പുത്തന്‍പാന
(കവിത)
 അര്‍ണോസ് പാതിരി
മലയാള പദ്യസാഹിത്യത്തെ പരിപോഷിപ്പിച്ച ക്രൈസ്തവ മിഷനറിമാരില്‍ പ്രമുഖനായ അര്‍ണോസ് പാതിരി രചിച്ച കൃതിയാണ് പുത്തന്‍പാന. പൂന്താനത്തിന്റെ ജ്ഞാനപ്പാനയെ അനുകരിച്ച് എഴുതിയതാണ് ഇതെന്ന് ഡോ.പി.ജെ.തോമസ് അഭിപ്രായപ്പെടുന്നു. ലോകസൃഷ്ടിയും ക്രിസ്തുവിന്റെ ജീവചരിത്രവുമാണ് കൃതിയുടെ ഇതിവൃത്തം. താരതമ്യേന ലളിതമാണ് ഭാഷ. ഉദാ:
 ”ദേ സൂര്യനുദിപ്പാനവനിയില്
 ദേവാനുഗ്രഹ താരമുദിച്ചത്
 രാജരാജന് ധരേയെഴുന്നള്ളുവാന്
 രാജസിംഹാസനം പണിയിച്ചത്”

Leave a Reply