പ്രേമലേഖനം
(നോവല്‍)
വൈക്കം മുഹമ്മദ് ബഷീര്‍
ഡി.സി ബുക്‌സ് 2023
”ജീവിതം യൗവനതീക്ഷ്ണവും പ്രേമസുരഭിലവുമായിരിക്കുമ്പോള്‍ ജീവിതത്തിന് മധുരം പകരാന്‍ മറ്റൊന്നും ആവശ്യമില്ലല്ലോ.” കേശവന്‍നായര്‍ എന്ന യുവാവ് സാറാമ്മ എന്ന യുവതിയില്‍ അനുരക്തനായി. വിവാഹപ്രായം കഴിഞ്ഞ സാറാമ്മ കേശവന്‍നായരോട് ഒരു ജോലിക്കായി അപേക്ഷിക്കുന്നു. ‘സാറാമ്മയെ ഞാന്‍ സ്നേഹിക്കുന്നതുപോലെ സാറാമ്മ എന്നെയും സ്നേഹിക്കണം’-ഇതായിരുന്നു അയാള്‍ നിര്‍ദേശിച്ച ജോലി. സമുദായ സൗഹാര്‍ദത്തിനോ, സന്മാര്‍ഗചിന്തയ്ക്കോ കോട്ടംതട്ടാത്തവിധത്തില്‍ ഒരു പ്രേമകഥ വിജയകരമായി അവതരിപ്പിക്കുകയാണ് ബഷീര്‍.
ബേപ്പൂര്‍ സുല്‍ത്താന്റെ നിത്യഹരിത നോവലുകളില്‍ ഒന്നാണ് പ്രേമലേഖനം. ‘പ്രേമം” എന്ന വികാരത്തെ നര്‍മബോധത്തോടെ സമീപിക്കുന്ന മലയാളത്തിലെ ചുരുക്കം നോവലുകളില്‍ ഒന്നാണ് ഇത്. ബാങ്കുദ്യോഗസ്ഥനായ കേശവന്‍ നായര്‍ സാറാമ്മ എന്ന യുവതിയോട് പ്രേമം തോന്നുകയും അവള്‍ക്ക് ഒരു പ്രേമലേഖനം എഴുതുകയും ചെയ്തു. സാറാമ്മ തന്റെ പ്രേമത്തെ കണ്ടില്ലെന്നു നടിക്കുന്നതില്‍ പ്രതിഷേധീച്ച് കേശവന്‍ അവള്‍ക്ക് തന്നെ ഇരുന്നും നടന്നും പ്രേമിക്കണം എന്ന ജോലി നല്‍കി. അമ്മ ഇല്ലാത്ത, അപ്പച്ചനും ചിറ്റമ്മക്കും ഒരു ഭാരമായ അവള്‍ ആ ജോലി സന്തോഷത്തോടെ സ്വീകരിച്ചു. എല്ലാം ഉപേക്ഷിച്ചു കേശവന്റെ കൂടെ സാറാമ്മ പുതിയ ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ വായനക്കാരന് അവളുടെ സ്‌നേഹത്തിന്റെ വലുപ്പം മനസിലാകുന്നു. ‘
‘ഡുങ്കുഡു” എന്ന് ബഷീര്‍ ഹാന്‍ഡ്ബാഗിനെ ഹാസ്യവല്കരിക്കുന്നത് ആറ് അദ്ധ്യായമുള്ള ഈ പുസ്തകത്തിലെ ചില നര്‍മങ്ങള്‍ മാത്രമാകുന്നു. കേശവന്‍ എന്ന ഹിന്ദുവിന്റെയും സാറാമ്മ എന്ന ക്രിസ്താനിയുടെയും ഹൃദയങ്ങളില്‍ മതം എന്ന മതില് എത്രമാത്രം തടസ്സമുണ്ടാകുന്നു എന്നത് കഥയില്‍ വ്യക്തമാണ്.
Leave a Reply