(കഥാപഠനം)
ഡോ. പി.മഞ്ജുള സുരേഷ്
പരിധി പബ്ലിക്കേഷന്‍സ് 2024
ടാഗോറിന്റെയും എം.ടി വാസുദേവന്‍ നായരുടെയും കഥകളുടെ പഠനങ്ങളാണ് ഈ കൃതി. അവതാരികയില്‍ ഡോ.വി.ആര്‍.പ്രബോധചന്ദ്രന്‍ നായര്‍ ഇങ്ങനെ എഴുതുന്നു:
ആധുനികഭാരതം ഗുരുദേവ് എന്ന ശ്രേഷ്ഠപീഠത്തില്‍ പ്രതിഷ്ഠിച്ച് സാദര പ്രണാമമര്‍പ്പിക്കുന്ന ഉത്തുംഗപ്രഭാവനാണ് മഹാകവി രവീന്ദ്രനാഥടാഗോര്‍. എം ടി വാസുദേവന്‍ നായരാകട്ടെ, മലയാളിയുടെ കഥാകഥനവൈഭവത്തിന്റെ വിജയവൈജയന്തിക്ക് അഖിലഭാരതീയവും സാര്‍വലൗകികവു മായ അംഗീകാരം ഉറപ്പാക്കിയ അതുല്യപ്രതിഭയും. ഇരുവരുടെയും ആഖ്യാനശൈലികള്‍ കാവ്യാത്മകമാണ്. സാമ്യങ്ങള്‍ ഏറെയുണ്ടെങ്കിലും യഥാ ക്രമം പദ്മാനദിയുടെയും നിളയുടെയും തടങ്ങളിലും ഓളങ്ങളിലും വേരോടി, തായ്ത്തടിക്ക് കനംവച്ച്, ഇലവീശി പൂവണിഞ്ഞ് ഫലിച്ച ടാഗോറും എംടിയും തമ്മില്‍ വൈജാത്യങ്ങളും സ്വാഭാവികമായുണ്ട്. സാഹിത്യ താരതമ്യ പഠനരംഗത്ത് ഉരുത്തിരിഞ്ഞിട്ടുള്ള രീതിശാസ്ത്രത്തിന്റെ ചട്ടങ്ങള്‍ക്കും ചിട്ടകള്‍ക്കുമൊത്ത് ഈ രണ്ടു ബഹുമുഖ പ്രതിഭകളുടെയും കഥാപ്രപഞ്ചങ്ങളിലൂടെ നടത്തിയ പഠനപര്യടനത്തിന്റെ പരിണതഫല മാണ് ഈ പുസ്തകം. ഗ്രന്ഥകര്‍ത്രിയുടെ ദൃഷ്ടിസൂക്ഷ്മത, സംക്ഷേപണ നൈപുണി, പ്രതിപാദന വൈഭവം എന്നിവ ആദ്യന്തം നിസ്സന്ദേഹം സാക്ഷ്യപ്പെടുത്തുന്നു.”