ആദ്യ പതിപ്പ് 1973.
     യശഃശരീരനായ പത്മശ്രീ മാണി മാധവ ചാക്യാര്‍ പ്രയോക്താക്കള്‍ക്കുവേണ്ടി വിശദമായി രചിച്ച നാട്യകല്പദ്രുമം കേരളീയ സംസ്‌കൃതനാടക പാരമ്പര്യത്തിന്റെ വിശിഷ്ടമായ പ്രമാണഗ്രന്ഥമാണ്. കേരത്തിലെ ക്‌ഷേത്രങ്ങളോടനുബന്ധിച്ചുള്ള  കൂത്തമ്പലങ്ങളില്‍ മാത്രം അവതരിപ്പിക്കപ്പെട്ടിരുന്ന കൂത്തും കൂടിയാട്ടവും കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ക്‌ഷേത്രവളപ്പിന് പുറത്തുകടന്നു. ചാക്യാര്‍ സമുദായത്തിന്റെയും നമ്പിയാര്‍ സമുദായത്തിന്റെയും സ്വത്തായിരുന്ന ഈ കലയിലേക്ക് അന്യസമുദായക്കാരും ആകൃഷ്ടരായി. സംജ്ഞാ, പരിഭാഷാ, മുദ്രതാള, സ്വര, രസ അഭ്യാസ, ദൃഷ്ടാന്ത, വൈശേഷിക പ്രകരണങ്ങള്‍ അടങ്ങുന്നതാണ് ഈ കൃതി. ഡോ.കെ. കുഞ്ചുണ്ണി രാജയുടേതാണ് അവതാരിക.
കേരള കലാമണ്ഡലം