ഇന്ദ്രീയവൈരാഗ്യം
വൈരാഗ്യം എന്ന ഒരൊറ്റ പ്രമേയത്തെ കേന്ദ്രബിന്ദുവാക്കി ഗുരു രണ്ടു കൃതികള്‍ എഴുതി. വൈരാഗ്യ ദശകവും, ഇന്ദ്രിയ വൈരാഗ്യവും. ഇതില്‍ ആദ്യത്തേതില്‍ ലൈംഗികമായ തൃഷ്ണയുടെ പ്രലോഭനങ്ങളില്‍ നിന്ന് രക്ഷിക്കണേ എന്ന് ശിവനോട് പ്രാര്‍ത്ഥിക്കുന്നു. രണ്ടാമത്തേതിലാകട്ടെ, അഞ്ചു ജ്ഞാനേന്ദ്രിയങ്ങള്‍, അഞ്ചു കര്മ്മേന്ദ്രിയങ്ങള്, മനസ്സ് എന്നിവയുടെ പിടിയില്‍ അമര്‍ന്നു പോകാതിരിക്കാന്‍ ശിവകാരുണ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. കാമനെ ജയിക്കാന്‍ കാമാരിയെ അഭയം പ്രാപിക്കുന്ന ചിന്താ ശൈലിയാണ് ഗുരുവിന്റേത്. ഈ ഭാവനയില്‍ വൈരാഗ്യമുണ്ട്. തത്വവിചാരമുണ്ട്, ഭക്തിയുണ്ട്, കവിതയുണ്ട്. വൈരാഗിയായ ഒരു ഭക്തന്റെ പ്രാര്‍ത്ഥനയുടെ സ്വഭാവമുള്ളതാണെങ്കിലും ദാര്‍ശനികമായ ഉള്‍ക്കാഴ്ചയ്ക്ക് മിഴിവ് നല്കുന്ന ശാസ്ത്രവിചാരവും ഈ കൃതിയുടെ വരികള്‍ക്കിടയില്‍ നിറഞ്ഞുനില്ക്കുന്നു.
നാരായണഗുരുകുലം.
Leave a Reply