ബാലസാഹിത്യം
കുട്ടികളുടെ ആസ്വാദനം ലക്ഷ്യമാക്കിയുള്ള കഥകള്‍, കവിതകള്‍, പുസ്തകങ്ങള്‍, ആനുകാലികങ്ങള്‍ തുടങ്ങിയവയെയാണ് ബാലസാഹിത്യം എന്നുപറയുന്നത്. മലയാളത്തില്‍ പ്രസിദ്ധീകരിച്ച ആദ്യത്തെ ബാലസാഹിത്യ മാസിക ചിലമ്പൊലി ആയിരുന്നു. പൂമ്പാറ്റ, ബാലരമ, ബാലമംഗളം, ബാലമംഗളം ചിത്രകഥ, കളിക്കുടുക്ക, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് മാസിക, മലര്‍വാടി മാസിക, കളിച്ചെപ്പ്, യുറീക്ക, തത്തമ്മ തുടങ്ങിയവ മലയാളത്തിലെ അറിയപ്പെടുന്ന ബാലസാഹിത്യ പ്രസിദ്ധീകരണങ്ങളാണ്. 1950-1960 കളില്‍ വളരെ ചുരുക്കം എഴുത്തുകാരേ ബാലസാഹിത്യത്തിനുണ്ടായിരുന്നുള്ളൂ. ആ കാലഘട്ടത്തിലെ പ്രമുഖ ബാലസാഹിത്യകാരനാണ് മാലി. മലയാളത്തില്‍ പ്രസിദ്ധീകരിച്ച ആദ്യത്തെ ബാലസാഹിത്യ തിരക്കഥാസമാഹാരം അശോക് ഡിക്രൂസ് രചിച്ച ആറ് കുട്ടിപ്പടങ്ങളാണ്.
ബാലസാഹിത്യത്തിലെ പ്രമുഖര്‍
അമ്പാടി ഇക്കാവമ്മ
ലളിതാംബിക അന്തര്‍ജ്ജനം
നന്തനാര്‍
മാലി
കുഞ്ഞുണ്ണിമാഷ്
പി. നരേന്ദ്രനാഥ്
സി.ജി.ശാന്തകുമാര്‍
സുമംഗല
പ്രൊഫ.എസ്. ശിവദാസ്
സിപ്പി പള്ളിപ്പുറം
കെ.വി.രാമനാഥന്
വേണു വാരിയത്ത്
എം.കെ.മനോഹരന്
കെ.ബി. ശ്രീദേവി
കെ.തായാട്ട്
കെ.ശ്രീകുമാര്‍
ചേപ്പാട് ഭാസ്കരന് നായര്‍
ആര്.ഗോപാലകൃഷ്ണന്
ആര്.ശ്രീലേഖ
ഇ.വി.കൃഷ്ണപിള്ള
അശോക് ഡിക്രൂസ്
ഗൂസന് എന്ന കുള്ളന്‍ കുഞ്ഞിനെ എടുത്തു
വളര്‍ത്തിയ സായിപ്പിന്റെ കഥ പറയുന്ന ‘യാത്ര’
♥ എന്ന ബാലസാഹിത്യ നോവലാണ് ആദ്യം
വായിച്ച, ഓര്‍മ്മയില്‍ നില്ക്കുന്ന പുസ്തകം.
എന്‍.ബി.എസ് ആണെന്നു തോന്നുന്നു അതു
പുറത്തിറക്കിയത്. ആരെഴുതിയതാണെന്നു
മറന്നു പോയി. ആ പുസ്തകം എവിടെ കിട്ടും ?
ആര്‍ക്കെങ്കിലും സഹായിക്കാനാവുമോ ?
വിരലോളം മാത്രം വലിപ്പമുള്ള ഇത്തിരിക്കുഞ്ഞന്റെ കഥയാണ് ഞാന്‍ ആദ്യം വായിച്ചത്. അഞ്ചാം വയസ്സിലാണെന്ന് തോന്നുന്നു ആ വായന.