ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍
മാര്‍ക്സിയന്‍ കാഴ്ചപ്പാടോടെയുള്ള സാഹിത്യ,സാംസ്കാരിക പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും സാംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് രൂപീകരിച്ച ദേശാഭിമാനി സ്റ്റഡിസര്‍ക്കിള്‍ ഇന്നത്തെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ മുന്‍ഗാമിയാണ്.
ദേശാഭിമാനി പത്രത്തിന്റെ സംരംഭമായി സാഹിത്യ സാംസ്കാരിക ചര്‍ച്ചകള്‍ക്ക് മുന്‍തൂക്കം നല്കി പ്രസിദ്ധീകരിച്ചിരുന്ന ദേശാഭിമാനി വാരികയുടെ നേതൃത്വത്തിലായിരുന്നു ഇത്. 1971 മെയ് 27, 28 തീയതികളില്‍ ഏലങ്കുളത്ത് ഇ.എം.എസിന്റെ വീട്ടില്‍ നടന്ന ആലോചനായോഗത്തിലാണ് ഈ സംഘടന രൂപം കൊണ്ടത്. ഇ.എം.എസ്, ഇ.കെ. നായനാര്‍, ചാത്തുണ്ണി മാസ്റ്റര്‍, എം.എസ്. ദേവദാസ്, ചെറുകാട്, തായാട്ട് ശങ്കരന്, പി. ഗോവിന്ദപ്പിള്ള, എരുമേലി പരമേശ്വരന് പിള്ള, ഹരിഹരന് പൂഞ്ഞാര്‍, ജി ഫിലിപ്സ്, എം കുട്ടികൃഷ്ണന്, ടി.കെ നാരായണന് , കെ.പി.ജി, പൊന്‍കുന്നം ദാമോദരന്‍, എംആര്‍സി, കെ.പി ശശിധരന് , ഏഴാച്ചേരി രാമചന്ദ്രന്, ശ്രീരേഖ, ഇയ്യങ്കോട് ശ്രീധരന്, പാലക്കീഴ്, പി. നന്ദകുമാര്‍, വി.പി വാസുദേവന്‍, കെ.പി മോഹനന് തുടങ്ങിയവര്‍ ആ യോഗത്തില്‍ പങ്കെടുത്തു. പില്ക്കാലത്ത് പുരോഗന കലാസാഹിത്യസംഘമായി ഇത് മാറി.
Leave a Reply