രോദനംചെയ്തു മുമ്പില്‍ പതനംചെയ്തു നിജ
സോദരിതന്നെനോക്കിച്ചൊല്‌ളിനാനാശു ഖരന്‍ഃ
‘മൃത്യുതന്‍ വക്രതത്തിങ്കല്‍ സത്വരം പ്രവേശിപ്പി
ച്ചത്ര ചൊല്‌ളാരെന്നെന്നോടെത്രയും വിരയെ നീ.” 840
വീര്‍ത്തുവീര്‍ത്തേറ്റം വിറച്ചലറിസ്‌സഗദ്ഗദ
മാര്‍ത്തിപൂണ്ടോര്‍ത്തു ഭീത്യാ ചൊല്‌ളിനാളവളപേ്പാള്‍ഃ
‘മര്‍ത്ത്യന്മാര്‍ ദശരഥപുത്രന്മാരിരുവരു
ണ്ടുത്തമഗുണവാന്മാരെത്രയും പ്രസിദ്ധന്മാര്‍.
രാമലക്ഷമണന്മാരെന്നവര്‍ക്കു നാമമൊരു
കാമിനിയുണ്ടു കൂടെ സീതയെന്നവള്‍ക്കു പേര്‍.
അഗ്രജന്‍നിയോഗത്താലുഗ്രനാമവരജന്‍
ഖഡ്‌ഗേന ഛേദിച്ചതു മല്‍കുചാദികളെല്‌ളാം.
ശൂരനായീടും നീയിന്നവരെക്കൊലചെയ്തു
ചോര നല്കുക ദാഹം തീരുമാറെനിക്കിപേ്പാള്‍. 850
പച്ചമാംസവും തിന്നു രക്തവും പാനംചെയ്കി
ലിച്ഛവന്നീടും മമ നിശ്ചയമറിഞ്ഞാലും.”
എന്നിവ കേട്ടു ഖരന്‍ കോപത്തോടുരചെയ്താന്‍ഃ
‘ദുര്‍ന്നയമേറെയുളള മാനുഷാധമന്മാരെ
കൊന്നു മല്‍ഭഗിനിക്കു ഭക്ഷിപ്പാന്‍ കൊടുക്കണ
മെന്നതിനാശു പതിന്നാലുപേര്‍ പോക നിങ്ങള്‍.
നീ കൂടെച്ചെന്നു കാട്ടുക്കൊടുത്തീടെന്നാലിവ
രാകൂതം വരുത്തീടും നിനക്കു മടിയാതെ.”
എന്നവളോടു പറഞ്ഞയച്ചാന്‍ ഖരനേറ്റ
മുന്നതന്മാരാം പതിന്നാലു രാക്ഷസരെയും. 860
ശൂലമുല്‍ഗരമുസലാസിചാപേഷുഭിണ്ഡി
പാലാദി പലവിധമായുധങ്ങളുമായി
ക്രൂദ്ധന്മാരാര്‍ത്തുവിളിച്ചുദ്ധതന്മാരായ് ചെന്നു
യുദ്ധസന്നദ്ധന്മാരായടുത്താരതുനേരം.
ബദ്ധവൈരേണ പതിന്നാല്‍വരുമൊരുമിച്ചു
ശസ്ത്രൗഘം പ്രയോഗിച്ചാര്‍ ചുറ്റുംനിന്നൊരിക്കലെ.
മിത്രഗോത്രാല്‍ഭൂതനാമുത്തമോത്തമന്‍ രാമന്‍
ശത്രുക്കളയച്ചോരു ശസ്ത്രൗഘം വരുന്നേരം
പ്രത്യേകമോരോശരംകൊണ്ടവ ഖണ്ഡിച്ചുടന്‍
പ്രത്യര്‍ത്ഥിജനത്തെയും വധിച്ചാനോരോന്നിനാല്‍. 870
ശൂര്‍പ്പണഖയുമതു കണ്ടു പേടിച്ചു മണ്ടി