ഇ. വാസു
    ബ്യൂറോക്രസിയുടെ പിടിപ്പുകേടിനെ വിമര്‍ശിക്കുന്ന കൃതിയാണിത്. ഏറെ പ്രാരാബ്ധങ്ങളുള്ള സിദ്ധാര്‍ത്ഥന്‍ എല്‍.ഡി.ക്‌ളര്‍ക്കായി ജോലി ലഭിക്കുന്നു. ഏറെ വിരസമാണ് ഓഫീസ് അന്തരീക്ഷം. ഒരു ഓഫീസില്‍നിന്ന് മറ്റൊന്നിലേക്ക് മാറിയെങ്കിലും സ്വസ്ഥത ലഭിക്കുന്നില്ല. കുറെക്കാലം കഴിഞ്ഞ് ഇന്‍സ്‌പെക്ടറായി ജോലിക്കയറ്റം ലഭിക്കുന്നു. ആരെയും പ്രീതിപ്പെടുത്താന്‍ കൂട്ടാക്കാത്ത സിദ്ധാര്‍ത്ഥന്‍ കേസില്‍ കുടുങ്ങുന്നു. എന്നിരുന്നാലും ഒരു വകുപ്പിന്റെയും ചുമതല അയാള്‍ക്ക് നല്‍കരുതെന്ന് സര്‍ക്കാര്‍ വിധിക്കുന്നു. താന്‍ വിവാഹം കഴിക്കാനാഗ്രഹിച്ചിരുന്ന അമ്മിണി മറ്റൊരാളിന്റെ ഭാര്യയാകുന്നു. തന്റെ സങ്കല്‍പ്പങ്ങളൊന്നും സിദ്ധാര്‍ത്ഥന് സാധിക്കാനാകുന്നില്ല. സര്‍ക്കാര്‍ ഭരണതന്ത്രങ്ങളുടെ ക്രമരഹിതമായ വട്ടം കറങ്ങലിന്റെ നിരര്‍ത്ഥകതയെയാണ് ഈ നോവല്‍ ധ്വനിപ്പിക്കുന്നത്.