എന്നും ജീവിക്കുന്ന ചെ
(ജീവചരിത്രം)
കെ.എം.ലെനിന്
ലോകമെമ്പാടും നടന്ന വിമോചനപ്പോരാട്ടങ്ങളില്‍ നായകത്വം വഹിച്ച അനേകം പേരുണ്ടെങ്കിലും യുവാക്കളെ ചെ ഗുവേരയെപ്പോലെ ഭ്രാന്തമായി ആവേശിച്ച മറ്റൊരു നേതാവില്ലെന്ന് തെളിയിക്കുന്ന ജീവചരിത്ര ഗ്രന്ഥമാണ് കെ.എം.ലെനിന്റേത്. അര്‍ജന്റീനയിലെ സാമ്പത്തികശേഷിയുള്ള കുടുംബത്തില്‍ ജനിച്ച് ഉന്നതവിദ്യാഭ്യാസം നേടി ഉന്നതപദവിയില്‍ ജീവിക്കാമായിരുന്ന ഒരു യുവാവാണ് അതെല്ലാം ഉപേക്ഷിച്ച് പട്ടിണിപ്പാവങ്ങളായ ജനകോടികള്‍ക്കുവേണ്ടി വിപ്ലവപാതയില്‍ ഇറങ്ങിയത്. പരാന നദീതീരത്ത് റൊസാരിയോ നഗരത്തില്‍ ജനിച്ച എണെസ്റ്റോ ലോകം മുഴുവന്‍ വെളിച്ചം പകര്‍ന്ന വിപ്ലവനക്ഷത്രമായി മാറി. അര്‍ജന്റീനയില്‍ ജനിച്ച് ക്യൂബയില്‍ വിപ്ലവപ്രവര്‍ത്തനം നടത്തി ഒടുവില്‍ ബൊളീവിയന്‍ കാടുകളില്‍ അസ്തമിച്ച ചെ ഗുവേരയുടെ ജീവിതം സമഗ്രമായിത്തന്നെ വിലയിരുത്തുന്ന ഗ്രന്ഥം.
Leave a Reply