍ക്കാണ് ഇക്കുറി പത്മശ്രീ പുരസ്കാരം ലഭിച്ചിരിക്കുന്നത്. ജഗദീഷ് ജല്‍ അഹൂജ, മുഹമ്മദ് ഷരീഫ്, തുളസി ഗൗഡ (പരിസ്ഥിതി പ്രവര്‍ത്തക കര്‍ണാടക), മുന്ന മാസ്റ്റര്‍ തുടങ്ങിയവരാണ് പത്മശ്രീ പുരസ്കാരം ലഭിച്ച മറ്റു ചിലര്‍.