ആരണ്യകാണ്ഡം പേജ് 7
നിത്യസംപൂജ്യമാനനായ് വനവാസികളാല്‍
തത്ര തെ്രെതവ മുനിസത്തമാശ്രമങ്ങളില്‍
പൃഥ്വീനന്ദിനിയോടുമനുജനോടുംകൂടി 260
സത്സംസര്‍ഗ്ഗാനന്ദേന വസിച്ചു കഴിഞ്ഞിതു
വത്സരം ത്രയോദശ,മക്കാലം കാണായ്വന്നു
വിഖ്യാതമായ സുതീക്ഷണാശ്രമം മനോഹരം
മുഖ്യതാപസകുലശിഷ്യസഞ്ചയപൂര്‍ണ്ണം
സര്‍വര്‍ത്തുഗുണഗണസമ്പന്നമനുപമം
സര്‍വകാലാനന്ദദാനോദയമത്യത്ഭുതം
സര്‍വപാദപലതാഗുല്‍മസംകുലസ്ഥലം
സര്‍വസല്‍പക്ഷിമൃഗഭുജംഗനിഷേവിതം.
രാഘവനവരജന്‍തന്നോടും സീതയോടു
മാഗതനായിതെന്നു കേട്ടോരു മുനിശ്രേഷ്ഠന് 270
കുംഭസംഭവനാകുമഗസ്ത്യ!ശിഷ്യോത്തമന്
സംപ്രീതന്‍ രാമമന്ത്രോപാസനരതന്‍ മുനി
സംഭ്രമത്തോടു ചെന്നു കൂട്ടിക്കൊണ്ടിങ്ങു പോന്നു
സംപൂജ്യച്ചരുളിനാനര്‍ഗ്ഘ്യപാദാദികളാല്‍.
ഭക്തിപൂണ്ടശ്രുജനനേത്രനായ് സഗദ്ഗദം
ഭക്തവത്സലനായ രാഘവനോടു ചൊന്നാന്‍ഃ
”നിന്തിരുവടിയുടെ നാമമന്ത്രത്തെത്തന്നെ
സന്തതം ജപിപ്പു ഞാന്‍ മല്‍ഗുരുനിയോഗത്താല്‍.
ബ്രഹ്മശങ്കരമുഖ്യവന്ദിമാം പാദമലേ്ളാ
നിന്മഹാമായാര്‍ണ്ണവം കടപ്പാനൊരു പോതം. 280
ആദ്യന്തമില്ളാതൊരു പരമാത്മാവലേ്ളാ നീ
വേദ്യമലെ്ളാരുനാളുമാരാലും ഭവത്തത്ത്വം.
ത്വത്ഭകതഭൃത്യഭൃത്യഭൃത്യനായിടേണം ഞാന്‍
ത്വല്‍പാദാംബുജം നിത്യമുള്‍ക്കാമ്പിലുദിക്കണം.
പുത്രഭാര്യാര്‍ത്ഥനിലയാന്ധകൂപത്തില്‍ വീണു
ബദ്ധനായ് മുഴുകീടുമെന്നെ നിന്തിരുവടി
ഭക്തവാത്സല്യകരുണാകടാക്ഷങ്ങള്‍തന്നാ
ലുദ്ധരിച്ചീടേണമേ സത്വരം ദയാനിധേ!
മൂത്രമാംസാമേദ്ധ്യാന്ത്രപുല്ഗല പിണ്ഡമാകും
ഗാത്രമോര്‍ത്തോളമതി കശ്മല,മതിങ്കലു 290
ളളാസ്ഥയാം മഹാമോഹപാശബന്ധവും ഛേദി
ച്ചാര്‍ത്തിനാശന! ഭവാന് വാഴുകെന്നുളളില്‍ നിത്യം.
Leave a Reply