മാരിമഴകള്‍ നനഞ്ചേ
മാരിമഴകള്‍ നനഞ്ചേചെറു
വയലുകളൊക്കെനനഞ്ചേ
പൂട്ടിയൊരുക്കിപ്പറഞ്ചേചെറു
ഞാറുകള്‍കെട്ടിയെറിഞ്ചേ
ഓമല, ചെന്തില, മാലചെറു
കണ്ണമ്മ, കാളി, കറുമ്പി,
ചാത്ത, ചടയമാരായചെറു
മച്ചികളെല്ലാരുംവന്തേ
വന്തുനിരന്തവര്നിന്റേകെട്ടി
ഞാറെല്ലാം കെട്ടിപ്പകുത്തേ,
ഒപ്പത്തില്‍ നട്ടുകരേറാനവര്‍
കുത്തിയെടുത്തു കുനിഞ്ചേ
കണ്ണച്ചെറുമിയൊന്നപ്പോള്അവള്
ഓമലേയൊന്നുവിളിച്ചേ
‘പാട്ടൊന്നു പാടീട്ടുവേണംനിങ്ങള്
നട്ടുകരയ്ക്കങ്ങുകേറാന്‍’
അപ്പോളൊരുതത്തപ്പെണ്ണ്അവള്
മേമരമേറിക്കരഞ്ചേ
മേല്പോട്ടുനോക്കിപ്പറഞ്ചേകൊച്ചു
ഓമലക്കുട്ടിച്ചെറുമി
തത്തമ്മപ്പെണ്ണേ, നീയിപ്പോള്ഇങ്കെ
വന്തൊരുകാരിയംചൊല്ലൂ.
good one. good effert.