(പഠനം)
ജി.ദിലീപന്‍
ഡി.സി ബുക്‌സ് 2023
വാല്മീകി രാമായണത്തിന്റെ ഈ സൂക്ഷ്മവായന സമകാലിക സന്ദര്‍ഭത്തില്‍ എത്രയും പ്രസക്തമാണ്. അധികാരം കൂടുതല്‍ കൂടുതല്‍ കേന്ദ്രീകൃതമായിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ കേന്ദ്രത്തെത്തന്നെ അഴിച്ചുകളയുകയും അതിനെ പരിണാമിയായി കാണുകയും ചെയ്യുന്ന പഠനം സൂക്ഷ്മാര്‍ഥത്തില്‍ പ്രതിരോധ ധര്‍മം പുലര്‍ത്തുന്നു. രാമായണംപോലെ നമ്മുടെ സംസ്‌കാരത്തില്‍ ആഴത്തില്‍ മുദ്രപതിപ്പിച്ച ഒരു ഗ്രന്ഥത്തെ മുന്‍നിര്‍ത്തിയാണിതു ചെയ്യുന്നത്.വാല്മീകി രാമായണമെന്ന എഴുതപ്പെട്ട പാഠത്തെ അവലംബിച്ചാണ് ദിലീപന്‍ തന്റെ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുള്ള രാമായണത്തെ ഒന്നിളക്കിനോക്കാനും പിടിച്ചുകുലുക്കാനും രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങള്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കും.