ഗുണ്ടര്‍ട്ട് ബംഗ്ലാവ്
കണ്ണൂര്‍ ജില്ലയില്‍ ജില്ലാ ആസ്ഥാനത്തു നിന്നും 20 കിലോമീറ്റര്‍ അകലെ തലശ്ശേരിക്ക് അടുത്തായി ഇല്ലിക്കുന്നിലാണ് ഗുണ്ടര്‍ട്ട് ബംഗ്ലാവ്. ചരിത്രപ്രാധാന്യമുള്ള ഈ ബംഗ്ലാവില്‍ പ്രശസ്ത ജര്‍മ്മന്‍ പണ്ഡിതനും മലയാളത്തിലെ ആദ്യത്തെ നിഘണ്ടുവിന്റെ കര്‍ത്താവുമായ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് താമസിച്ചിരുന്നു. 1839 മുതല്‍ 20 വര്‍ഷത്തോളം. ഇവിടെനിന്നാണ് മലയാളത്തിലെ ആദ്യത്തെ ഭാഷാ നിഘണ്ടുവും ആദ്യത്തെ മലയാള ദിനപ്പത്രമായ രാജ്യസമാചാരവും പശ്ചിമോദയവും പ്രസിദ്ധീകരിച്ചത്. ഇന്ന് നെട്ടൂര്‍ സാങ്കേതിക പരിശീലന സംഘടനയുടെ ഒരു ഭാഗം ഗുണ്ടര്‍ട്ട് ബംഗ്ലാവില്‍ പ്രവര്‍ത്തിക്കുന്നു. സ്വിറ്റ്സര്‍ലാന്റില്‍ ഉള്ള ഒരു സംഘടനയാണ് ഈ സാങ്കേതിക പരിശീലന സംഘടന നടത്തുന്നത്. കണ്ണൂരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവുമാണ് ഇവിടം. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ അത് ഗുണ്ടര്‍ട്ട് മ്യൂസിയമാക്കിയിരിക്കുന്നു.
Leave a Reply