പേജ് 15
ഒമ്പത്
ആരാണെന് ജീവിത വീഥിയില്‍ നില്പവ
ളാരു നീ, യാരു നീ, യത്ഭുതാംഗി?
സ്നേഹസ്വരൂപിണി, നീ വന്നതെന്തിനി
സ്സാഹസികോഗന്റെ സന്നിധിയില്‍?
തത്തിക്കളിപ്പൂ പരിവേഷരശ്മിക
ളുത്ത്മേ, നിന്മുഖത്തിന്നു ചുറ്റും!
എന്തിനെനിക്കയ്യോ, കാഴ്ചവെയ്ക്കുന്നതീ
ച്ചെന്താരിനൊത്ത നിന്മാനസം നീ?
കാലു ഞാന്‍ പൊക്കിച്ചവിട്ടി ഞെരിക്കുകി
ല്ളീ ലോലപുഷ്പമെന്നാരുകണ്ടു?
പുഞ്ചിരിക്കൊണ്ടു നീ നില്പിതോ മുന്നി,ലെന്
നെഞ്ചിടിപ്പിന്നേവമൂക്കുകൂട്ടി?
ഉണ്ടെനിക്കുഗ നഖങ്ങ,ളതേറ്റെത്ര
ചെണ്ടുകള്‍ വാടി വിളര്‍ത്തുപോയി!
എന്നിട്ടുമാ മനസ്സൂനമെനിക്കു നീ
തന്നിടുന്നോ കനിഞ്ഞോമനിക്കാന്‍?
പൊള്ളിക്കയാണു നിന് വിശ്വാസമെന്നെ, ഞാ
നുള്ളലിഞ്ഞയ്യോ, ലയിപ്പു നിന്നില്‍!
സ്നേഹമെന്താണെന്നറിഞ്ഞിരുന്നില്ള ഞാന്‍
മോഹനേ, നീ മുന്നിലെത്തുവോളം.
സ്നേഹിക്കുവാനായ്പ്പഠിപ്പിപ്പു നീ നിന്റെ
സാഹചര്യത്താല്‍ പിശാചിനേയും.
പാടും പിശാചിനെ പ്രാണനായ് പ്പൂജിപ്പു
പാവനസ്നേഹാര്‍ദ്ര ദേവതകള്‍!
മിത്ഥ്യാഭ്രമത്തിനധീനനായ് ക്കേവല
മിത്രയും നാള് ഞാനഹങ്കരിച്ചു.
ഇന്നെന്നിലേയ്ക്കെന്നെ നോക്കിക്കയാണുനീ
നിന്നുജ്ജ്വല സ്നേഹദീപ്തിയിങ്കല്‍
ലജ്ജിപ്പതിന്നുഞാ,നെന്നിലും ക്ഷുദ്രമാ
യിജ്ജഗത്തിങ്കലില്ളന്യകീടം.
ലോകത്തെയൊട്ടുക്കു തെറ്റിദ്ധരിപ്പിച്ചു
ഹാ, കഷ്ട,മെന്‍ഗാനധാരയാല്‍ ഞാന്‍!
ലോകോത്തരങ്ങളാമാദര്‍ശരശ്മികള്‍
പാകി ഞാനെന്റെ പാഴ്പ്പാട്ടുകളില്‍.
എന്നിട്ടിരുട്ടില്‍ മദിച്ചു പുളച്ചു ഞാന്‍
മന്നില്‍ മൃഗത്തിലും നീചമായി.
ഭാവസാന്ദ്രങ്ങളെന്‍ ഗാനങ്ങളി,ലെന്നെ
ദേവനായ്ക്കാണുകയാണു ലോകം.
ഞാനോ, വെറും പിശാ,ചിലല്‍പമെങ്കിലും
മാനവത്വത്തിന്‍ മഹത്വമെന്നില്‍!
”ഹാ, വിഷാദാത്മകന്‍, ശാന്തന്, വിനീതാര്‍ദ്ര
ഭാവന്”പലരും പറഞ്ഞിതെന്നെ.
കുന്നുകൂടിക്കിടന്നീടുകയാണ’ി
നന്ദനാലേഖ്യങ്ങളെന്റെ മുമ്പില്‍.
Leave a Reply