ദൃഷ്ടവാ തദാ ജടാവല്‍കലധാരിണം
തുഷ്ടികലര്‍ന്നരുള്‍ ചെയ്താനിതെന്തെടോ
കഷ്ടിക്കോപ്പുപപന്നമലെ്‌ളാട്ടുമേ
രാജ്യവും പാലിച്ചുനാനാജനങ്ങളാല്‍
പൂജ്യനായോരു നീയെന്തിനായിങ്ങനെ
വല്‍കലവും ജടയും പൂണ്ടു താപസ
മുഖ്യവേഷത്തെപ്പരിഗ്രഹിച്ചീടുവാന്‍?
എന്തൊരുകാരണം വന്‍പടയോടൂമാ
ഹന്ത! വനാന്തരേ വന്നതും ചൊല്‌ളൂ നീ.
ശ്രുത്വാ ഭരദ്വാജവാക്യം ഭരതനു
മിത്ഥം മുനിവരന്‍ തന്നോടു ചൊല്‌ളിനാന്‍:
നിന്തിരുവുള്ളത്തിലേറതെ ലോകത്തി
ലെന്തൊരു വൃത്താന്തമുള്ളുമഹാമുനേ!
എങ്കിലും വാസ്തവം ഞാനുണര്‍ത്തിപ്പനി
സ്‌സങ്കടം പോവാനനുഗ്രഹിക്കേണമേ!
രാമാഭിഷേകവിഘ്‌നത്തിനു കാരണം
രാമപാദാബ്ജങ്ങളാണ തപോനിധേ!
ഞാനേതുമേയൊന്നറിഞ്ഞീല,രാഘവന്‍
കാനനത്തിനെഴുന്നള്ളുവാന്‍ മൂലവും
കേകയപുത്രിയാമമ്മതന്‍ വാക്കായ
കാകോളവേഗമേ മൂലമതിന്നുള്ളു.
ഇപേ്പാളശുദ്ധനോ ശുദ്ധനോ ഞാനതി
നിപ്പാദപത്മം പ്രമാണം ദയാനിധേ!
ശ്രീരാമചന്ദ്രനു ഭൃത്യനായ് തല്പാദ
വാരിജയുഗമം ഭജിക്കെന്നിയേ മമ
മറ്റുള്ള ഭോഗങ്ങളാലെന്തൊരു ഫലം?
മുറ്റുമതൊനൊഴിഞ്ഞിലെ്‌ളാരാകാംക്ഷിതം.
ശ്രീരാഘവന്‍ ചരണാന്തികേ വീണു സം
ഭാരങ്ങളെല്‌ളാമവിടെസ്‌സമര്‍പ്പിച്ചു
പൌരവസിഷ്ഠാദികളോടുകൂടവേ
ശ്രീരാമചന്ദ്രനഭിഷേകവും ചെയ്തു
രാജ്യത്തിനാശുകൂട്ടിക്കോണ്ടുപോയിട്ടു
പൂജ്യനാം ജേഷ്ഠനെ സേവിച്ചുകൊള്ളുവന്‍.
ഇങ്ങനെ കേട്ടുഭരതവാക്യം മുനി
മംഗലാത്മാ!നമേനം പുണര്‍ന്നീടിനാന്‍.
ചുംബിച്ചു മൂര്‍ദ്ധദ്‌നി സന്തോഷിച്ചരുളിനാന്‍:
കിം ബഹുനാ വത്സ! വൃത്താന്തമൊക്കെ ഞാന്‍
ജ്ഞാനദൃശാ കണ്ടറിഞ്ഞിരിക്കുന്നൈതു
മാനസേ ശോകമുണ്ടാകൊലാ കേള്‍ക്ക നീ.
ലക്ഷമണനേക്കാള്‍ നിനക്കേറുമേ ഭക്തി
ലക്ഷമീപതിയായ രാമങ്കല്‍ നിര്‍ണ്ണയം.