രണ്ട് കവിതകള്‍

അപര്‍ണ്ണ എസ്.എ.

1. കണ്ണട

കാലണയ്ക്കു വിലയില്ലാത്ത
പൊട്ടിയ കണ്ണട
നാലണയ്‌ക്കെന്റെ കൈകളിലെത്തി.
ലോകത്തെക്കാണാന്‍ നേത്രങ്ങളില്‍
ഞാനവയെ സ്പര്‍ശിച്ചു.
കണ്ടതൊക്കെയും
അവ്യക്തമാണെനിക്കിപ്പൊഴും.
ചില്ലുടഞ്ഞു വിടവുവീണ നാശമീവസ്തു
പൊട്ടിയ കളിക്കോപ്പുപോല്‍
ഉപയോഗശൂന്യം
കണ്ണടയോ മനുഷ്യപ്രവൃത്തികളോ
എന്റെ കാഴ്ചകളെ വികൃതമാക്കുന്നത്?
ഉപയോഗരഹിതമിപ്പോള്‍
എനിക്കും സമൂഹത്തിനും
ശരിക്കാഴ്ചകള്‍ കാണാന്‍ ഞാനെന്‍
കണ്ണുകളെ പ്രാപ്തമാക്കുന്നു.
എന്നുമീ അവ്യക്തമാം ലോകം
ചില്ലുടഞ്ഞ കണ്ണടയാല്‍ മാറ്റിത്തീര്‍ക്കാന്‍
മര്‍ത്ത്യന്നു കഴിയുമോ?

2. സമയം

സമയം
അതോടുകയാണ്
എവിടേക്ക്?
ആര്‍ക്കുവേണ്ടി?
ഉത്തരമില്ലാത്ത
എവിടെയും നിശ്ചലമാകാത്ത
ഈ യാത്ര
എന്തിനു വേണ്ടിയാണ്?

മനുഷ്യന്‍ കുതിക്കുന്നു
അശ്വത്തെക്കാള്‍ വേഗത്തില്‍
സമയത്തെയും
മനുഷ്യന്‍ പിന്നിലാക്കുമോ?

അപര്‍ണ്ണ എസ്.എ.
7-ബി, കാര്‍മല്‍ ജി.എച്ച്.എസ്.എസ്., തിരുവനന്തപുരം